Powered By Blogger
Showing posts with label ഞാൻ ഏകനാണ് [1982] ചന്ദ്രകുമാർ. Show all posts
Showing posts with label ഞാൻ ഏകനാണ് [1982] ചന്ദ്രകുമാർ. Show all posts

Wednesday, February 22, 2012

ഞാൻ ഏകനാണ് [1982] ചന്ദ്രകുമാർ






ചിത്രം: ഞാൻ ഏകനാണ് [1982] ചന്ദ്രകുമാ‍ർ
താരനിര: മധു, ശങ്കരാടി, പൂർണിമാ ജയറാം, ശ്രീ വിദ്യ, സുരേഖ, ജഗതി, ജനാർദ്ദനൻ.. ദിലീപ്

രചന: സത്യൻ അന്തിക്കാട്
സംഗീതം: എം ജി രാധാകൃഷ്ണൻ

1. പാടിയതു: കെ ജെ യേശുദാസ് & കെ എസ് ചിത്ര

പ്രണയവസന്തം തളിരണിയുമ്പോൾ
പ്രിയസഖിയെന്തേ മൗനം....
നീ അഴകിൻ കതിരായണയുമ്പോൾ
സിരകളിലേതോ പുതിയ വികാരം
അലിയുകയാണെൻ വിഷാദം... [2]

(നീ...)

ദേവീ നിൻ ജീവനിൽ മോഹം ശ്രുതി മീട്ടുമ്പോൾ
ദേവാ നിൻ ജീവനിൽ മോഹം ശ്രുതി മീട്ടുമ്പോൾ
സുന്ദരം... സുരഭിലം... സുഖലാളനം....
എന്റെ നെഞ്ചിലെ പൂമുഖത്തൊരു കാവടിയാട്ടം[2]

(പ്രണയ...)

നാണം ചൂടും കണ്ണിൽ ദാഹം ഒളിമിന്നുമ്പോൾ
ഒരു കുടം കുളിരുമായ് വരവേൽക്കുമോ
എന്റെ ഈക്കിളിക്കൂട്ടിലിത്തിരി ഇടമേകുമോ [2]

(പ്രണയ...)

ഇവിടെ

വിഡിയോ


2. പാടിയതു:: കെ. എസ്. ചിത്ര

രജനീ പറയൂ പൂനിലാവിൻ പരിലാളനത്താൽ
നൊമ്പരങ്ങൾ മായുമോ (രജനീ..)

ഓർമകൾ തൻ ജാലകങ്ങൾ
വെറുതെയെങ്ങോ മൂടി ഞാൻ
ഇനിയുമീ പൂവല്ലിയിൽ
മോഹപുഷ്പം വിടരുമോ
മനസ്സേ... മനസ്സേ.... (രജനീ..)

വീണപൂവിൻ ഗാനമോർക്കെ
മിഴികളെന്തേ നിറയുവാൻ
പിരിയുമോരോ വീഥികൾ
അകലെയൊന്നായ് ചേരുമോ
മനസ്സേ..മനസ്സേ...(രജനീ)

ഇവിടെ





3. പാടിയതു: യേശുദാസ്./.ചിത്ര.


ഓ മൃദുലേ ഹൃദയവനികയിലൊഴുകി വാ ..
യാമിനിതൻ മടിയിൽ മയങ്ങുമീ ചന്ദ്രികയിലലിയാൻ ..
മനസ്സുമനസ്സുമായ് ചേർന്നിടാം ..
( ഓ മൃദുലേ )

എവിടെയാണെങ്കിലും പൊന്നേ .. നിന്‍ ..സ്വരം ..
മധുഗാനമായെന്നിൽ നിറയും ..
( ഓ മൃദുലേ )

കദനമാണിരുളിലും പൊന്നേ .. നിന്‍ .. മുഖം ..
നിറദീപമായ് എന്നിൽ തെളിയും ..
( ഓ മൃദുലേ ...

ഇവിടെ

വിഡിയോ

വിഡിയോ2