Powered By Blogger
Showing posts with label ജോർജ്ജുട്ടി C/O ജോർജ്ജുട്ടി 1991യേശുദാസ് ഒരു പൊൻ കിനാവിലേതോ. Show all posts
Showing posts with label ജോർജ്ജുട്ടി C/O ജോർജ്ജുട്ടി 1991യേശുദാസ് ഒരു പൊൻ കിനാവിലേതോ. Show all posts

Sunday, December 6, 2009

ജോർജ്ജുട്ടി C/O ജോർജ്ജുട്ടി [ 1991 ] യേശുദാസ്

ഒരു പൊൻ കിനാവിൽ

ചിത്രം: ജോർജ്ജുട്ടി C/O ജോർജ്ജുട്ടി [ 1991 ] ഹറിദാസ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: മോഹൻ സിത്താര
പാtഇയതു: കെ ജെ യേശുദാസ്

ഒരു പൊൻ കിനാവിലേതോ
കിളി പാടും കളഗാനം
നറുവെണ്ണിലാവിനീറൻ
മിഴി ചാർത്തും ലയഭാവം
ചിരകാലമെന്റെയുള്ളിൽ
വിടരാതിരുന്ന പൂവേ ഈ
പരിഭവം പോലുമെന്നിൽ
സുഖം തരും കവിതയായ് (ഒരു...)

ഒരു വെൺപിറാവു കുറുകും
നെഞ്ചിൻ ചില്ലയിൽ
കുളിർമഞ്ഞണിഞ്ഞു കുതിരും
കാറ്റിൻ മർമ്മരം
കുറുമൊഴികളിൽ നീ തൂകുന്നുവോ
പുതുമഴയുടെ താളം
കളമൊഴികളിൽ നീ ചൂടുന്നുവോ
കടലലയുടെയീണം
ഇനിയുമീയെന്നെയാലോലം തലോടുന്നുവോ നിൻ നാണം (ഒരു..)

ഒരു മൺചെരാതിലെരിയും
കനിവിൻ നാളമായ്
ഇനി നിന്റെ നോവിലലിയും
ഞാനോ സൗമ്യമായ്
കതിർ മണികളുമായ് നീ വന്നതെൻ
കനവരുളിയ കൂട്ടിൽ
മധുമൊഴികളുമായി നിന്നതെൻ
മനമുരുകിയ പാട്ടിൽ
പുലരിയായ് നിന്റെ പൂമെയ്യിൽ മയങ്ങുന്നുവോ ഞാൻ (ഒരു..)



CLICK