Powered By Blogger
Showing posts with label ജോക്കര്‍ 2000 യേശുദാസ് കണ്ണീര്‍ മഴയത്ത്തു ഞാനൊരു. Show all posts
Showing posts with label ജോക്കര്‍ 2000 യേശുദാസ് കണ്ണീര്‍ മഴയത്ത്തു ഞാനൊരു. Show all posts

Monday, November 30, 2009

ജോക്കര്‍ [ 2000] യേശുദാസ്



കണ്ണീര്‍ മഴയത്തു ഞാനൊരു ചിരിയുടെ കുട...

ചിത്രം: ജോക്കർ { 2000 ) ലോഹിതദാസ്
രചന: യൂസഫലി കേച്ചേരി
സംഗീതം: മോഹൻ സിത്താര

പാടിയതു: കെ ജെ യേശുദാസ്

കണ്ണീർമഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി (2)
നോവിൻ കടലിൽ മുങ്ങിത്തപ്പി മുത്തുകൾ ഞാൻ വാരി
മുള്ളുകളെല്ലാം തേന്മലരാക്കി മാറിലണിഞ്ഞൂ ഞാൻ
ലോകമേ........നിൻ ചൊടിയിൽ ചിരികാണാൻ
കരൾ വീണമീട്ടി പാട്ടു പാടാം (കണ്ണീർ)

പകലിൻ പുഞ്ചിരി സൂര്യൻ രാവിൻ പാൽച്ചിരി ചന്ദ്രൻ ഓ...(2)
കടലിൻ പുഞ്ചിരി പൊൻ‌തിരമാല മണ്ണിൻ പുഞ്ചിരി പൂവ് (2)
കേഴും മുകിലിൻ മഴവില്ലാലൊരു പുഞ്ചിരിയുണ്ടാക്കി
വർണ്ണപ്പുഞ്ചിരിയുണ്ടാക്കി (കണ്ണീർമഴയത്ത്)

കദനം കവിതകളാക്കി മോഹം നെടുവീർപ്പാക്കി ഓ...(2)
മിഴിനീർപ്പുഴതൻ തീരത്തല്ലോ കളിവീടുണ്ടാക്കി (2)
മുറിഞ്ഞ നെഞ്ചിൻ പാഴ്മുളയാലൊരു മുരളികയുണ്ടാക്കി
പാടാൻ മുരളികയുണ്ടാക്കി (കണ്ണീർമഴയത്ത്)

ഇവിടെ



Link text