“ചക്രവർത്തിനീ നിനക്കു ഞാനെന്റെ ശില്പ ഗോപുരം
ചിത്രം: ചെമ്പരത്തി [ 1972 ] പി. എന്‍. മേനോന്‍
രചന: വയലാര്‍
സംഗീതം: ദേവരാജന്‍
പാടിയതു: കെ ജെ യേശുദാസ്
ചക്രവര്‍ത്തിനീ നിനക്കു ഞാനെന്‍റെ
ശില്പഗോപുരം തുറന്നു..
പുഷ്പപാദുകം പുറത്തു വയ്ക്കു നീ
നഗ്നപാദയായ് അകത്തു വരൂ...
സാലഭഞ്ജികകള്‍ കൈകളില്‍
കുസുമ താലമേന്തി വരവേല്‍ക്കും...
പഞ്ചലോഹ മണിമന്ദിരങ്ങളില്‍
മണ്‍വിളക്കുകള്‍ പൂക്കും...
ദേവസുന്ദരികള്‍ കണ്‍കളില്‍
പ്രണയദാഹമോടെ നടമാടും...
ചൈത്ര പത്മദളമണ്ഡപങ്ങളില്‍
രുദ്രവീണകള്‍ പാടും താനെ പാടും
(ചക്രവര്‍ത്തിനീ)
ശാരദേന്ദുകല ചുറ്റിലും കനക
പാരിജാത മലര്‍ തൂകും...
ശില്പകന്യകകള്‍ നിന്‍റെ വീഥികളില്‍
രത്നകമ്പളം നീര്‍ത്തും...
കാമമോഹിനികള്‍ നിന്നെയെന്‍
ഹൃദയകാവ്യലോക സഖിയാക്കും...
മച്ചകങ്ങളിലെ മഞ്ജുശയ്യയില്‍
ലജ്ജകൊണ്ടു ഞാന്‍ മൂടും.. നിന്നെ മൂടും
(ചക്രവര്‍ത്തിനീ)
Showing posts with label ചെമ്പരത്തി 1974 യേശുദാസ്. Show all posts
Showing posts with label ചെമ്പരത്തി 1974 യേശുദാസ്. Show all posts
Monday, August 17, 2009
Subscribe to:
Posts (Atom)