“ദേവ സംഗീതം നീയല്ലെ തഴുകാന്‍ ഞാനാരൊ
ചിത്രം: ഗുരു [1997 ] രാജീവ് അഞ്ചല്‍
രചന: എസ്. രമേശന്‍ നായര്‍
സംഗീതം: ഇളയ രാജാ
പാടിയതു: യേശുദാസ്
ദേവസംഗീതം നീയല്ലേ ദേവീ വരൂ വരൂ
തേങ്ങുമീ കാറ്റു നീയല്ലേ തഴുകാന്‍ ഞാനാരോ
ദേവസംഗീതം നീയല്ലേ നുകരാന്‍ ഞാനാരോ
ആരുമില്ലാത്ത ജന്മങ്ങള്‍ തീരുമോ ദാഹമീ മണ്ണില്‍
നിന്നോര്‍മ്മയില്‍ ഞാനേകനായ് (2) ( തേങ്ങുമീ...)
ചിലു ചിലും സ്വര നൂപുരം ദൂര ശിഞ്ജിതം പൊഴിയുമ്പോള്‍
ഉതിരുമീ മിഴിനീരിലെന്‍ പ്രാണ വിരഹവും അലിയുന്നു
എവിടെ നിന്‍ മധുര ശീലുകള്‍ മൊഴികളേ നോവല്ലേ
സ്മൃതിയിലോ പ്രിയ സംഗമം ഹൃദയമേ ഞാനില്ലേ
സ്വരം മൂകം വരം ശോകം പ്രിയനേ വരൂ വരൂ
തേങ്ങുമീ കാറ്റു നീയല്ലേ തഴുകാന്‍ ഞാനാരോ
ശ്രുതിയിടും കുളിരായി നിന്‍ ഓര്‍മയെന്നില്‍ നിറയുമ്പോള്‍
ജനനമെന്ന കഥ കേള്‍ക്കാന്‍ തടവിലായതെന്തേ നാം
ജീവ രാഗ മധു തേടീ വീണുടഞ്ഞതെന്തേ നാം
സ്നേഹമെന്ന കനി തേടീ നോവു തിന്നതെന്തേ നാം
ഒരേ രാഗം ഒരേ താളം പ്രിയേ നീ വരൂ വരൂ (തേങ്ങുമീ...)
Showing posts with label ഗുരു 1997 യേശുദാസ്. Show all posts
Showing posts with label ഗുരു 1997 യേശുദാസ്. Show all posts
Saturday, August 22, 2009
Subscribe to:
Posts (Atom)


