Powered By Blogger
Showing posts with label കൂട് 2004 വിധു പ്രതാപ്. Show all posts
Showing posts with label കൂട് 2004 വിധു പ്രതാപ്. Show all posts

Friday, October 16, 2009

കൂട് ( 2004 ) വിധുപ്രതാപ്

“താനെ പാടും തമ്പുരുവില്‍

ചിത്രം: കൂട് [ 2004 ] ജയപ്രകാശ്
രചന: എം. ഡി. രാജേന്ദ്രന്‍
സംഗീതം: മോഹന്‍ സിതാര

പാടിയതു: വിധു പ്രതാപ്

താനേ പാടും തമ്പുരുവില്‍ രാഗം തേടും തന്ത്രികളില്‍
വിരഹാര്‍ദ്ര സംഗീതം ഒരു മൂക സംഗീതം,
പാദം പൊള്ളും തീ മണലില്‍ മോഹം പിടയും വിജനതയില്‍
‍പ്രണയാര്‍ദ്ര സംഗീതം ഒരു മോഹ സംഗീതം.
എവിടെ എവിടെ എവിടെ നീ തേടും താ‍ഴ്വാരം? [2]

താനെ പാടും തമ്പുരുവില്‍ രാഗം തേടും തന്ത്രികളില്‍
വിരഹാര്‍ദ്ര സംഗീതം ഒരു മൂക സംഗീതം....

ഇരുള്‍ മൂടും ഓര്‍മ്മകള്‍ തന്‍ ഇതള്‍ കൊഴിയും ചിലകളില്‍
കിളി പോയൊരു കൂടിന്‍ മൌനം വര്‍ണ്ണ‍ തൂവല്‍ തേടുകയോ
മിഴിനീര്‍ പൂവിതളുകളില്‍ കര കാണാ കനവുകളില്‍
ഉലയുന്നൊരു തോണിപ്പാട്ടിന്‍ ഈണം ചുണ്ടില്‍ കേഴുകയായ്
കൂടെവിടെ കിളി എവിടെ ഓമല്‍ കൂടെവിടെ
കാടെവിടെ, മരമെവിടെ, കാറ്റിന്‍ കുളിരെവിടെ...

താനേ പാടും തമ്പുരുവില്‍ രാഗം തേടും തന്ത്രികളില്‍
വിരഹാര്‍ദ്ര സംഗീതം ഒരു മൂക സംഗീതം... [2]

സ്വരങ്ങളില്‍ വാത്സല്യം തഴുകി വരും താലോലം
കുളിര്‍ തെന്നല്‍ താരാട്ടുണരും കാലം താങ്ങാ മഹാഗതികള്‍
കഴു കുഴയാം വേലകളില്‍ കരളിടറും വേദനയില്‍
സുഖ ശീതള സാന്ത്വനമേകും സ്നേഹത്തിന്റെ കടം കഥകള്‍
കനവെവിടെ നിനവെവിടെ കാണാ പൊരുള്‍‍ എവിടെ
നിഴല്‍ എവിടെ നിശ എവിടെ നീളും കനവെവിടെ...

താനേ പാടും തമ്പുരുവില്‍ രാഗം തേടും തന്ത്രികളില്‍
വിരഹാര്‍ദ്ര സംഗീതം ഒരു മൂക സംഗീതം,
പാദം പൊള്ളും തീ മണലില്‍ മോഹം പിടയും വിജനതയില്‍
‍പ്രണയാര്‍ദ്ര സംഗീതം ഒരു മോഹ സംഗീതം.

എവിടെ എവിടെ എവിടെ നീ തേടും താഴ്വാരം...

താനേ പാടും തമ്പുരുവില്‍ രാഗം തേടും തന്ത്രികളില്‍
വിരഹാര്‍ദ്ര സംഗീതം ഒരു മൂക സംഗീതം [5]

ഇവിടെ