Powered By Blogger
Showing posts with label കുട്ടിക്കുപ്പായം പി. ലീല പൊട്ടിച്ചിരിക്ക്വാൻ മൊഹമുണ്ടെങ്കിലൊ. Show all posts
Showing posts with label കുട്ടിക്കുപ്പായം പി. ലീല പൊട്ടിച്ചിരിക്ക്വാൻ മൊഹമുണ്ടെങ്കിലൊ. Show all posts

Sunday, November 22, 2009

കുട്ടിക്കുപ്പായം [ 1964 ] ഉത്തമൻ, പി. ലീല, ഗോമതി






പൊട്ടിച്ചിരിക്കുവാൻ മോഹമുണ്ടെങ്കിലൊ...


ചിത്രം: കുട്ടിക്കുപ്പായം [ 1964 ] എം. കൃഷ്ണൻ നായർ
രചന: പി. ഭാസ്കരൻ
സംഗീതം: ബാബു രാജ്

പാടിയതു: ഉത്തമൻ, പി. ലീല. ഗോമതി



പൊട്ടിചിരിക്കുവാൻ മോഹമുണ്ടെങ്കിലൊ
പൊട്ടിക്കരയിക്കും ജീവിതം
ആശിച്ച വേഷങ്ങൾ ആടാൻ കഴിയാത്ത
നാടകമാണെന്നും ജീവിതം...

കനിയൊന്നും കായ്ക്കാത്ത കല്പക വൃ‌ഷത്തെ
വളമിട്ടു പോറ്റുകില്ലാരുമേ
നട്ടു നനച്ചൊരു കൈ കൊണ്ടാ വൃക്ഷത്തെ
വെട്ടി കളയ്റ്റുന്നു മാനവൻ...

മുറ്റത്തു പുഷ്പിച്ച പൂമര കൊമ്പത്തു
ചുറ്റുവാൻ മോഹിച്ച തൈമുല്ലെ
മറ്റേതോ തോട്ടത്തിൽ മറ്റാർക്കൊ നിന്നെ
വിറ്റു കളഞ്ഞതറിഞ്ഞില്ലേ....

ദാമ്പത്യ് ബന്ധത്തെ കൂട്ടിയിണക്കുന്ന
പൂമ്പൈതലാകുന്ന പൊൻ കണ്ണി
പൊൻ കണ്ണി ഇല്ലാതെ പൊന്നിൻ കിനാവെ
മാംഗല്യ പൂത്താലി പോയല്ലൊ... പൊട്ടിച്ചിരിക്കുവാൻ.....