Powered By Blogger
Showing posts with label കുട്ടി കുപ്പായം 1964 ഏ.പി. കോമള. Show all posts
Showing posts with label കുട്ടി കുപ്പായം 1964 ഏ.പി. കോമള. Show all posts

Wednesday, August 19, 2009

കുട്ടി കുപ്പായം ( 1964 ) ജിക്കി

“വെളുക്കുമ്പോള്‍കുളിക്കുവാന്‍ പൊകുന്ന


ചിത്രം: കുട്ടിക്കുപ്പായം [ 1964 ] എം കൃഷ്ണന്‍ നായര്‍
രചന: പി ഭാസ്ക്കരന്‍
സംഗീതം: ബാബുരാജ് എം എസ്

പാടിയത്:എ പി കോമള

വെളുക്കുമ്പം കുളിക്കുവാൻ പോകുന്ന വഴിവക്കിൽ
വേലിക്കൽ നിന്നവനേ - കൊച്ചു -
കിളിച്ചുണ്ടൻ‌മാമ്പഴം കടിച്ചും കൊണ്ടെന്നോട്
കിന്നാരം പറഞ്ഞവനേ - എന്നോടു കിന്നാരം പറഞ്ഞവനേ

കളിവാക്കു പറഞ്ഞാലും കാരിയം പറഞ്ഞാലും
കാതിന്ന് മധുവാണ് - ഇന്ന്
കരക്കാരു നമ്മെച്ചൊല്ലി കളിയാക്കിപ്പറഞ്ഞാലും
കരളിനു കുളിരാണ് - എന്റെ
കരളിനു കുളിരാണ്

ഒരുമിച്ചു കളിച്ചതുമൊരുമിച്ചു വളർന്നതും
ഒരുത്തനുമറിയില്ല - എങ്കിലും
ഒഴുകുമീയാറ്റിലെ ഓളങ്ങൾക്കന്നത്തെ
ഒരുപാടു കഥയറിയാം ഈ ഓളങ്ങൾക്കന്നത്തെ
ഒരുപാടു കഥയറിയാം

അരളിപ്പൂമരച്ചോട്ടിൽ ആറ്റിലെ മണലിനാൽ
കളിപ്പുര വെച്ചില്ലേ - പണ്ട്
കരിഞ്ചീരയരിഞ്ഞിട്ടു കണ്ണൻ‌ചിരട്ടയിൽ
ബിരിയാണി വെച്ചില്ലേ നമ്മള്
ബിരിയാണി വെച്ചില്ലേ

കളിയാടും സമയത്ത് മറ്റാരും കാണാതെ
കാനേത്തു കഴിച്ചില്ലേ എന്നെ കാനേത്തു കഴിച്ചില്ലേ
ചെറുപുതുക്കപ്പെണ്ണുങ്ങൾ വന്ന്
പുത്തിലഞ്ഞിപ്പൂക്കൾ കൊണ്ട്
പതക്കങ്ങളണിയിച്ചില്ലേ - എന്നെ
പതക്കങ്ങളണിയിച്ചില്ലേ
(വെളുക്കുമ്പം)