Powered By Blogger
Showing posts with label കാട്ടുകുരങ്ങു 1960 പി. സുശീല അറിയുന്നില്ല ഭവാനറിയുന്നില്ല. Show all posts
Showing posts with label കാട്ടുകുരങ്ങു 1960 പി. സുശീല അറിയുന്നില്ല ഭവാനറിയുന്നില്ല. Show all posts

Friday, December 11, 2009

കാട്ടുകുരങ്ങു [ 1960 ]പി. സുശീല



അറിയുന്നില്ല ഭവാനറിയുന്നില്ല...

ചിത്രം: കാട്ടുകുരങ്ങ് [ 1969 ] പി. ഭാസ്കരന്‍
രചന: പി ഭാസ്ക്കരൻ
സംഗീതം: ജി ദേവരാജൻ
പാടിയതു: പി സുശീല


അറിയുന്നില്ല ഭവാനറിയുന്നില്ല
അനുദിനമനുദിനമാത്മാവിൽ നടക്കുമെൻ
അനുരാഗപൂജ ഭവാനറിയുന്നില്ല
കേട്ടുമില്ല ഭവാൻ കേട്ടുമില്ല
അരികത്തു വന്നപ്പോഴും ഹൃദയ ശ്രീകോവിലിലെ
ആരാധനയുടെ മണികിലുക്കം ( അറിയുന്നില്ല..)

അജ്ഞാത സ്വപ്നങ്ങളാം പൂക്കളാൽ ഇവളെന്നും
അർച്ചന നടത്തിയതറിഞ്ഞില്ലാ നീ
കല്പനാജാലമെന്റെ കൺകളിൽ
കൊളുത്തിയ കർപ്പൂരദീപങ്ങളും
കണ്ടില്ല നീ കണ്ടില്ല നീ ( അറിയുന്നില്ല..)

കാലത്തിൻ കാലടികൾ നടന്നു നടന്നു പോകും
കോലാഹല സ്വരങ്ങളറിയാതെ
ഉയിരിന്റെ ശ്രീകോവിലടയ്ക്കാതെ നടക്കുന്നു
ഉദയാസ്തമനമെന്നശ്രുപൂജാ അശ്രു പൂജാ ( അറിയുന്നില്ല)