Powered By Blogger
Showing posts with label കാഞ്ചനം [ 1996] ടി.എൻ. വസന്തകുമാർ. Show all posts
Showing posts with label കാഞ്ചനം [ 1996] ടി.എൻ. വസന്തകുമാർ. Show all posts

Friday, August 19, 2011

കാഞ്ചനം [ 1986] ടി.എൻ. വസന്തകുമാർ





ചിത്രം: കാഞ്ചനം [ 1996] ടി.എൻ. വസന്തകുമാർ

താരനിര:മനോജ് കെ. ജയൻ, മധുപാൽ, തിലകൻ, വിന്ദുജ മേനോൻ, കെ.പി.ഏ.സി. ലളിത....

രചന: ഓ.എൻ. വി.
സംഗീതം: ജോൺസൺ



1. പാടിയതു: യേശുദാസ്

അകലെ ശ്യാമവാനം
മുകിലിൻ മൂകയാത്ര
പിരിയാൻ വെമ്പുമീ പകലിൻ കൺചുവന്നു
ഇരുളിൻ മഞ്ചലിൽ ഏറുവാൻ നീങ്ങവേ
ഇതിനും സാക്ഷിയായ് നിൽക്ക നീ താരകേ
(അകലെ...)

രണ്ടു ദൈവം വാഴുന്ന വീടിൻ പൊന്മകൾ
നൊമ്പരം കൊൾകയായ്
മാഞ്ഞുവോ പകൽക്കിളി
മനതാരിലെ ദൈവമോ സ്നേഹമേകമാം
ഒരു കീർത്തനം പോൽ നീയതോർക്കുന്നു
(അകലെ...)

ആലയങ്ങൾ മാറീടാം ദൈവം മാറുമോ
ആതുരം മാനസം സാന്ത്വനം തിരഞ്ഞു പോയീ
പിരിയുന്നിരു കൈവഴി മുന്നിലീ വഴി
ഇരു കൈകൾ നീട്ടുന്നീയപാരത
(അകലെ...)

ഇവിടെ


2. പാടിയതു: ചിത്ര

മന്ദാരപ്പൂമഴ ചൊരിയും മനസ്സിൽ
മണിക്കിനാവിൻ പൊന്നൂഞ്ഞാൽ
പൊന്നോണപ്പൂങ്കുരുവീ വരൂ നീ
മലർക്കളത്തിൽ പാടേണ്ടേ
നിറങ്ങളാകെ പൊലിച്ചുവോ
നൂറു പൂക്കൾ ചിരിച്ചുവോ
കദളീവനങ്ങളിൽ
കാറ്റിൻ പൂക്കാവടി
(മന്ദാരപ്പൂ..)

പൂവാംകുരുന്നിനെ മാമൂട്ടി
തങ്കവെയിലൊഴുകീ
തളിർത്ത മാവിൽ പറക്കണ തത്തേ
തടുക്കിട്ടിരുത്താം വാ
ആയിരം തന്തി കോർത്ത
നീലവിൺ വീണയിൽ
മനസ്സിലാളുന്നൊരാനന്ദ ഗീതങ്ങളോ
കേട്ടു ഞാൻ
(മന്ദാരപ്പൂ..)

ഓരോ മലരിലുമീത്തുമ്പികൾ
പാട്ടിൻ തേൻ പകരും
ഉടുത്തൊരുങ്ങീ ഉഷസ്സിന്റെ ചേലിൽ
തുടുത്ത മലർച്ചെണ്ടുമായ്
പോരുമീ പൂമകൾക്കായി
പൊൻ വളച്ചാർത്തിതാ
നിറഞ്ഞ മാനസമാധുരി പെയ്തു വരൂ
മേഘമായ്
(മന്ദാരപ്പൂ..)


ഇവിടെ