Powered By Blogger
Showing posts with label കളിവാക്കു 1987 യേശുദാസ്.. Show all posts
Showing posts with label കളിവാക്കു 1987 യേശുദാസ്.. Show all posts

Monday, August 10, 2009

കളിവാക്കു (1987) യേശുദാസ്

“ഗഗനനീലിമ മിഴികളിലഴുതും


ചിത്രം: കളിവാക്ക്[ 1987 ]
രചന; കെ ജയകുമാര്‍
സംഗീതം: ബോംബെ രവി
പാടിയതു: യേശുദാസ്

ഗഗനനീലിമ മിഴികളിലെഴുതും
കുസുമചാരുതയോ (ഗഗന)
പ്രണയശോണിമ കവിളില്‍ എഴുതും
മേഘകന്യകയോ....

(ഗഗന...)

ഇത്രനാള്‍ നീയെന്റെ സങ്കല്‌പസിന്ധുവിന്‍
അക്കരെയക്കരെയായിരുന്നോ
ഈ മുഖകാന്തിയും ഈ മന്ദഹാസവും
കാണാത്ത ദൂരത്തിലായിരുന്നോ ...ആ‍..
അഴകിന്റെ ഉപഹാരമോ
അനുരാഗ വരദാനമോ

(പ്രണയ...)

ഇന്നു നീ കിനാവിന്റെ ഏകാന്തവീഥിയില്‍
ചൈത്രനിലാവൊളി ചൂടി വരും
ഈ മൗനഭംഗിയും ഈ സമ്മതങ്ങളും
എന്‍ ജന്മപുണ്യങ്ങളായിരുന്നോ
അണയാത്തൊരനുഭൂതിയോ
കൊഴിയാത്ത വനപുഷ്‌പമോ

(പ്രണയ...)



AUDIO