കറുത്തപെണ്ണേ നിന്റെ കണ്ണാടിച്ചില്ലിനുള്ളിൽ....
ചിത്രം: കളക്ടർ മാലതി [1967] എം. കൃഷ്ണൻ നായർ
രചന: വയലാർ രാമവർമ്മ
സംഗീതം: എം എസ് ബാബുരാജ്
പാടിയതു: കെ ജെ യേശുദാസ് & പി സുശീല
കറുത്തപെണ്ണേ നിന്റെ കണ്ണാടിച്ചില്ലിനുള്ളിൽ
വരച്ചതാരാണെന്റെ വർണ്ണചിത്രം(2)
മനസ്സിന്റെ ചുവരിൽ ചിത്രം വരയ്ക്കും
അനുരാഗമെന്നൊരു ചിത്രകാരൻ(2)(കറുത്തപെണ്ണേ..)
കാമുകിയല്ല കളിത്തോഴിയല്ല
പ്രേമസർവ്വസ്വമല്ലോ നീ(2)
കാളിദാസന്റെ ശകുന്തളപോലൊരു
ഗ്രാമകന്യകയല്ലോ നീ(2)
ദുഷ്യന്തനെന്നെ മറക്കുമോ
ദുഷ്യന്തനെന്നെ മറക്കുമോ(2) (കറുത്തപെണ്ണേ..)
ഈമനോഹര മാലിനിതീരവും
പ്രേമസുന്ദര സന്ധ്യകളും(2)
ചമ്പകത്തണലുമീ ചന്ദനശിലയും
എങ്ങിനെ മറക്കുവതെങ്ങിനെ നാം
ചമ്പകത്തണലുമീ ചന്ദനശിലയും
എങ്ങിനെ മറക്കുവതെങ്ങിനെ നാം (കറുത്തപെണ്ണേ..)
ഇവിടെ
Showing posts with label കളക്ടർ മാലതി 1967 യേശുദാസ്.. സുശീല..കറുത്ത പെണ്ണെ.... Show all posts
Showing posts with label കളക്ടർ മാലതി 1967 യേശുദാസ്.. സുശീല..കറുത്ത പെണ്ണെ.... Show all posts
Saturday, January 9, 2010
Subscribe to:
Posts (Atom)