കനവിൽ വന്നെൻ കവിളിണ...
ചിത്രം: പ്രിയതമ [1966] പി. സുബ്രമണ്യം
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: ബ്രദർ ലക്ഷ്മണൻ
പാടിയതു: പി സുശീല
കനവിൽ വന്നെൻ കവിളിണ തഴുകിയ
കരതലമേതു സഖീ......
കണ്ണുതുറന്നപ്പോഴും കരളിൽ
പുളകം തിങ്ങി സഖീ... (കനവിൽ..)
കാണാതകലെയിരുന്നവനെന്നെ
കരയിക്കുകയല്ലേ
കണ്ണറ്റയുമ്പോൾ വന്നവനെന്നെ
കളിയാക്കുകയല്ലേ (കനവിൽ..)
കരവലയത്തിലൊതുങ്ങാൻ ദാഹം
കഥ കേൾക്കാൻ മോഹം
കാവ്യമനോഹര മന്ദസ്മേരം
കാണാനുൾക്കുതുകം (കനവിൽ..)
ഇവിടെ