Powered By Blogger
Showing posts with label കണ്ണില്‍ നിന്‍ മെയ്യില്‍... Show all posts
Showing posts with label കണ്ണില്‍ നിന്‍ മെയ്യില്‍... Show all posts

Sunday, November 29, 2009

ഇന്നലെ [ 1990 ] ചിത്ര



കണ്ണില്‍ നിന്‍ മെയ്യില്‍...


ചിത്രം: ഇന്നലെ [ 1990 ] പത്മരാജന്‍
രചന: കൈതപ്രം
സംഗീതം: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
പാടിയതു:: കെ എസ് ചിത്ര



കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ
ഇന്നാരോ പീലിയുഴിഞ്ഞൂ
പൊന്നോ പൂമുത്തോ വർണ്ണത്തെല്ലോ
നിൻ ഭാവം മോഹനമാക്കി
മിന്നാര കയ്യിൽ നിൻ തൂവൽ ചിരി വിതറി തൈമാസത്തെന്നൽ
പദമാടി തിരുമുടിയിൽ ഇന്നലെ രാവായ്
പാടി മറഞ്ഞു നിന്റെ അനാഥ മൌനം

നീയാണാദ്യം കണ്ണീർ തൂകി ശ്യാമാരണ്യത്തിൻ മീതെ
നീയാണാദ്യം പുഞ്ചിരി തൂകി നിത്യനിലാവീൻ മീതെ
മൂവന്തി കതിരായ് നീ പൊൻ മാട തുഞ്ചത്തും
കോലക്കുഴൽ കിളിക്കുഞ്ഞേ
കസ്തൂരിക്കുറിയുണ്ടോ പവിഴപ്പുതു മിന്നുണ്ടോ
നിറയോല പൂമേട കൂടുണ്ടോ
കാണുന്നതെല്ലാം സ്വപ്നങ്ങളാക്കും കോലക്കുഴൽ കിളിക്കുഞ്ഞേ
(കണ്ണിൽ നിൻ മെയ്യിൽ ...)

ആഴിയും ഊഴിയും മൂളിയിണങ്ങും നേരം മാടി വിളിക്കുന്നു
പൊൻ മീനോടിയ മാനത്തെ കൊമ്പിൽ ഉണ്ണി വിരിഞ്ഞു പൂത്താരം
കുടവത്തളിരിലയുണ്ടോ ഇലവട്ട കുടയുണ്ടോ
കോലക്കുഴൽ കിളിക്കുഞ്ഞേ
വൈഡൂര്യ ചെപ്പുണ്ടോ സിന്ദൂര കൂട്ടുണ്ടോ കാ‍ണാരും ചങ്ങാലി കൂട്ടുണ്ടോ
തേടുന്നതെല്ല്ലാം രത്നങ്ങളാക്കും കോലക്കുഴൽ കിളിക്കുഞ്ഞേ



ഇവിടെ


വിഡിയോ