Powered By Blogger
Showing posts with label ഒരു കുടക്കീഴിൽ 1985 യേശുദാസ് അനുരാഗിണീ ഇതാ. Show all posts
Showing posts with label ഒരു കുടക്കീഴിൽ 1985 യേശുദാസ് അനുരാഗിണീ ഇതാ. Show all posts

Sunday, January 10, 2010

ഒരു കുടക്കീഴിൽ [1985] യേശുദാസ്







അനുരാഗിണീ ഇതാ എൻ കരളിൽ ...

ചിത്രം: ഒരു കുടക്കീഴിൽ [1985] ജോഷി
രചന: പൂവച്ചൽ ഖാദർ
സംഗീതം: ജോൺസൻ

പാടിയതു: കെ ജെ യേശുദാസ്

അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
{ അനുരാഗിണീ ഇതാ എൻ }

കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
നിറമേകും ഒരു വേദിയിൽ
കുളിരോലും ശുഭ വേളയിൽ
പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
{ അനുരാഗിണീ ഇതാ എൻ }

മൈനകൾ പദങ്ങൾ പാടുന്നൂ
കൈതകൾ വിലാസമാടുന്നൂ
{മൈനകൾ}

കനവെല്ലാം കതിരാകുവാൻ
എന്നുമെന്റെ തുണയാകുവാൻ
വരദേ..
അനുവാദം നീ തരില്ലേ
അനുവാദം നീ തരില്ലേ
{ അനുരാഗിണീ ഇതാ എൻ }




ഇവിടെ



വിഡിയോ