Powered By Blogger
Showing posts with label ഈറന്‍ ഉടുത്തു കൊണ്ടമ്പലം. Show all posts
Showing posts with label ഈറന്‍ ഉടുത്തു കൊണ്ടമ്പലം. Show all posts

Saturday, November 28, 2009

ഇരുട്ടിന്റെ ആത്മാവു [ 1966 ] എസ്. ജാനകി

ഈറനുടുത്തു കൊണ്ടമ്പലം ചുറ്റുന്ന


ചിത്രം: ഇരുട്ടിന്റെ ആത്മാവ് [ 1966 ] പി. ഭാസ്കരന്‍
രചന: പി ഭാസ്ക്കരൻ
സംഗീതം: എം എസ് ബാബുരാജ്

പാടുയതു: എസ് ജാനകി



ഈറനുടുത്തുംകൊണ്ടംബരം ചുറ്റുന്ന
ഹേമന്തരാവിലെ വെണ്മുകിലേ
കണ്ണീരിൽ മുങ്ങിയൊരെൻ കൊച്ചുകിനാവുകൾ
എന്തിനീ ശ്രീകോവിൽ ചുറ്റിടുന്നൂ വൃഥാ
എന്തിനീ ദേവനെ കൈകൂപ്പുന്നൂ (ഈറനുടുത്തും)

കൊട്ടിയടച്ചൊരീ കോവിലിൻ മുന്നിൽ ഞാൻ
പൊട്ടിക്കരഞ്ഞിട്ടു നിന്നാലും
വാടാത്ത പ്രതീക്ഷ തൻ വാസന്തിപ്പൂമാല
വാങ്ങുവാനാരും അണയില്ലല്ലോ (ഈറനുടുത്തും)


മാനവഹൃദയത്തിൻ നൊമ്പരം കാണാതെ
മാനത്തു ചിരിക്കുന്ന വാർത്തിങ്കളേ
മൂടുപടമണിഞ്ഞ മൂഢവികാരത്തിൻ
നാടകം കണ്ടുകണ്ടു മടുത്തുപോയോ (ഈറനുടുത്തും)