Powered By Blogger
Showing posts with label ഇണക്കിളി [1984] യേശുദാസ്. Show all posts
Showing posts with label ഇണക്കിളി [1984] യേശുദാസ്. Show all posts

Saturday, September 25, 2010

ഇണക്കിളി [1984] യേശുദാസ്, ജാനകി







ചിത്രം: ഇണക്കിളി [1984] ജോഷി
താരങ്ങൾ: പ്രേം നസീർ, റ്റി.കെ. ബാലചന്ദ്രൻ, ബാലൻ കെ. നായർ, സീമ, ശശികല

രചന: പൂവച്ചൽ ഖാദർ
സംഗീതം: ശ്യാം


1. പാടിയതു: യേശുദാസ് & ജാനകി

എന്‍റെ മനോമയീ മഞ്ജുനിലാവതീ
പല ജന്‍മങ്ങള്‍തന്‍ ബന്ധം തുടരാന്‍ വന്നതോ
അറിയാതെ നാം തമ്മില്‍

മൂകമായ് ജീവനായ് അണയുമ്പോള്‍ രാഗമായി
നിനക്കു വേണ്ടി പാടുന്നൂ ഉണരുമെന്‍ മോഹം ആ ആ
മൃദുലമേതോ തഴുകലാലേ ഞാന്‍ നിന്നിലലിയുന്നു
ഒരു നാളും പിരിയാതെ
എന്‍റെ മനോതലം മഞ്ജു നിലാമയം
പല ജന്‍മങ്ങള്‍തന്‍ ബന്ധം തുടരാന്‍ വന്നതോ
അറിയാതെ നാം തമ്മില്‍ ‍
എന്‍റെ മനോതലം മഞ്ജു നിലാമയം

പീലികള്‍ പാകിടും തുടുസന്ധ്യാ വീഥിയില്‍
നമുക്കു വേണ്ടി താരകള്‍ വിതറിടും മാനം
മധുരമേതോ മൊഴിയുമായി നീയെന്നില്‍ നിറയുന്നു
പീയൂഷകണം പോലെ...

ഇവിടെ

2. പാടിയതു: യേശുദാസ് & ജാനകി

കന്നിപ്പൊന്നാരക്കിളിയേ
കണ്ണിൻ കണ്ണാകും കണിയേ
കരളിനുള്ളിൽ കനകത്തൊട്ടിൽ
നിനക്കു തീർത്തു ആരാരിരോ (2)

താമരക്കണ്ണിൽ തത്തമ്മച്ചുണ്ടിൽ
മുത്തങ്ങൾ ചൂടാനോടി വാ (2)
അമ്മയെ നോക്കി അച്ഛനെ നോക്കി പിച്ച നടന്നു കൂടെ വാ
കിലുങ്ങും കിങ്ങിണിയോ
ചിരിയിൽ പൂത്തിരിയോ
അരുമക്കണ്മണിയേ ആരിരോ
(കന്നിപ്പൊന്നാര...)

മാനത്തെ പൂക്കൾ മാരിവിൽ പൂക്കൾ
മാണിക്യത്തേരിൽ കാണുവാൻ
മുന്തിരിനീരിൽ ചന്ദനച്ചാറിൽ
സ്വപ്നത്തിൽ നീന്തിയുറങ്ങുവാൻ (2)
മധുരപൂങ്കുടമോ കവിളിൽ കുങ്കുമമമോ
അരുമക്കണ്മണിയേ ആരിരോ
(കന്നിപ്പൊന്നാര...)

ഇവിടെ

3. പാടിയതു: യേശുദാസ് & ലതിക

മധുമാസം പോയല്ലോ
മതിലേഖ മാ‍ഞ്ഞല്ലോ
മനസ്സിന്റെ നാദങ്ങള്‍
നീ കേള്‍ക്കുകില്ലയോ?
ഇരുള്‍മൂടും നെഞ്ചില്‍നിന്നും
ഇടറുന്ന സന്ദേശങ്ങള്‍
അയക്കുന്നു തേങ്ങുമീ
കാറ്റിന്റെ കൈകളില്‍
(മധുമാസം...)

കിനാവിന്റെ ഹംസം താഴും
നിലാവിന്റെ തീരം തോറും
സഖീ നിന്റെ രൂപം ഓര്‍മയില്‍ തൂ മലരിടും വേളയില്‍
ഒരുനോക്കു കാണുവാനായ്
ഒരുവാക്കു ചൊല്ലുവാനായ്
തുടിക്കുമീ ജീവന്‍ തേടീ നീ പോരുകില്ലയോ?
(മധുമാസം....)

വിഷാദങ്ങള്‍ മാത്രം മൂടും
വിചാരത്തിന്‍ വാടം തോറും
സഖീ നിന്റെ സ്മേരം പ്രാണനില്‍ പൊന്‍ കതിരുകള്‍ തൂകവേ
ഒരുനേരം നീവരാനായ് ഒരു ശോകം നീങ്ങിടാനായ്
മിടിക്കുമെന്നുള്ളം തേടീ നീ പോരുകില്ലയോ?
(മധുമാസം......)



ഇവിടെ


വിഡിയോ