Powered By Blogger
Showing posts with label ആൽബം: ഇഷ്ടമാണു.. ബിജു നാരായണൻ.. ഇഷ്ടമാണെന്നാദ്യം. Show all posts
Showing posts with label ആൽബം: ഇഷ്ടമാണു.. ബിജു നാരായണൻ.. ഇഷ്ടമാണെന്നാദ്യം. Show all posts

Friday, January 22, 2010

: ഇഷ്ടമാണ് : ആൽബം ബിജു നാരായണൻ




ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ് ...


ആൽബം: ഇഷ്ടമാണ്::ജബ്ബാർ കളരിക്കൽ
രചന: രാജീവ് ആലുങ്കൽ
സംഗീതം: വിജയ് കരുൺ

പാടിയതു: ബിജു നാരായണൻ



ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ്
അറിയില്ല ഞാനോ നീയോ
മറക്കാൻ കഴിയില്ല എന്നാദ്യം അറിഞ്ഞതും
അറിയില്ല നീയോ ഞാനോ
ആദ്യാനുരാഗ ഗാനമേ മോഹമേ
പിരിയില്ല ഞാൻ
(ഇഷ്ടമാണെന്നാദ്യം...)

കാണുവാനേറെ ഭംഗിയാണെന്നാദ്യം
കാതോരമോതിയതാര്
ഒരു വാക്കും പറയാതെ ഒരു നൂറു കാര്യങ്ങൾ
പറയാൻ തുടങ്ങിയതെന്ന്
ഓർമ്മയില്ലെങ്കിലും അറിയുന്നു ഞാനിന്ന്
ഓർമ്മയില്ലെങ്കിലും അറിയുന്നു ഞാനെന്റെ
ഓമനേ നീയെന്റെ ജീവനെന്ന്
പ്രേമാർദ്ര രാഗഭാവമേ സ്വപ്നമേ പിരിയില്ല ഞാൻ
(ഇഷ്ടമാണെന്നാദ്യം...)

നീല നിലാവിൽ നമ്മളിരാദ്യം കണ്ടതെന്നറിയില്ലല്ലോ
ആദ്യത്തെ പിണക്കവും പിന്നത്തെ ഇണക്കവും
ആരുടേതെന്നറിയാമോ
ഓരോ നിമിഷവും നിറയുന്നു മനസിൽ
ഓരോ നിമിഷവും നിറയുന്നു മനസിൽ
അനുഭൂതിയായ് നിൻ രമ്യരൂപം
സ്നേഹാർദ്ര ജീവപുണ്യമേ സ്വന്തമേ
(ഇഷ്ടമാണെന്നാദ്യം...)







വിഡിയോ