“മാരിവില്ലൊളി തൂകി വന്നൊരെന്‍
ചിത്രം: ആശാ ദീപം. [1953] ജി.ആര്‍. റാവു
രചന: പി. ഭാസ്കരന്‍
സംഗീതം: വി ദക്ഷിണാ മൂര്‍ത്തി
പാടിയതു: ജിക്കി.
മാരിവില്ലൊളി വീശി വന്നൊരെന്‍
മാനസാനന്ദ ദായകാ
മാമകാശ തന്‍ വീണയില്‍ കൂടി
മൌന ഗാനങ്ങള്‍ പാടി നീ.
ജീവിതാനന്ദ കന്ദളങ്ങളാല്‍
പാവന പ്രഭ തൂകി നീ
മായുകില്ല നീ മായുകില്ല നീ
മാമകാശയില്‍ എന്നുമേ.
സ്നേഹ ദീപം കൊളുത്തി നീ എന്റെ
മോഹമാം മണി കോവിലില്‍
ബാഷ്പധാരയാല്‍ പ്രേമ പൂജക്കു
പുഷ്പ മാല്ല്യം ഒരുക്കി ഞാന്‍
കാത്തിരുന്നു ഞാന്‍ ദേവാ നിന്നുടെ
കാലടി സ്വനം കേള്‍ക്കുവാന്‍
വന്നതില്ല നീ വന്നതില്ല നീ
ജീവിതാനന്ദ നായകാ. [മാരിവില്ലൊളി....
Showing posts with label ആശാ ദീപം.. 1953. ജിക്കി.. Show all posts
Showing posts with label ആശാ ദീപം.. 1953. ജിക്കി.. Show all posts
Thursday, July 9, 2009
Subscribe to:
Posts (Atom)


