Powered By Blogger
Showing posts with label ആറാം തമ്പുരാന്‍ 1997 ചിത്ര. Show all posts
Showing posts with label ആറാം തമ്പുരാന്‍ 1997 ചിത്ര. Show all posts

Sunday, October 11, 2009

ആറാം തമ്പുരാന്‍ ( 1997 ) ചിത്ര



“പാടീ തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍

ചിത്രം: ആറാം തമ്പുരാന്‍ [ 1997 ] ഷാജി കൈലാസ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: രവീന്ദ്രന്‍

പാടിയതു: ചിത്ര


പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍
പുലരി വെയിലൊളീ പൂക്കാവടി ആടി
തിരു തില്ലാന തിമില തകിലൊടു പാടി
തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍
പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍ (പുലരി...)
ആ..ആ..ആ..
തില്ലാന തിത്തില്ലാന തിരതിരതിരതിര തിരതില്ലാനാ

അരിയന്നൂര്‍ കാവിലെ കൂത്തുമാടത്തില്‍
തിരി വെയ്ക്കാന്‍ പോരുന്നു മകരസൂര്യനും
തേവാരം കാണണം വേല കൂടണം
തെക്കന്നന്‍ പുള്ളുവന്‍ പാട്ടുംകേള്‍ക്കണം
തിരുവില്വാമലയില്‍ മേട പുലര്‍കാല പൊന്‍കണി വെയ്ക്കാന്‍
വെള്ളോട്ടിന്‍ ഉരുളിയൊരുക്കേണം

(പാടി..)

തൃത്താലക്കോലോത്തെ തേതിപെണ്ണിനു
തിരുവിരലില്‍ ചാര്‍ത്താന്‍ താരമോതിരം
കണ്ണെഴുതാന്‍ രാവിരുള്‍കൂട് കണ്മഷി
കസവണിയാന്‍ മാറ്റെഴും മാഘപൌര്‍ണ്ണമി
തിരുവേളി പന്തലുമേയാന്‍ തിരുനാവാമണലോരത്തെ
തിരുവാതിര മെനയും പനയോല

(പാടി..)




ഇവിടെ