“ഏഴു സുന്ദര രാത്രികള്‍.ഏകാന്ത സുന്ദര രാത്രി.
ചിത്രം: അശ്വമേധം( 1967 ) എ. വിന്‍സെന്റ്
രചന: വയലാര്‍
സംഗീതം: ദേവരാജന്‍
പാടിയതു: പി.സുശീല
ഏഴു സുന്ദര രാത്രികള്‍..ഏകാന്ത സുന്ദര രാത്രികള്‍..
വികാരതരളിത രാത്രികള്‍..വിവാഹപൂര്‍വ രാത്രികള്‍..
ഇനി ഏഴു സുന്ദര രാത്രികള്‍..
മാനസ സരസ്സില്‍ പറന്നിറങ്ങിയ മരാളകന്യകളേ..മനോഹരാംഗികളേ..
നിങ്ങളുടെ പവിഴച്ചുണ്ടില്‍ നിന്നൊരു മംഗളപത്രമെനിക്കു തരൂ..
ഈ പൂ ഇത്തിരിപ്പൂ പകരമീപ്പൂവു തരാം..
ഏഴു സുന്ദര രാത്രികള്‍..ഏകാന്ത സുന്ദര രാത്രികള്‍..
വാസരസ്വപ്നം ചിറകുകള്‍ നല്‍കിയ വാസന്തദൂതികളേ..വിരുന്നുകാരികളേ..
നിങ്ങളുടെ സ്വര്‍ണ്ണത്തളികയില്‍ നിന്നൊരു സംഗമദീപമെനിക്കു തരൂ..
ഈ പൂ ഇത്തിരിപ്പൂ പകരമീപ്പൂവു തരാം..
ഏഴു സുന്ദര രാത്രികള്‍..ഏകാന്ത സുന്ദര രാത്രികള്‍..
വികാരതരളിത രാത്രികള്‍..വിവാഹപൂര്‍വ രാത്രികള്‍..
ഇനി ഏഴു സുന്ദര രാത്രികള്‍..
Showing posts with label അശ്വമേധം 1967 സുശീല. Show all posts
Showing posts with label അശ്വമേധം 1967 സുശീല. Show all posts
Tuesday, August 18, 2009
Subscribe to:
Posts (Atom)