“അഴകേ നിന്‍ മിഴി നീര്‍ മണി ഈ കുളിരില്‍
ചിത്രം: അമരം[1991] ഭരതന്‍
രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്, ചിത്ര
അഴകേ നിന്‍ മിഴിനീര്‍മണിയീ -
കുളിരില്‍ തൂവരുതേ
കരളേ നീയെന്റെ കിനാവില്‍
മുത്തു പൊഴിക്കരുതേ
പരിഭവങ്ങളില്‍ മൂടി നില്‍ക്കുമീ
വിരഹവേള തന്‍ നൊമ്പരം
ഉള്‍ക്കുടന്നയില്‍ കോരിയിന്നു ഞാന്‍
എന്റെ ജീവനില്‍ പങ്കിടാം
ഒരു വെണ്‍മുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെന്‍ അഴകേ
(അഴകേ)
തുറയുണരുമ്പോള്‍ മീന്‍വലകളുലയുമ്പോള്‍
തരിവളയിളകും തിരയില്‍ നിന്‍ മൊഴി കേള്‍ക്കേ
ചെന്താരകപ്പൂവാടിയില്‍ താലം വിളങ്ങി
ഏഴാം കടല്‍ത്തീരങ്ങളില്‍ ഊഞ്ഞാലൊരുങ്ങി
രാവിന്‍ ഈണവുമായ് ആരോ പാടുമ്പോള്‍
ഒരു വെണ്‍മുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെന്‍ അഴകേ
(അഴകേ)
പൂന്തുറയാകെ ചാകരയില്‍ മുഴുകുമ്പോള്‍
പൊന്നല ചൂടി പാമരവും ഇളകുമ്പോള്‍
കാലില്‍ ചിലമ്പാടുന്നൊരീ തീരങ്ങള്‍ പൂകാന്‍
നീയെന്‍ കിനാപ്പാലാഴിയില്‍ നീരാടി വായോ
കാണാക്കടലൊളിയില്‍ മേലേ പൂമുടിയില്‍
ഒരു വെണ്‍മുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെന്‍ അഴകേ
(അഴകേ)
Showing posts with label അമരം...1991 യേശുദാസ്...ചിത്ര. Show all posts
Showing posts with label അമരം...1991 യേശുദാസ്...ചിത്ര. Show all posts
Friday, August 14, 2009
Subscribe to:
Posts (Atom)