Powered By Blogger
Showing posts with label അഭിനിവേശം 1977 യേശുദാസ്. Show all posts
Showing posts with label അഭിനിവേശം 1977 യേശുദാസ്. Show all posts

Thursday, September 10, 2009

അഭിനിവേശം ( 1977 ) യേശുദാസ്

“സന്ധ്യ തന്നമ്പലത്തില്‍ കുങ്കുമ പൂത്തറയില്‍‍


ചിത്രം: അഭിനിവേശം [ 1977 ] ഐ.വി. ശശി
രചന: ശ്രീ കുമാരന്‍ തമ്പി
സംഗീതം; ശ്യാം

പാടിയതു: യേശുദാസ്

സന്ധ്യ തന്നമ്പലത്തില്‍ കുങ്കുമ പൂത്തറയില്‍
ചന്ദനകാപ്പു ചാര്‍ത്തി അമ്പിളി ദേവിയായ്
താരകളാരതിയായ്
സന്ധ്യ തന്നമ്പലത്തില്‍
ആ..ആ‍..ലലല..ലലല.ലാ

മാഘ മുകില്‍ മാലികകള്‍ വന്നു തൊഴുതു
രാഗ മധുരാഞ്ജലികള്‍ വീണു തൊഴുതു
തരംഗ ഗംഗയാടുമെന്റെ മനസ്സു വീണയാകവേ
പ്രണയഗാന ദേവതേ നിന്‍
ഹൃദയ വാതില്‍ തേടി ഞാന്‍
സന്ധ്യ തന്നമ്പലത്തില്‍

ആഹാഹാ..ആഹാ ആഹാ.ആഹാ (2)

മാളികയില്‍ നിന്റെ നിഴല്‍ കണ്ടു സഖി ഞാന്‍
പാദസരം പാടുമെന്നു കാത്തു സഖി ഞാന്‍ (2)
ചിലങ്ക ചാര്‍ത്തിയുറങ്ങും നിന്റെ ജാലകത്തെ ഉണര്‍ത്തുവാന്‍ (2)
കദന താളം പൂക്കുമെന്റെ ഗാനം തെന്നലാക്കി ഞാന്‍
സന്ധ്യ തന്നമ്പലത്തില്‍ കുങ്കുമ പൂത്തറയില്‍
ചന്ദനകാപ്പു ചാര്‍ത്തി അമ്പിളി ദേവിയായ്
താരകളാരതിയായ്
സന്ധ്യ തന്നമ്പലത്തില്‍



ഇവിടെ