“ഓ പ്രിയേ നിനക്കൊരു ഗാനം
ചിത്രം: അനിയത്തിപ്രാവ് [ 1997 } ഫാസില്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ഔസേപ്പച്ചന്‍
പാടിയതു: യേശുദാസ്
ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം..
ഓ..പ്രിയേ..എന്‍ പ്രാണനിലുണരും ഗാനം..
അറിയാതെ ആത്മാവില്‍ ചിറകു കുടഞ്ഞോരഴകെ..
നിറമിഴിയില്‍ ഹിമകണമായ് അലിയുകയാണീ വിരഹം..
ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം..
ഓ..പ്രിയേ..എന്‍ പ്രാണനിലുണരും ഗാനം..
ജന്മങ്ങളായ്..പുണ്യോദയങ്ങളായ്..കൈവന്ന നാളുകള്‍..
കണ്ണീരുമായ്..കാണാക്കിനാക്കളായ്..നീ തന്നൊരാശകള്‍..
തിരതല്ലുമെതു കടലായ് ഞാന്‍..തിരയുന്നതെതു ചിറകായ് ഞാന്‍..
പ്രാണന്റെ നോവില്‍..വിടപറയും കിളിമകളായ്..എങ്ങു പോയി നീ..
ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം..
ഓ..പ്രിയേ..എന്‍ പ്രാണനിലുണരും ഗാനം..
വര്‍ണ്ണങ്ങളായ്...പുഷ്പ്പോത്സവങ്ങളായ്..നീ എന്റെ വാടിയില്‍..
സംഗീതമായ്..സ്വപനാടനങ്ങളില്‍..നീ എന്റെ ജീവനില്‍..
അലയുന്നതെതു മുകിലായ് ഞാന്‍..അണയുന്നതെതു തിരിയായ് ഞാന്‍...
ഏകാന്ത രാവില്‍..കനലെരിയും കഥ തുടരാന്‍..എങ്ങു പോയി നീ..
ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം..
ഓ..പ്രിയേ..എന്‍ പ്രാണനിലുണരും ഗാനം..
അറിയാതെ ആത്മാവില്‍ ചിറകു കുടഞ്ഞോരഴകെ..
നിറമിഴിയില്‍ ഹിമകണമായ് അലിയുകയാണീ വിരഹം..
ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം..
ഓ..പ്രിയേ..എന്‍ പ്രാണനിലുണരും ഗാനം..
Showing posts with label അനിയത്തി പ്രാവു 1997 യേശുദാസ്. Show all posts
Showing posts with label അനിയത്തി പ്രാവു 1997 യേശുദാസ്. Show all posts
Monday, August 17, 2009
Subscribe to:
Posts (Atom)


