Powered By Blogger
Showing posts with label അനന്ത ഭദ്രം [2006] യേശുദാസ്: തിര ‍ഞൊറിയും ചുരുള്‍മുടിയില്‍. Show all posts
Showing posts with label അനന്ത ഭദ്രം [2006] യേശുദാസ്: തിര ‍ഞൊറിയും ചുരുള്‍മുടിയില്‍. Show all posts

Thursday, November 26, 2009

അനന്ത ഭദ്രം [ 2006 ] യേശുദാസ്



തിര നുരയും ചുരുള്‍ മുടിയിൽ‍


ചിത്രം: അനന്തഭദ്രം [ 2006 ] സന്തോഷ് ശിവന്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജി രാധാകൃഷ്ണൻ

പാടിയതു: യേശുദാസ്

തകൃതം തരികിട ധം തോം
തകൃദ തക തകൃദ തക
തകൃതം തരികിട ധം തോം
തകൃദ തക തകൃദ തക

തിര നുരയും ചുരുള്‍ മുടിയില്‍
സാഗര സൗന്ദര്യം
തിരി തെളിയും മണി മിഴിയില്‍
സുരഭില സൂര്യകണം
കവിളുകളോ കളഭമയം
കാഞ്ചന രേണുമയം
ലോല ലോലമാണ്‌ നിന്റെ അധരം
(തിര നുരയും)

വെണ്ണിലാവിന്റെ വെണ്ണ തോല്‍ക്കുന്ന
പൊന്‍ കിനാവാണ്‌ നീ
ചന്ദ്ര കാന്തങ്ങള്‍ മിന്നി നില്‍ക്കുന്ന
ചൈത്ര രാവാണ്‌ നീ (വെണ്ണിലാവിന്റെ)
മാരോല്‍സവത്തിന്‍ മന്ത്ര കേളി മന്ദിരത്തിങ്കല്‍
മഴതുള്ളി പൊഴിക്കുന്നു
മുകില്‍ പക്ഷിയുടെ നടനം
(തിര നുരയും)

ഉം....ഉം....ആ...ആ..ഉം..
കന്മദം പോലെ ഗന്ധമാര്‍ന്നൊരീ
കാല്‍ പടം മൂടുവാന്‍
നൂപുരം കോര്‍ത്തു ചാര്‍ത്തുവാന്‍
മിന്നല്‍ നൂലുമായ്‌ നില്‍ക്കവേ (കന്മദം)
ദേവീ വര പ്രസാദം തേടി
വരുന്നൊരെന്റെ ഇട നെഞ്ചില്‍
മിടിക്കുന്നതിടയ്ക്കതന്‍ സ്വര ജതിയോ
(തിര നുരയും)

സ രി ഗ മ ഗ മ സ രി ഗ മ ഗ മ
സ രി ഗ മ ഗ മ ഗ മ ധ നി ധ നി
ഗ മ ധ നി ധ നി ഗ മ ധ നി ധ നി
മ ധ നി സ നി സ മ ധ നി സ നി സ
മ ധ നി സ നി സ
ധ നി സ ധ നി സ ധ നി സ
ധ നി സ ധ നി സ ധ നി സ
ധ നി സ ഗ മ
നി സ നി സ ധ നി ധ നി മ ധ മ ധ
ഗ മ ഗ മ രി ഗ രി സ രി സ
നി സ രി സ നി സ രി സ നി സ രി സ ധ മ
ധ നി സ ഗ മ...


ഇവിടെ


വിഡിയോ