“വാര്‍തിങ്കളുദിക്കാത്ത വാസന്ത രാത്രിയില്‍ എന്തിനീ അഷ്ട മംഗല്യം
ചിത്രം: അഗ്നിസാക്ഷി [1999]
രചന: കൈതപ്രം
സംഗീതം: കൈതപ്രം
പാടിയതു: ചിത്ര കെ എസ്
വാര്‍തിങ്കളുദിക്കാത്ത വാസന്തരാത്രിയില്‍ എന്തിനീ അഷ്ടമംഗല്യം
വാര്‍തിങ്കളുദിക്കാത്ത വാസന്തരാത്രിയില്‍ എന്തിനീ അഷ്ടമംഗല്യം
പൂമണം മായുമീ ഏകാന്തശയ്യയില്‍ പൂമണം മായുമീ ഏകാന്തശയ്യയില്‍
എന്തിനീ അനംഘമന്ത്രം
വിരല്‍ തൊടുമ്പോള്‍ പിടയുന്ന വീണേ
വിരല്‍ തൊടുമ്പോള്‍ പിടയുന്ന വീണേ
ഇനിയെനിക്കാരാണോ നീയല്ലാതിനിയെനിക്കാരാണോ
വാര്‍തിങ്കളുദിക്കാത്ത വാസന്തരാത്രിയില്‍ എന്തിനീ അഷ്ടമംഗല്യം
താംബൂലമൊരുക്കി വച്ചു കണിതാമ്പാളം നിറച്ചു വച്ചു -(2)
കളകാഞ്ചിയുണയുണരാതെ ഗോപുരവാതിലില്‍ ദേവനെ കാത്തു നിന്നു
മാറോട് ചേര്‍ത്ത് പരിഭവപൂമുത്ത് മനസ്സില്‍ മയങ്ങി വീണു
ഇനിയെത്ര ഋതുക്കളെ കൈകൂപ്പണം ജന്മം ഇനിയെത്ര ദൂരം പോകേണം
വാര്‍തിങ്കളുദിക്കാത്ത വാസന്തരാത്രിയില്‍ എന്തിനീ അഷ്ടമംഗല്യം
മൌനം കൊണ്ടടച്ചുവച്ചു മോഹം പുളകത്തില്‍ പൊതിഞ്ഞുവച്ചു -(2)
പറയുവാശിച്ച സ്‌നേഹപഞ്ചാക്ഷരി ഇടനെഞ്ചില്‍ തേങ്ങി നിന്നു
ആതിരയുറങ്ങി ആവണിയകന്നു ഹരിചന്ദനക്കുറി അലിഞ്ഞു
ഇനിയെത്ര ഋതുക്കളെ കൈകൂപ്പണം ജന്മം ഇനിയെത്ര ദൂരം പോകേണം
(വാര്‍തിങ്കളുദിക്കാത്ത.
Showing posts with label അഗ്നിസാക്ഷി... 1999 ചിത്ര. Show all posts
Showing posts with label അഗ്നിസാക്ഷി... 1999 ചിത്ര. Show all posts
Sunday, August 2, 2009
Subscribe to:
Posts (Atom)