Powered By Blogger
Showing posts with label അകലെ... കാർതിക്. Show all posts
Showing posts with label അകലെ... കാർതിക്. Show all posts

Friday, October 30, 2009

അകലെ, അകലെ ... കാർത്തിക്

അകലേ..അകലേ

ആൽബം: അകലെ
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജയചന്ദ്രന്‍

പാടിയതു:കാര്‍ത്തിക്

അകലേ അകലേ ആരോ പാടും
ഒരു നോവു പാട്ടിന്റെ നേര്‍ത്ത രാഗങ്ങള്‍
ഓര്‍ത്തു പോവുന്നു ഞാന്‍

അകലേ അകലേ ഏതോ കാറ്റില്‍
ഒരു കുഞ്ഞു പ്രാവിന്റെ തൂവലാല്‍ തീര്‍ത്ത
കൂടു തേടുന്നു ഞാന്‍..അകലേ അകലേ..

മറയുമോരോ പകലിലും നീ കാത്തു നില്‍ക്കുന്നു
മഴനിലാവിന്‍ മനസുപോലെ പൂത്തു നില്‍ക്കുന്നു
ഇതളായ് പൊഴിഞ്ഞു വീണുവോ മനസ്സില്‍ വിരിഞ്ഞൊരോര്‍മ്മകള്‍


യാത്രയാകും യാനപാത്രം ദൂരെയാകവേ
മഞ്ഞു കാറ്റേ മറയിലോ നീ മാത്രമാകവേ
സമയം മറന്ന മാത്രകള്‍
പിരിയാന്‍ വിടാത്തൊരോര്‍മ്മകള്‍..







ഇവിടെ