ശ്രീലേഖ
ചിത്രം: ലിവിങ് റ്റുഗെതർ [ 2011] ഫാസിൽ
താരനിര: ഹേമന്ത്, ശ്രീ ലേഖ, അനൂപ് മേനോൻ, മേനക, കെ.പി.ഏ.സി. ലളിത, കൽപ്പന...
രചന: കൈതപ്രം ദാമോദരൻ
സംഗീതം: എം. ജയചന്ദ്രൻ
1. പാടിയതു: വിജയ് യേശുദാസ് & / ശ്രേയ ഘോഷൽ
പാട്ടിന്റെ പാൽക്കടവിൽ കിനാവിന്റെ മാളിക ഞാൻ പണിയാം
താമര മാളികയിൽ നിലാവിന്റെ റാന്തലു കൊണ്ടുവരാം
മുന്നാഴി മാനത്തു മൂവന്തിപ്പാടത്തു നാടോടിയായ് നടക്കാം
ഒഹോ ഹോ ഹൊ..
നക്ഷത്രക്കുന്നത്തെ താഴ്‌വാരത്താഴത്ത് കുഞ്ഞാറ്റയായ് പറക്കാം (പാട്ടിന്റെ)
മിന്നലുകൾ ഒളി മിന്നി വരും അതു ഞാനെന്റെ കൈവളയായണിയും
വാർമഴവിൽ നിറമാലകളെ ഉറുമാലുകളായ് തുന്നി ഞാനെടുക്കും
കളിവിണ്ണിൽ രാക്കളിവള്ളങ്ങൾ കളകളമിളകുമ്പോൾ
പൂമ്പുഴയിൽ പരൽമീനോടുന്നൊരു തൈത്തിര തുള്ളുമ്പോൾ
വെൺത്താരകമാകുവാൻ മിന്നാമിന്നി വാ (പാട്ടിന്റെ)
ഞാൻ വിളിച്ചാൽ തെന്നലോടി വരും
നിന്റെ ശ്വാസമായ് ജീവനിൽ ചേർന്നലിയും
ഞാൻ പറഞ്ഞാൽ പുഴ പാടി വരും
അതു മെല്ലെ നിൻ മാനസ രാഗമാകും
മഴവെള്ളം നിൻ കണ്ണിൽ വീണാൽ കുളിരിൽ മുത്താരം
മുളമൂളും സംഗീതം പോലും മണ്ണിൻ കിന്നാരം
നിനവേറിയെൻ കൂടെ വാ കൂടെ കൂട്ടാം ഞാൻ (പാട്ടിന്റെ)
COPY PASTE THESE URLs BELOW TO VIEW THE VIDEO AND AUDIO
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=10491,10504
http://www.youtube.com/watch?v=MwA7yCBOMA8
http://www.youtube.com/watch?v=eGvzP7KwVLc
2. പാടിയതു: കാർതിക്ക് &ശ്വേത
രാഗചന്ദ്രനറിയാതെ രാത്രി മുന്തിരികൾ പൂത്തു, പ്രണയമായ്...
കാറ്റുമെല്ലെയതു ചൊല്ലി, കിളികളാക്കഥയറിഞ്ഞു, രഹസ്യമായ്
വെണ്ണിലാവിൻ പ്രിയരാഗം വിരഹരാവിനനുരാഗം
എന്നിൽ വീണലിഞ്ഞൊഴുകി കവിതയായ്
കവിതകേട്ടു ഞാനാകെ വിവശയായ് (രാഗചന്ദ്രനറിയാതെ)
മോഹം ഒരു ഗ്രീഷ്മമായ് പുളകം ശിശിരമായ്
പ്രണയം വസന്തമായ് പുണരും ഹേമന്തമായ്
മുകില്ലിനഴകിൽ മഴവില്ലിൻ കാവ്യവർഷമായ് ഞാൻ
തിരകളിളകുമലകടലിൻ ഹൃദയതീരമായ് ഞാൻ
കൈകൾ ചേർത്തു തഴുകുമ്പോൾ നെഞ്ചു ചേർന്നു പടരുന്നീ
ആർദ്രമർമ്മരങ്ങളിൽ ആദ്യമായ് മുഴുകും ഞാൻ (രാഗചന്ദ്രനറിയാതെ)
മലരിൽ വരി വണ്ടു ഞാൻ മലരും അരി മുല്ല ഞാൻ
വിരിയൂം നിലാവു ഞാൻ വിടരുന്നൊരാമ്പൽ ഞാൻ
മിഴിയിൽ മിഴികളുണരുമ്പോൾ മനസ്സു മനസ്സിൽ മയങ്ങുന്നു
മൊഴിയിൽ മൊഴികളുതിരുമ്പോൾ മധുരമൌനമുണരുന്നു
വിരൽ തലോടിയലയുമ്പോൾ മദനവീണയാകും നീ
മദനിനാദമുയരുമ്പോൾ രതിതരംഗമാകും ഞാൻ (രാഗചന്ദ്രനറിയാതെ)
COPY PASTE THESE URLs BELOW TO VIEW THE VIDEO AND AUDIO
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=10490
http://www.youtube.com/watch?v=ZKbosdUGx20
http://www.youtube.com/watch?v=eGvzP7KwVLc
3. പാടിയതു: എം.ജി. ശ്രീകുമാർ
തോം ത തന തോം തന തതനതനി തോം തന
തോം ത തന തോം തന ജണുതതക ധിരണനനനാകൃതനി ധിം
സാമരസ രഞ്ജനി സരസമധു മഞ്ജരി
നാദലയവാഹിനി പ്രണവസ്വരമുഖരിത വരവദനി
ഭാവമൃദു രാഗമീ ബിന്ദുമയമാലിനി
ആദ്യാനുരാഗം മിഴികളിൽ പൂത്തു
മനസ്സിന്റെ മൌനം ഗാനമായ്
ഈ മന്ദഹാസം വിടരുന്ന നേരം
മുഖശ്രീയിലാകെ മാധവം
അഴകിൽ ആനന്ദഭൈരവി
മിഴിയിൽ സാമന്ദ മലഹരി
മൊഴിയിൽ സ്വരസിന്ദുഭൈരവി
ഇവളെൻ അമൃതലയവർഷിണി
പദമലരിലെ ജതികളിൽ കലകളുടെ കളകളം
നടനകലയുടെ കമലദളം
തോം ത തന തോം തന തതനതനി തോം തന
തോം ത തന തോം തന ജണുതതക ധിരണനനനാകൃതനി ധിം
സാമരസ രഞ്ജനി സരസമധു മഞ്ജരി
നാദലയവാഹിനി പ്രണവസ്വരമുഖരിത വരവദനി
ഭാവമൃദു രാഗമീ ബിന്ദുമയമാലിനി
മൂവന്തി മഴയിൽ നീ വരും നേരം
മഴവില്ലു പോലെ സുന്ദരം
മഴമുത്തിലെല്ലാം നിറയുന്ന നിന്നെ
ആയിരം കണ്ണാൽ കണ്ടു ഞാൻ
മുകിലായ് കുനു കൂന്തലഴക്
കുളിരായ് ഒഴുകുന്നു തേന്മൊഴി
വെയിലായ് തെളിയുന്നു പുഞ്ചിരി
മലരായ് വിരിയുന്നു മാനസം
കളമുളകലിൽ തെന്നലിൻ വിരലൊഴുകി മറയവേ
കരളിലരിയൊരുമണിനാദം
തോം ത തന തോം തന തതനതനി തോം തന
തോം ത തന തോം തന ജണുതതക ധിരണനനനാകൃതനി ധിം
സാമരസ രഞ്ജനി സരസമധു മഞ്ജരി
നാദലയവാഹിനി പ്രണവസ്വരമുഖരിത വരവദനി
ഭാവമൃദു രാഗമീ ബിന്ദുമയമാലിനി
COPY PASTE THIS URL BELOW TO LISTEN TO THE AUDIO
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=10503
4. പാടിയതു: യേശുദാസ്
മല്ലിക പൂങ്കൊടിയേ എന്റെ ചെമ്പക പൂന്തളിരേ
ചുടുവേനലിൻ മുറ്റത്ത് താനേ പെയ്ത പൂങ്കുളിരേ
മയങ്ങൂ നീ സഖീ മതിയാവോളമെൻ
മനസ്സിൽ നീ മയങ്ങൂ മാൻമിഴിയേ
കനവായ് നിന്നരികിൽ ഞാനില്ലേ (2)
അറിയാതേതോ രാവിൻ നീലനിലാവുപോൽ
മിഴിവോടെന്നുയിരിൽ വന്നവളേ
ഇരുളിൻ തീരങ്ങളിൽ ഈ വഴിത്താരയിൽ
മൊഴിയും മൌനവുമായ് നിന്നവളേ
മിഴിനിറയുന്നൊരീ മോഹവുമായി ഞാൻ
മറുമൊഴി കേൾപ്പതിനായ് കാത്തിരിക്കാം
മയങ്ങൂ നീ സഖീ മതിയാവോളമെൻ
മനസ്സിൽ നീ മയങ്ങൂ മാൻമിഴിയേ
കനവായ് നിന്നരികിൽ ഞാനില്ലേ
പാലപ്പൂ മണം പെയ്യും പാർവ്വണസന്ധ്യയിൽ
നാഗസുഗന്ധിയായ് അണഞ്ഞവളേ
പാതി തുറന്നൊരെൻ പൂമുഖവാതിലിൽ
ഹേമവസന്തമായ് പൂത്തവളേ
ഇളനീർ ചന്ദ്രികാശയ്യയിലിന്നു ഞാൻ
പനിനീർ മലർവിരിയായ് കാത്തിരിക്കാം
മല്ലിക പൂങ്കൊടിയേ എന്റെ ചെമ്പക പൂന്തളിരേ
ചുടുവേനലിൻ മുറ്റത്ത് താനേ പെയ്ത പൂങ്കുളിരേ
മയങ്ങൂ നീ സഖീ മതിയാവോളമെൻ
മനസ്സിൽ നീ മയങ്ങൂ മാൻമിഴിയേ
കനവായ് നിന്നരികിൽ ഞാനില്ലേ (2)
COPY PASTE THESE URLs BELOW TO VIEW THE VIDEO AND AUDIO
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=10488
http://www.youtube.com/watch?v=R6oNZjOXLTQ
5. പാടിയതു: സുദീപ് കുമാർ & അനില
കട്ടുറുമ്പിന്റെ കാതു കുത്തിനു കട്ടു തിന്നാൻ കണ്ടു വച്ചൊരു
ചക്കരെയെവിടെയുണ്ടെടാ കുട്ടിക്കുരങ്ങാ
നാട്ടില്ലുള്ളോരു നാട്ടു മാവിന്റെ പൂത്തകൊമ്പിലു കണ്ടു വച്ചൊരു
മാമ്പഴത്തെ കട്ടെടുത്തെറ്റാ കുട്ടിക്കുരങ്ങാ
കുട്ടിക്കുരങ്ങാ വാ ചെക്കാ കുണ്ടാമണ്ടീ വാ ചെക്കാ
വെണ്ടേലിണ്ടാണ്ടം കൊണ്ടാ മണ്ടേകൊണ്ടാണ്ടം കൊണ്ടാ
കണ്ടാമിണ്ടണ്ടാ ചെക്കാ.. റിംഗ റിംഗ റിംഗ...
റിംഗ റിംഗ റിംഗാ റിംഗ റിംഗ റിംഗ റിംഗ
ഒളിച്ചിരിക്കണ കണ്ടേ നീ ചിരിച്ചിരിക്കണ കേട്ടേ
കള്ള കാക്ക നോട്ടം കണ്ണിൽ കൊണ്ടേ റിംഗ റിംഗാ റിംഗ റിംഗാ...
പുറത്തിറങ്ങെട കുട്ടാ നീ മടിച്ചു നിൽക്കെണ്ട മണ്ടാ
ഇനി തിരിച്ചു വന്നെങ്കിൽ കൂട്ടാം റിംഗ റിംഗാ റിംഗ റിംഗാ...
ചക്കരക്കുട്ടാ കുട്ടിക്കുരങ്ങാ റിംഗാ റിംഗ റിംഗ
അമ്പട വീരാ ചിങ്കിരി വാലാ റിംഗാ റിംഗ റിംഗ
മിന്നുമിനുങ്ങണു മിന്നൽ കുടകുടയണു തൂവൽ
പൊഴിപൊഴിയണു പൂമഴ തെളതെളങ്ങണു തേനല
ചിത്തിരക്കിളി കട്ടുവച്ചൊരു തുമ്പി പറപറപറന്നേ
തധിനധിം തധിനധിം ധിന ധിന ധിന ധാ
പൂച്ചക്കുഞ്ഞൊരു പപ്പടത്തുണ്ട് കണ്ട് കൊതി കൊതി കൊതിച്ചേ
തധിനധിം തധിനധിം ധിന ധിന ധിന ധാ
ആ വഴിയീവഴി ചാടി കടക്കാൻ കുട്ടിക്കുറുമ്പാ വാ
അക്കളിയിക്കളി ഓടിക്കളിക്കാൻ കുട്ടിക്കറുമ്പാ വാ (ഒളിച്ചിരിക്കണ കണ്ടേ)
ഇലയനങ്ങണ കാറ്റിൽ മിഴിമിഴിക്കണു പൂവ്
തെളതെളയ്ക്കണ വേനലിൽ കുടപിടിയ്ക്കണൊരാല്
മാമ്പഴത്തെര കട്ടെടുത്തൊരു പരുന്തിനെ പിടി പിടിച്ചേ
തധിനധിം തധിനധിം ധിന ധിന ധിന ധാ
ആ മരക്കിളി ഈ മരക്കിളി അക്കളിയിക്കളി കളിച്ചേ
തധിനധിം തധിനധിം ധിന ധിന ധിന ധാ
ആവയ്ക്ക ഈവയ്ക്ക ചാമ്പയ്ക്ക ചുണ്ടയ്ക്കാ ചുറ്റിപ്പെറുക്കാൻ വാ
നാളിതു നാരങ്ങ പേരിതു പേരയ്ക്ക വട്ടം കറക്കാൻ വാ (ഒളിച്ചിരിക്കണ കണ്ടേ)
കുട്ടിക്കുരങ്ങാ വാ ചെക്കാ കുണ്ടാമണ്ടീ വാ ചെക്കാ
വെണ്ടേലിണ്ടാണ്ടം കൊണ്ടാ മണ്ടേകൊണ്ടാണ്ടം കൊണ്ടാ
കണ്ടാമിണ്ടണ്ടാ ചെക്കാ.. റിംഗ റിംഗ റിംഗ...
റിംഗ റിംഗ റിംഗാ റിംഗ റിംഗ റിംഗ റിംഗ
COPY PASTE THIS URL BELOW TO LISTEN TO THE AUDIO
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=10492,10489
6. പാടിയതു: സന്നിധാനന്ദൻ, ജനാർദ്ദനൻ പുതുശ്ശേരി
ഇളകൂ നീ നാഗേ..................
COPY PASTE THIS URL BELOW TO LISTEN TO THE AUDIO
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=10493
Saturday, August 4, 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment