Monday, June 18, 2012
ചിത്രം: ഭാര്യ ഒന്ന് മക്കൾ മൂന്ന് [2009] രാജസേനൻ
ചിത്രം: ഭാര്യ ഒന്ന് മക്കൾ മൂന്ന് [2009] രാജസേനൻ
താരനിര: രാജസേനൻ, റഹ്മാൻ, മുരളി, മുകേഷ്, ജഗതി, സിതാര, സിന്ധു മേനോൻ, ഇന്ദ്രൻസ്, കൽപ്പന, സുമിത്ര...
രചന: രാജീവ് ആലുങ്കൽ
സംഗീതം: എം ജയചന്ദ്രൻ
1. പാടിയതു; യേശുദാസ്
ഇനിയും കൊതിയോടേ കാത്തിരിയ്ക്കാം ഞാന്‍
ആ മരത്തണലില്‍ ഉറങ്ങാന്‍
ഇനിയും കാതോര്‍ത്ത് ദൂരെ നില്‍ക്കാം ഞാന്‍
അച്ഛന്റെ പിന്‍വിളി കേള്‍ക്കാന്‍
വൃശ്ചികക്കാറ്റു പോല്‍ എന്നെ തലോടിയാൽ
പിച്ചകപ്പൂവായ് ഉണരാം ഞാനൊരു
കൊച്ചരിപ്രാവായ് പറക്കാം
(ഇനിയും …........)
അമ്മ നിലാവിന്റെ കണ്ണാടി നോക്കി ഞാന്‍
അച്ഛന്റെ ഹൃദയം കണ്ടുവെങ്കില്‍
ആ നന്മയാം കടലിന്റെ അക്കരെ തെളിയുന്ന
ഉണ്മയാം വെണ്മ എന്നില്‍ തുളുമ്പിയെങ്കില്‍
പുഞ്ചിരിപ്പുലര്‍ വെയില്‍ ചിറകിന്റെ ചോട്ടില്‍
ഞാന്‍ സങ്കടം മറന്നൊന്നിരുന്നേനേ
അച്ഛന്റെ കുഞ്ഞായ് മയങ്ങിയേനേ
(ഇനിയും …........)
മഞ്ഞല മറയിട്ട മനസ്സിന്റെ മുറ്റത്ത്
മുത്തശ്ശിമേഘം പെയ്തുവെങ്കിൽ
എൻ അമ്പിളിപ്പെണ്ണിനും താരകത്തരികൾക്കും
ഇത്തിരി സ്നേഹമുണ്ണാൻ കഴിഞ്ഞുവെങ്കിൽ
ചന്ദനത്തിരി പോലെൻ നൊമ്പരമെരിയവേ
എങ്ങും സുഗന്ധം പരന്നേനേ
അച്ഛനെൻ സ്വന്തമായ് തീർന്നേനേ
(ഇനിയും …........)
Copy paste these URL below on your browser for viewing Video:& Audio
http://www.raaga.com/player4/?id=161735&mode=100&rand=0.6121086093917585
http://www.youtube.com/watch?v=MRNIdD5R8n0
2, പാടിയതു: സുജാത
ഇനിയും കൊതിയോടെ കാത്തിരിക്കാം ഞാൻ
ആ മരത്തണലിലുറങ്ങാൻ
ഇനിയും കാതോർത്ത് ദൂരെ നിൽക്കാം ഞാൻ
പ്രിയനേ നിൻ വിളി കേൾക്കാൻ
വൃശ്ചിക കാറ്റു പോൽ എന്നെ തലോടിയാൽ
പിച്ചക പൂവായ് ഉണരാം ഞാൻ
കൊച്ചരിപ്രാവായ് പറക്കാം (ഇനിയും...)
അമ്മ നിലാവിന്റെ കണ്ണാടി നോക്കി ഞാൻ
നിൻ സ്നേഹ ഹൃദയം കണ്ടുവെങ്കിൽ
ആ നന്മയാം കടലിന്റെ അക്കരെ തെളിയുന്ന
ഉണ്മയാം വെണ്മയെന്നിൽ തുളുമ്പിയെങ്കിൽ
പുഞ്ചിരി പുലർവെയിൽ ചിറകിന്റെ ചോട്ടിൽ ഞാൻ
സങ്കടം മറന്നൊന്നിരുന്നേനേ
ഞാൻ നിന്റെ പെണ്ണായ് കഴിഞ്ഞേനെ
ഇനിയും... ഇനിയും....
ഇനിയും കാതോർത്ത് ദൂരെ നിൽക്കാം ഞാൻ
പ്രിയനേ നിൻ വിളി കേൾക്കാൻ
മഞ്ഞല മറയിട്ട മനസ്സിന്റെ മുറ്റത്ത്
മുത്തശ്ശിമേഘം പെയ്തുവെങ്കിൽ
നിൻ അമ്പിളിപ്പെണ്ണിനും താരക തരികൾക്കും
ഇത്തിരി സ്നേഹമുണ്ണാൻ കഴിഞ്ഞുവെങ്കിൽ
ചന്ദനത്തിരി പോലെൻ നൊമ്പരമെരിയവേ
എങ്ങും സുഗന്ധം പരന്നേനേ
നീയെന്റെ സ്വന്തമായ് തീർന്നേനേ (ഇനിയും..)
Copy paste these URL below on your browser for viewing Video:& Audio
http://www.raaga.com/player4/?id=161734&mode=100&rand=0.4665506889567501
http://www.youtube.com/watch?v=QL4EfoDh3WE
3. പാടിയതു: ദിവ്യാ ബി. നായർ
ചിങ്കാര കണ്ണാ മറിമായ കണ്ണാ കണ്ണോരം നീ കളിയാട്
മിന്നാര കണ്ണാ ചാഞ്ചാടും കണ്ണാ കാതോരം മൊഴി മഴ തൂക്
എൻ കാർവർണ്ണമേ നീ പെയ്തിടവേ
നവ വാസന്ത ചന്ദ്രോത്സവം
ഓംകാര കുഴലൂതും കണ്ണാ മറിമായ കണ്ണാ കണ്ണോരം നീ കളിയാട്
മിന്നാര കണ്ണാ ചാഞ്ചാടും കണ്ണാ കാതോരം മൊഴി മഴ തൂക്
വരസൂര്യനാളമിരു മിഴി നീർത്തിയായ്
വിളങ്ങുന്നൊരീ രാഗവാത്സല്യം
സമഭാവമേകുമൊരു വാർതിങ്കളിൽ
തുളുമ്പും നിലാലോല ലാവണ്യം
ആ സ്നേഹ യാമിനിയിൽ നീരാടി
ഒരുമിച്ചു പാടുമിനിയീ നമ്മൾ
ഇത് മതഭേദമില്ലാത്തൊരോംകാരം
മനസ്സിന്റെ മറ നീക്കും ഓംകാരം (ചിങ്കാര...)
പുതുവേദ ഗാഥയുടെ ശ്രുതി മീട്ടുവാൻ
ജപിക്കാമോ ഊ മന്ത്രസംഗീതം
ഗതി ഏകമായ നദി കടലായ പോൽ
ലയിക്കാമിതേ സർവസായൂജ്യം
നവരാസലീലയിതിലാറാടി
ഒരുമിച്ചു ചേരുമിനിയീ നമ്മൾ
ഇത് മതഭേദമില്ലാത്തൊരോംകാരം
മനസ്സിന്റെ മറ നീക്കും ഓംകാരം (ചിങ്കാര...)
Copy paste these URL below on your browser for Audio
http://www.raaga.com/player4/?id=161736&mode=100&rand=0.9936135347139954
Subscribe to:
Post Comments (Atom)
No comments:
Post a Comment