Powered By Blogger

Saturday, June 30, 2012

സിന്ദൂരരേഖ [ 1995 } സിബി മലയിൽ






ചിത്രം: സിന്ദൂര രേഖ [ 1995 ] സിബി മലയില്‍


താരനിര: സുരേഷ് ഗോപി, ശോഭന, ദിലീപ്, രഞ്ജിത, നരേന്ദ്ര പ്രസാദ്, ജനാർദ്ദനൻ, ഒടുവിൽ, ശങ്കരാടി, മീന, ആറന്മുള പൊന്നമ്മ, സീനത്ത്, വത്സല മേനോൻ....

രചന: കൈതപ്രം
സംഗീതം: ശരത്

1. പാടിയതു: യേശുദാസ് & സുജാത

രാവില്‍ വീണാ നാദം പോലെ
കാവില്‍ സന്ധ്യാഗീതം പോലെ
ഒരു നാടന്‍ പെണ്ണിന്‍ അനുരാഗം പോലെ
സുഖ രാഗം കാറ്റില്‍ നിറയുന്നു മെല്ലെ
ഇളകുന്നു കുളിരോളം പ്രണയ രാവില്‍... ‍

ചന്ദന നൌകയില്‍ സര്‍പ്പം പാട്ടിലൊഴുകി വന്നു ഞാന്‍
പാരിടമാകവെ പനിനീര്‍ തൂകി കനക മുകിലുകള്‍
സ്വര്‍ണ മത്സ്യങ്ങള്‍ നീന്തുമീ പൊന്മിഴി പൊയ്ക കണ്ടുവോ
തേന്‍ നിലാ പൂക്കള്‍ വീഴുമീ സ്വപ്ന ലോകങ്ങള്‍ കണ്ടുവോ
ഇതിലേ‍ സ്മൃതിലയ മധുരിമ തഴുകിയ പ്രണയ രാവില്‍...

ആവണി മാസമായ് കായല്‍തിരകള്‍ ഇളകി ആര്‍ത്തുവോ
ചന്ദ്രിക പെയ്ത പോല്‍ കുന്നിന്‍ ചരിവു പൂവണിഞ്ഞുവോ
ആലവട്ടങ്ങള്‍ ‍ഏന്തുമീ ആല്‍മരചോട്ടില്‍ ഓടി വാ
ഓണവില്ലിന്റെ ഈണമായ് ഹൃദയ സന്ദേശമോതി വാ
അഴകായ് പൂക്കുല ഞൊറിയുമായ് ഓര്‍മയില്‍ അമൃത രാവില്‍...


Copy paste these URL below on your browser for viewing Video:& Audio

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=3886

http://www.youtube.com/watch?v=GNdLByKi2ZU




2. പാടിയതു: യേശുദാസ് / ചിത്ര

എന്റെ സിന്ദൂര രേഖയിലെങ്ങോ
ഒരു ജീവന്റെ സ്നേഹ വിലാപം
പിടയുന്നു മായാ വേണുവിൽ
പ്രിയ സന്ധ്യ കേഴും നൊമ്പരം
ദൂരെ....ദൂരെ....

എന്റെ ഏകാന്ത ചന്ദ്രനലഞ്ഞു
ഒരു നീലാമ്പൽ വീണു മയങ്ങി
കരയുവാൻ കണ്ണുനീരോ മറുവാക്കുമില്ല
കർമ്മങ്ങൾ കൈ മറിഞ്ഞ
കനലാണു ഞാൻ...
എന്റെ ഏകാന്ത ചന്ദ്രനലഞ്ഞു
ഒരു നീലാമ്പൽ വീണു മയങ്ങി

ഇന്നെന്റെ ജീവരാഗം നീയല്ലയോ
നീയില്ലയെങ്കിലുണ്ടോ വന ചന്ദ്രനും
പൂന്തെന്നലുംനെയ്യാമ്പലും
ദൂരെ....ദൂരെ....

കാലമേ വീണ്ടുമെന്നെ കൈയ്യേൽക്കുകില്ലേ
പാടാൻ മറന്നു പോയ ഗന്ധർവ്വനേ
ഈ മൺ വീണയിൽ..
എന്റെ സിന്ദൂര രേഖയിലെങ്ങോ
ഒരുജീവന്റെ സ്നേഹപരാഗം
ഉയരുന്നു വേണുവിൽ
പ്രിയ സന്ധ്യ പാടും മർമ്മരം
ദൂരെ... ദൂരെ.....
എന്റെ ഏകാന്ത ചന്ദ്രനുയർന്നൂ
ഒരു നീലാമ്പൽ പൂത്തു വിടർന്നു.....

Copy paste these URL below on your browser for viewing Video:& Audio

http://www.sangeethouse.com/jukebox.php?songid=32874

http://www.youtube.com/watch?v=3SqxsYJVQvA




3, പാടിയതു: യേശുദാസ്

കാളിന്ദിയിൽ തേടി നിൻ നീലാഭമാം രൂപം
ശ്രീരാഗമായ് പെയ്തു മധുരോദാ‍രമെൻ സ്നേഹം
മിഴി ചൊരിയും പകൽ മഴയിൽ
യുഗയുഗമായീ നിമിഷങ്ങൾ
കളിനിലാവിലീ..
[കാളിന്ദിയിൽ.....]

എന്മനസ്സിൻ തമ്പുരു മീട്ടി കണ്ണനുണ്ണി പാടുമെങ്കിൽ
വീണ്ടുമെന്റെ ഹരിവാസരങ്ങൾ സർഗ്ഗ സുന്ദരമാകും
വീണ്ടുമെന്റെ ഹൃദയാങ്കണങ്ങൾ ശ്യാമ രാഗിലമാകും
ഭാവനയിൽ നിർമ്മലമായ് ഒഴുകും.....
[കാളിന്ദിയിൽ}

കേവലനെൻ കുമ്പിളിൽ നീയൊരിന്ദ്രനീലമണിയേകൂ
രാസകേളിയുണരുന്ന രാവിൽ രമ്യസൌരഭമേകൂ
എന്തു നൽകുമിലുമമൂല്യമായ് ഞാൻ നെഞ്ചിലെന്നുമണിയാം
യദുമയമാം കനവുകളായ് ഒഴുകും..
[കാളിന്ദിയിൽ}

Copy paste these URL below on your browser for viewing Video:& Audio

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=3917

http://www.youtube.com/watch?v=ArgsWlrxpag



4. പാടിയതു: യേശുദാസ് & സുജാത

രാവില്‍ വീണാ നാദം പോലെ
കാവില്‍ സന്ധ്യാഗീതം പോലെ
ഒരു നാടന്‍ പെണ്ണിന്‍ അനുരാഗം പോലെ
സുഖ രാഗം കാറ്റില്‍ നിറയുന്നു മെല്ലെ
ഇളകുന്നു കുളിരോളം പ്രണയ രാവില്‍... ‍

ചന്ദന നൌകയില്‍ സര്‍പ്പം പാട്ടിലൊഴുകി വന്നു ഞാന്‍
പാരിടമാകവെ പനിനീര്‍ തൂകി കനക മുകിലുകള്‍
സ്വര്‍ണ മത്സ്യങ്ങള്‍ നീന്തുമീ പൊന്മിഴി പൊയ്ക കണ്ടുവോ
തേന്‍ നിലാ പൂക്കള്‍ വീഴുമീ സ്വപ്ന ലോകങ്ങള്‍ കണ്ടുവോ
ഇതിലേ‍ സ്മൃതിലയ മധുരിമ തഴുകിയ പ്രണയ രാവില്‍...

ആവണി മാസമായ് കായല്‍തിരകള്‍ ഇളകി ആര്‍ത്തുവോ
ചന്ദ്രിക പെയ്ത പോല്‍ കുന്നിന്‍ ചരിവു പൂവണിഞ്ഞുവോ
ആലവട്ടങ്ങള്‍ ‍ഏന്തുമീ ആല്‍മരചോട്ടില്‍ ഓടി വാ
ഓണവില്ലിന്റെ ഈണമായ് ഹൃദയ സന്ദേശമോതി വാ
അഴകായ് പൂക്കുല ഞൊറിയുമായ് ഓര്‍മയില്‍ അമൃത രാവില്‍...

Copy paste these URL below on your browser for viewing Video:& Audio

http://www.sangeethouse.com/jukebox.php?songid=32880


http://www.youtube.com/watch?v=GNdLByKi2ZU


5. പാടിയത്: സുജാത



എന്റെ സിന്ദൂര രേഖയിലെങ്ങോ
ഒരു ജീവന്റെ സ്നേഹ വിലാപം
പിടയുന്നു മായാ വേണുവില്‍
പ്രിയ സന്ധ്യ കേഴും നൊമ്പരം
ദൂരെ...ദൂരെ..
എന്റെ എകാന്ത ചന്ദ്രന്‍ അലഞ്ഞു
ഒരു നീലാമ്പല്‍ വീണു മയങ്ങി
കരയുവാന്‍ കണ്ണുനീരും മറുവാക്കുമില്ല
കര്‍മമങ്ങള്‍ കൈ മറിഞ്ഞ കനല്‍ ആണു ഞാന്‍.

മോഹങ്ങളേ.. എന്റെ ഏകാന്ത ചന്ദ്രന്‍ അലിഞ്ഞു...
ഒരു നീലാമ്പല്‍‍ വീണു മയങ്ങി
ഇന്നെന്റെ ജീവ രാഗം നീയല്ലയോ
നീയില്ലയെങ്കിലുണ്ടോ വന ചന്ദ്രനും
പൂന്തെന്നലും നീലാമ്പലും

ദൂരെ...ദൂരെ
കാലമേ നീ വീണ്ടുമെന്നെ കൈ ഏല്‍ക്കുകില്ലേ
പാടാന്‍ മറന്നു പൊയ ഗന്ധര്‍വനെ
ഈ മണ്‍ വീണയില്‍
എന്റെ ഏകാത ചന്ദ്രനലഞ്ഞു
ഒരു നീലാമ്പല്‍ വീണു മയങ്ങി
ഏതാണു പൊന്‍ വസന്തം അറിവീല ഞാന്‍
ഉയിരില്‍ തലോടി വന്ന വന മാലിനി
എങ്ങാണു നീ, ആരാണു നീ
...
എന്റെ സിന്ദൂര രേഖയിലെങ്ങോ....


Copy paste these URL below on your browser for viewing Video:& Audio

http://www.sangeethouse.com/jukebox.php?songid=32874

http://www.youtube.com/watch?v=3SqxsYJVQvA



6. പാടിയതു: യേശുദാസ് / ചിത്ര

പ്രണതോസ്മി ഗുരുവായൂർ പുരേശം
പ്രതിദിനമനു ചേതസ്മര ഹരിപാദം
പ്രേമാശ്രുവായ് പരിപൂർണമീ
സ്വര ഭാജനം കരുണാനിധേ
സത്യം വ്രതഭരിത തത്വം
മമ ഹൃദയം ഭക്തി സ്വര ലളിതം ....[ പ്രണതോസ്മി....

വചനങ്ങൾ തവ നാമ ഭാജനാർപ്പണം
ഗോപാംഗ രാഗാർദ്ര പരിപൂജനം
ചരണങ്ങൾ രസ രാസ വ്രീളാ‍ായ്മ്
മമ സർവ്വ സർവ്വസ്വമാത്മാർപ്പണം
കൃഷ്ണം മുരളീ ലോലം ഗോപീ വിലോലം
മനസാസ്മരാമി...

ഗരിസരിനി സഗരിനി സനിധമാമ
ഗമനിധാമ ഗമപ മഗരിസ ഗമനിനി
മഗമനിനി സഗരിഗമാനിനി നിസനിധാപമപ
സഗരിഗമാനിനിസ ഗഗരി നിസഗരി സനിധാമ
നിസ നിധമാഗമാഗരി സഗരി ഗമനി മനിധ
മഗരി മനി മനിനിസരി
സത്യം വ്രതഭരിത തത്വം
മമ ഹൃദയം ഭക്തി സ്വരലളിതം [ പ്രണതോസ്മി...

ജന്മാന്ധകാരത്ത്നരുണോദയം
തവ രൂപമടിയന്റെ ദീപാങ്കുരം
തിരുമെയ്യിൽ അഴകാർന്ന ഹരിചന്ദനം
മമ മാറിലണിയാൻ ഗതിയാകണം
കൃഷ്ണം ആ... ആ... ആ....
കൃഷ്ണം മായാബാലം
ലീലാവിനോദം ശിരസാനമാമി

ഗരിസരിനി സഗരിനി സനിധമാമ
ഗമനിധാമ ഗമപ മഗരിസ ഗമനിനി
മഗമനിനി സഗരിഗമാനിനി നിസനിധാപമപ
സഗരിഗമാനിനിസ ഗഗരി നിസഗരി സനിധാമ
നിസ നിധമാഗമാഗരി സഗരി ഗമനി മനിധ
മഗരി മനി മനിനിസരി
സത്യം വ്രതഭരിത തത്വം
മമ ഹൃദയം ഭക്തി സ്വരലളിതം [ പ്രണതോസ്മി...


Copy paste these URL below on your browser for viewing Video:& Audio

http://www.sangeethouse.com/jukebox.php?songid=32879

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=3941

http://www.youtube.com/watch?v=Gese_OGSibE&feature=relmfu



7. പാടിയതു: യേശുദാസ്


നാദം....
നാദം സാമവേദാക്ഷരങ്ങൾ
പൂത്തു നിൽക്കുന്ന മന്ത്രം
മാത്രമാണെൻ നിനാദം
ഏതോ ജന്മ ജന്മാന്തരങ്ങൾ പൂജ ചെയ്തൊരു പുണ്യം
പെയ്തതാണാത്മ നാ‍ദം
ഇതുനിൻ പ്രസാദം കൃഷ്ണ ഹരിമാധവാ
നീ മാത്രമാണിന്നെന്റെ അഭയം
കൃഷ്ണാ കൃഷ്ണാ നവനീത കൃഷ്ണാ
മിഴിനീർ കനവിൻ മുരളിയിലമൃതം
പകരാനുണരുക...( നാദം....

ബാലം ഗോപഗോവൃന്ദബാലം വാമദേവാദിവന്ദ്യം
നാദസേവാശ്ചനമിതം
എൻ ബാല്യകാലങ്ങൾ നിൻ നാമമോതാതെ പാഴായ് മറഞ്ഞേ പോയ്
കൌമാരമോഹങ്ങൾ നിൻ ഓർമ്മയോരാതെ
എങ്ങോ പൊഴിഞ്ഞേ പോയ്
യൌവ്വനലഹരിയിൽ നിൻ തിരുനാമം പോലും പാടാതലയാനടിയനു ഗതിയായ്
എന്നാലുമെൻ ജീവതാലം നിറയേ നീ തന്നതഴകിന്റെ നിർമ്മാല്യം
കൃഷ്ണാ മുരളീ കൃഷ്ണാ.... [നാദം....

ബാലം ഗോപഗോവൃന്ദബാലം വാമദേവാദിവന്ദ്യം നാദസേവാശ്ചചരിതം
ഏതോ ജന്മ ജന്മാന്തരങ്ങൾ പൂജ ചെയ്തൊരു പുണ്യം പെയ്തതാണാത്മ നാ‍ദം

നിൻ മുന്നിലൊന്നു പാടാൻ മറന്ന ഗന്ധർവ്വനെങ്കിലും
എൻ നെഞ്ചു ചേർന്ന മൺ വീണയിന്നു തകരാതെ നൽകണേ
നിൻപ്രേമഭാവമറിയാതകന്ന സഞ്ചാരിയെങ്കിലും
എന്നാത്മരാഗനിർമാല്യമിന്നു വാടാതിരിക്കണേ
മുന്നിൽ വീണു കേഴുമെന്റെ കരളിൻ നൊമ്പരം കാണണേ
എരിയുമെൻ ദുഃഖമിടറി വീഴുന്ന പ്രാണ സങ്കടം കേൾക്കണേ
തനം നം ധീരനാ...തനം നം ധീരനാ..
തജനു തക ധീരന ധീരന തൃത്തില്ലാന മ ദ നി സ സ തകിടജം നി നി
കിടജം ത ത തജം മ മ ജ തനം നം ധീരനാ
ഉദന ധീം തകിടതാം തില്ലാന നാദിർത്ത ധിം ധിരനാ നിധ മ ഗ സ
ഉധന ധിം തകിടതാം തില്ലാന നാദിർത്ത ധിം ധിരന നി ധ നി ധ മ ഗ സ
സർവ്വവിഘ്ന നിവാരണ മൂർത്തേ
സമർപ്പിതം ഹരി തില്ലാനാ
സമർപ്പിതം തിരു തില്ലാന
സമർപ്പിതം മമ തില്ലാനാ....


Copy paste these URL below on your browser for viewing Video:& Audio


http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=3933

http://www.youtube.com/watch?v=08GpvSeHbZc

No comments: