Powered By Blogger

Friday, June 15, 2012

ഒരു വടക്കൻ വീര ഗാഥ.. [1989] ഹരിഹരൻ






ചിത്രം: ഒരു വടക്കൻ വീര ഗാഥ.. [1989] ഹരിഹരൻ

താരനിര: മമ്മൂട്ടി, സുരേഷ് ഗോപി, ചിത്ര, മാധവി, ഗീത, ബാലൻ കെ. നായർ, ക്യാപ്റ്റൻ രാജു.....

രചന: കെ. ജയകുമാർ, കൈതപ്രം
സംഗീതം: ബോംബേ രവി.




1. പാടിയതു: യേശുദാസ്

ചന്ദന ലേപ സുഗന്ധം ചൂടിയതാരോ
കാറ്റോ കാമിനിയോ
മൈവര്‍ണ്ണ പെട്ടി തുറന്നു കൊടുത്തത്
യൌവനമോ ഋതു ദേവതയൊ (2)
(ചന്ദന...)

ചെങ്കദളീമലര്‍ ചുണ്ടിലിന്നാര്‍ക്കു നീ
കുങ്കുമരാഗം കരുതി വെച്ചൂ
തൊഴുതു മടങ്ങുമ്പോള്‍ കൂവള പൂമിഴി
മറ്റേതു ദേവനെ തേടി വന്നൂ
മാറണിക്കച്ച കവര്‍ന്നൂ
കാറ്റു നിന്നംഗപരാഗം നുകര്‍ന്നൂ
ആ..ആ‍.ആ..

(ചന്ദന..)

മല്ലീ സായകന്‍ തന്നയച്ചോ നിന്റെ
അംഗോപാംഗ വിഭൂഷണങ്ങള്‍
പൂക്കില ഞൊറി വെച്ചുടുത്തു നിന്‍ യൌവനം
പുത്തരിയങ്കം കുറിക്കയായോ
പൊന്നരഞ്ഞാണം ഉലഞ്ഞൂ
മുത്തടര്‍ന്നീ നഖ കാന്തി കവര്‍ന്നൂ
ആ..ആ.ആ.
(ചന്ദന..)


Copy paste these URL below on your browser for viewing Video:& Audio

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=1101

http://www.youtube.com/watch?v=Rs76bdnH_Go


2. പാടിയതു: യേശുദാസ്

എന്തിനധികം പറയുന്നച്‌ഛാ
അരിങ്ങോടർ നീട്ടിയ നീട്ടെനിക്ക്
എള്ളോളം തന്നെ മുറിഞ്ഞതുള്ളൂ
മച്ചുനിയൻ ചന്തു ചതിച്ചതാണേ

അങ്കം പിടിച്ച തളർച്ചയോടെ
ചന്തൂൻ‌റെ മടിയിൽ തലയും വച്ച്
ആലസ്യത്തോടെ ഞാൻ കണ്ണടച്ച്
ആ തക്കം കണ്ടവൻ ചന്ത്വല്ലാണേ
കുത്തുവിളക്കിൻ‌റെ തണ്ടെടുത്ത്
കച്ചാതിറുപ്പിലും നീട്ടി ചന്തു

ഞെട്ടിയുണർന്നങ്ങ് നോക്കും നേരം
അരിങ്ങോടർക്കൂട്ടത്തിൽ ചാടി ചന്തു
ചന്തു ചതിച്ച ചതിയാണച്‌ഛാ
ചന്തു ചതിച്ച ചതിയാണാർച്ചേ
ചന്തു ചതിച്ച ചതിയാണച്‌ഛാ
ചന്തു ചതിച്ച ചതിയാണാർച്ചേ


കളരിവിളക്ക് തെളിഞ്ഞതാണോ
കൊന്നമരം പൂത്തുലഞ്ഞതാണോ
മാനത്തൂന്നെങ്ങാനും വന്നതാണോ
കുന്നത്തു സൂര്യൻ ഉദിച്ചതാണോ

കാരിരുളൊത്ത മുടിയഴകും
കാരിരുമ്പോടൊത്ത കൈക്കരുത്തും
ശംഖു കടഞ്ഞ കഴുത്തഴവും
മാറത്തു മാമ്പുള്ളിപ്പോർച്ചുണങ്ങും

(മാനത്തൂന്ന്..)

നാഗത്തളയിട്ട കാൽവടിവും
ചൊവ്വൊത്ത ചേകോന്റെ മെയ്യഴകും
പടകാളിമുറ്റം നിറഞ്ഞുനിൽക്കും
അങ്കക്കലയുള്ള വീരനാരോ

(മാനത്തൂന്ന്...)

Copy paste these URL below on your browser for viewing Audio

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=1120


3. പാടിയതു: ചിത്ര

കളരിവിളക്ക് തെളിഞ്ഞതാണോ
കൊന്നമരം പൂത്തുലഞ്ഞതാണോ
മാനത്തൂന്നെങ്ങാനും വന്നതാണോ
കുന്നത്തു സൂര്യൻ ഉദിച്ചതാണോ

കാരിരുളൊത്ത മുടിയഴകും
കാരിരുമ്പോടൊത്ത കൈക്കരുത്തും
ശംഖു കടഞ്ഞ കഴുത്തഴവും
മാറത്തു മാമ്പുള്ളിപ്പോർച്ചുണങ്ങും

(മാനത്തൂന്ന്..)

നാഗത്തളയിട്ട കാൽവടിവും
ചൊവ്വൊത്ത ചേകോന്റെ മെയ്യഴകും
പടകാളിമുറ്റം നിറഞ്ഞുനിൽക്കും
അങ്കക്കലയുള്ള വീരനാരോ

(മാനത്തൂന്ന്...)


Copy paste these URL below on your browser for viewing Video:& Audio

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=1103

http://www.youtube.com/watch?v=yd7QafRzo04



4. പാടിയതു: ചിത്ര & ആശാലത

ഉണ്ണിഗണപതിത്തമ്പുരാനേ
അങ്കക്കരിനാഗദൈവങ്ങളേ
നെടുതാലിഭാഗ്യം കൊടുക്ക വേണം
ചെന്നേടം ചെന്ന് ജയിക്ക വേണം

(ഉണ്ണിഗണപതി...)

ആണുണ്ട് തൂണുണ്ട് തൃക്കൈയുണ്ട്
തൂണിന്മേൽ ആയിരം ചെമ്പഴുക്ക
ആണും തുണയുമേ ചേർത്തുകൊണ്ട്
ആദിത്യചന്ദ്രര് സാക്ഷിയാകെ

അഞ്ചാം വയസ്സില് കാതുകുത്തി
ഏഴാം വയസ്സിൽ എഴുത്തിരുത്തി
വിദ്യകളൊക്കെ തികഞ്ഞവര്
പത്താം വയസ്സിലോ താലികെട്ട്
തെയ് തെയ് തെയ് തെയ് തിത്തെയ്
തെയ് തെയ് തെയ് തെയ് തെയ്

(തെയ്...)

ഇവരല്ലോ ചേകോരായ് വളരേണ്ടോര്
ഇവരല്ലോ വാൾത്തല് ചോറുള്ളോര്
ഇവരല്ലോ ചമയം ചമയേണ്ടോര്
ഇവരല്ലോ പൊൻ‌വിളക്കാകേണ്ടോര്
ഇവരല്ലോ കടകം പിരിയേണ്ടോര്
ഇവരല്ലോ അങ്കം ജയിക്കേണ്ടോര്
ഇവരല്ലോ മാംഗല്യം കൊള്ളേണ്ടോര്
ഇവരല്ലോ കൂടെ പുലരേണ്ടോര്

(അഞ്ചാം...)

പൂത്താലം വേണം പൂ പത്തും വേണം
ആണായിരം തുണ പോകേണം
താംബൂലം വേണം നീലോലം വേണം
പെണ്ണായിരം തുണ പോകേണം
പൂത്താലം വേണം പൂ പത്തും വേണം
അക്കളി ഇക്കളി കോൽക്കളി വേണം
അത്തിരി ഇത്തിരി പൂത്തിരി വേണം
ആണായിരം തുണ പോകേണം

(പൂത്താലം...)



Copy paste these URL below on your browser for viewing Audio

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=1104





5. പാടിയതു: യേശുദാസ്


ഇന്ദുലേഖ കൺ‌തുറന്നു
ഇന്നു രാവും സാന്ദ്രമായ്
ഇന്ദ്രജാലം മെല്ലെയുണർത്തി
മന്മഥന്റെ തേരിലേറ്റി
(ഇന്ദുലേഖ)

എവിടെ സ്വർഗ്ഗകന്യകൾ
എവിടെ സ്വർണ്ണച്ചാമരങ്ങൾ(2)
ആയിരം ജ്വാലാമുഖങ്ങളായ്
ആതിരജനനീ അണിഞ്ഞൊരുങ്ങി
(ഇന്ദുലേഖ)

ആരുടെ മായാമോഹമായ്
ആരുടെ രാഗഭാവമായ്(2)
ആയിരം വർ‌ണ്ണരാജികളിൽ
ഗാനമുണർത്തും ശ്രുതി മുഴങ്ങി..
(ഇന്ദുലേഖ)


Copy paste these URL below on your browser for viewing Video:& Audio

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=1102

http://www.youtube.com/watch?v=ydbpCotrmR4

1 comment:

Unknown said...

കളരിവിളക്ക് എനിക്ക് ഏറ്റമിഷ്ടപ്പെട്ട പാട്ടാണു