Powered By Blogger

Friday, April 13, 2012

ഈ സ്നേഹതീരത്ത് (2004) [ സാമം] പ്രൊഫ. ശിവപ്രസാദ്






ചിത്രം: ഈ സ്നേഹതീരത്ത് (2004) [ സാമം] പ്രൊഫ. ശിവപ്രസാദ്
താരനിര: കുഞ്ചാക്കോ ബോബൻ, സുധീഷ്, ലാൽ, ജഗതി, നെടുമുടി, കൊചീൻ ഹനീഫ, ജയപ്രഭ. സുജ കാർതിക, ഉമാശങ്കരി...

രചന: രമേശൻ നായർ, പ്രൊഫ. ലക്ഷ്മി നാരായൺ.
സംഗീതം: എൽ.സുബ്രമണ്യം

1. പാടിയതു: കവിതാ കൃഷ്ണമൂർത്തി

ഉദയാർദ്ര കിരണങ്ങൾ തഴുകുമ്പോൾ അറിയാതെ
വിരിയുന്ന താമര പൂവു പോലെ
കുളിർകാറ്റു പുണരുമ്പോൾ തളിർ മെയ്യിൽ പുളകങ്ങൾ
അണിയുന്ന തൈ മുല്ല വള്ളി പോലെ
ഒരുനോക്കു നിൻ മുഖം കാണുമ്പോൾ
ഞാനിത്ര തരളിതയാകുന്നതെന്തിനാവാം
നിന്നെ ഒരുപാടു സ്നേഹിച്ചതാവാം....

ഉദയാർദ്ര കിരണങ്ങൾ തഴുകുമ്പോൾ അറിയാതെ
വിരിയുന്ന താമര പൂവു പോലെ
ഒരുനോക്കു നിൻ മുഖം കാണുമ്പൊൾ
ഞാനിത്ര തരളിതയാകുന്നതെന്തിനാവാം
നിന്നെ ഒരുപാടു സ്നേഹിച്ചതാവാം....

അറിയാത്ത മട്ടിൽ നീ അകലേക്കു ചെന്നാ‍ാലും
നിഴലായ് ഞാൻ നിന്റെ കൂടെയെത്തും[2]
ഇരുളിലും നിൻ ചിരി കാണുവാൻ
മാനത്തെ മണിവിളക്കിൽ ഞാൻ തിരി കൊളുത്തും
അത്രമേൽ ആശിച്ച് പോയതല്ലെ....

ഉദയാർദ്ര കിരണങ്ങൾ തഴുകുമ്പോൾ അറിയാതെ
വിരിയുന്ന താമര പൂവു പോലെ
ഒരുനോക്കു നിൻ മുഖം കാണുമ്പൊൾ
ഞാനിത്ര തരളിതയാകുന്നതെന്തിനാവാം
നിന്നെ ഒരുപാടു സ്നേഹിച്ചതാവാം...

മൂടി വക്കുമ്പോഴും കാറ്റിൽ പരിമളം
തൂവുന്ന കസ്തൂരിച്ചാറു പോലെ [2]
പറയാതെ ഉള്ളിൽ ഞാൻ ഒളിച്ചാലും
അറിയാതെ ചിറകടിക്കുന്നെന്റെ മോഹം
എന്റെ പകലന്തികൾക്കു നീ ചന്തമല്ലെ....

ഉദയാർദ്ര കിരണങ്ങൾ തഴുകുമ്പോൾ അറിയാതെ
വിരിയുന്ന താമര പൂവു പോലെ
കുളിർകാറ്റു പുണരുമ്പോൾ തളിർ മെയ്യിൽ പുളകങ്ങൾ
അണിയുന്ന തൈ മുല്ല വള്ളി പോലെ
ഒരുനോക്കു നിൻ മുഖം കാണുമ്പൊൾ
ഞാനിത്ര തരളിതയാകുന്നതെന്തിനാവാം
നിന്നെ... ഒരുപാടു ...സ്നേഹിച്ചതാവാം...

AUDIO



വീഡിയോ


2. പാടിയതു: എം.ജി. ശ്രീകുമാർ


പകലിന്‍ ചിതയെരിയും പടിഞ്ഞാറന്‍ മാനത്തു്
കളിമൺ കുടമുടയ്ക്കാന്‍ കാത്തുനില്‍ക്കും കാർമുകിലേ..(പകലിന്‍ ...)
പലവട്ടം പെയ്തുതോര്‍ന്ന പെരുമഴക്കണ്ണീര്‍കാവ്യം
സ്വയം മറന്നിനിയുറങ്ങൂ മനസ്സേ ശാന്തമാകൂ...

കതിര്‍നെല്ലു വിളഞ്ഞ പാടം കന്നിയില്‍ കൊയ്തേ തീരൂ
യവനിക മൂടുംനേരം കളിവട്ടം നിന്നേ തീരൂ..(കതിര്‍നെല്ലു...)
മണ്ണുകൊണ്ടുള്ള ശില്പം മണ്ണായ് മാഞ്ഞടിയും
മാനുഷജന്മമെല്ലാം മായപോല്‍ പോയ്മറയും (മണ്ണുകൊണ്ടുള്ള...)
മാനുഷജന്മമെല്ലാം മായപോല്‍ പോയ്മറയും
പകലിന്‍ ചിതയെരിയും പടിഞ്ഞാറന്‍ മാനത്തു്
കളിമണ്‍കുടമുടയ്ക്കാന്‍ കാത്തുനില്‍ക്കും കാർമുകിലേ...

മരണം പ്രകൃതി....ശരീരാണാം
വികൃതീ ജീവിതം ഉച്യതേ ബുധൈ
ആ.....ആ.....ആ.....ആ.....

കരിങ്കല്ലിന്‍ മതിലകത്തു് പാഴ്ക്കിണറില്‍ ഒളിച്ചാലും
കരിങ്കല്ലിന്‍ മതിലകത്തു് പാഴ്ക്കിണറില്‍ ഒളിച്ചാലും
കാലം വന്നു വിളിക്കുമ്പോള്‍ കണ്ടില്ലെന്നു പറയാമോ
മുഷിഞ്ഞൊരു വേഷം മാറ്റി പുതുമുണ്ടു ചുറ്റി വരും
ഉഷസ്സിന്റെ പൂമുഖത്തു് ഈ തുടിക്കുന്ന ദേഹിയെല്ലാം...
ഉഷസ്സിന്റെ പൂമുഖത്തു് ഈ തുടിക്കുന്ന ദേഹിയെല്ലാം...
പകലിന്‍ ചിതയെരിയും പടിഞ്ഞാറന്‍ മാനത്തു്
കളിമൺ കുടമുടയ്ക്കാന്‍ കാത്തുനില്‍ക്കും കാർമുകിലേ..
പലവട്ടം പെയ്തുതോര്‍ന്ന പെരുമഴക്കണ്ണീര്‍കാവ്യം
സ്വയം മറന്നിനിയുറങ്ങൂ മനസ്സേ ശാന്തമാകൂ...
മനസ്സേ ശാന്തമാകൂ.......


AUDIO



3. “ ആദി മഹാ മനസ്സിൻ....

പാടിയതു: എം.ജി ശ്രീകുമാർ & കവിതാ കൃഷ്ണമൂർത്തി



AUDIO


4. “സദാ മനസിൽ വാഴും....

പാടിയതു: കവിതാ കൃഷ്ണ മൂർത്തി.

AUDIO



5. ശിവ ശിവ ശംഭോ....

പാടിയതു: എം.ജി. ശ്രീകുമാർ & കവിതാ കൃഷ്ണമൂർത്തി



AUDIO

No comments: