Saturday, March 3, 2012
കാടു [1973] പി. സുബ്രമണ്യം
ചിത്രം: കാടു [1973] പി. സുബ്രമണ്യം
താരനിര: മധു, വിൻസന്റ്, തിക്കുറിശ്ശി, കൊട്ടരക്കര, എസ്.പി. പിള്ള, വിജയശ്രീ, ശാന്തി, വരലക്ഷ്മി
രചന: ശ്രീകുമാരൻ തമ്പി.
സംഗീഹം: വേദപാൽ വർമ്മ.
1. പാടിയതു: യേശുദാസ് & ജാനകി
അമ്പിളിവിടരും പൊന്മാനം
പൈങ്കിളിപാടും മലയോരം
പൂമഴയായെന്നും തേന്മഴയായ്
ലാ.. ലലല്ല ലലല്ല ലലല്ല ലലല്ല ലലലല ലാ....
നിന്‍ ചുണ്ടില്‍ തൂവും തൂമരന്ദം
നിറയുന്നു പൂവുകളില്‍ നീളേ
നിന്നെക്കിനാവുകണ്ടു നിന്‍ കിളിക്കൊഞ്ചല്‍ കേട്ടു
എന്നെമറന്നിരുന്നു ഞാന്‍
എന്നെ മറന്നിരുന്നു ഞാന്‍
ലാ.. ലലല്ല ലലല്ല ലലല്ല ലലല്ല ലലലല ലാ....
നീലക്കടമ്പിന്‍ നിഴല്‍ച്ചോട്ടില്‍
താഴമ്പൂമുത്തിവരും കാറ്റില്‍
കസ്തൂരിപ്പൂവിരിയില്‍ കഥകള്‍ പറഞ്ഞിരിക്കാം
കണ്മണി എന്നരികില്‍ വാ...
കണ്മണി എന്നരികില്‍ വാ
അമ്പിളിവിടരും പൊന്മാനം
പൈങ്കിളിപാടും മലയോരം
പൂമഴയായെന്നും തേന്മഴയായ്
VIDEO
2. പാടിയതു: പി. സുശീല
എന്‍ ചുണ്ടില്‍ രാഗമന്ദാരം
എന്‍ കാലില്‍ താളശൃംഗാരം
എന്‍ ചുണ്ടില്‍ രാഗമന്ദാരം
എന്‍ കാലില്‍ താളശൃംഗാരം
ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ്
ഏഴാംനാളില്‍ ഏഴുവെളുപ്പിന്
എനിക്കു സ്വയംവരം മധുരസ്വപ്നസംഗമം
ലാ ലലല്ല ലലല്ല ലലല്ല ലലല്ല ലാ
ലാ ലലല്ല ലലല്ല ലലല്ല ലലലലല ലാ
അലതല്ലും മോഹം നെഞ്ചില്‍
തേന്‍ പോലെ പൂന്തേന്‍പോലെ
ആ മാറില്‍ വീഴും ഞാന്‍
പൂങ്കുല പോലെ പൂങ്കുല പോലെ
അവിടത്തെ വധുവാകും ഞാന്‍
അവിടത്തെ വധുവാകും
ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ്
ഏഴാംനാളില്‍ ഏഴുവെളുപ്പിന്
എനിക്കു സ്വയംവരം മധുരസ്വപ്നസംഗമം
(എന്‍ ചുണ്ടില്‍)
കളിയാക്കും തോഴികളെന്നെ
കഥചൊല്ലി നിന്‍ കഥചൊല്ലി
കവിളാകെ ചേര്‍ക്കും കരളില്‍
തുടികൊട്ടും പൂത്തിരി കത്തും
നാണിക്കും മിഴിയടയും എന്‍ നാളീകമിഴിയടയും
ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ്
ഏഴാംനാളില്‍ ഏഴുവെളുപ്പിന്
എനിക്കു സ്വയംവരം മധുരസ്വപ്നസംഗമം
(എന്‍ ചുണ്ടില്‍)
AUDIO
VIDEO
3. പാടിയതു: എസ്. ജാനകി
എന്‍ ചുണ്ടില്‍ രാഗനൊമ്പരം
എന്‍ കാലില്‍ താളഗദ്ഗദം
ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ്
ഏഴാം നാളില്‍ എന്റെ പ്രതീക്ഷകള്‍
വിടരാതെ കൊഴിഞ്ഞുപോയ്
മധുരസ്വപ്നം മാഞ്ഞുപോയ്
എരിയുന്നു ദു:ഖം നെഞ്ചില്‍ തീപോലെ ചെന്തീപോലെ
അലയുന്നൂ ഞാനീമലയില്‍ നിഴല്‍ പോലെ പാഴ്നിഴല്‍ പോലെ
അവിടുന്നെന്‍ വിളികേള്‍ക്കൂ എന്‍
ആത്മാവിന്‍ വിളികേള്‍ക്കൂ
ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ്
ഏഴാം നാളില്‍ എന്റെ പ്രതീക്ഷകള്‍
വിടരാതെ കൊഴിഞ്ഞുപോയ്
മധുരസ്വപ്നം മാഞ്ഞുപോയ്
കരയുന്നു കാട്ടാറുകളെന്‍ കഥചൊല്ലി എന്‍ കഥചൊല്ലി
നിറയുന്നൂ കണ്ണീര്‍ കാടിന്‍ കണ്ണുകളില്‍ പൂവിതളുകളില്‍
വിരഹത്തിന്‍ കഥയായി ഞാന്‍
വിധിനല്‍കിയ കരുവായി
ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ്
ഏഴാം നാളില്‍ എന്റെ പ്രതീക്ഷകള്‍
വിടരാതെ കൊഴിഞ്ഞുപോയ്
മധുരസ്വപ്നം മാഞ്ഞുപോയ്
VIDEO
4. പാടിയതു: പി. സുശീല & യേശുദാസ്
ഏഴിലം പാല പൂത്തു പൂമരങ്ങള്‍ കുട പിടിച്ചു
വെള്ളിമലയില്‍ വേളി മലയില്‍
ഏലേലം പാടി വരും കുയിലിണകള്‍ കുരവയിട്ടു
വെള്ളിമലയില്‍ വേളി മലയില്‍
പൊന്‍കിനാവിന്‍ പൂവനത്തില്‍ പാരിജാതം പൂതുലഞ്ഞു (2)
എന്‍ മനസ്സിന്‍ മല നിരകള്‍ പൊന്നശോക മലരണിഞ്ഞു
ആകാശത്താമര പോല്‍ എന്‍ മടിയില്‍ വന്നു വീണു
ആത്മസഖി നീ പ്രാണസഖി നീ
എന്നുമെന്നും ഒന്നു ചേരാന്‍ എന്‍ ഹൃദയം തപസ്സിരുന്നു (2)
ഏകാന്ത സന്ധ്യകളില്‍ നിന്നെ ഓര്‍ത്തു ഞാന്‍ കരഞ്ഞു
കാണാന്‍ കൊതിച്ച നേരം കവിത പോലെന്‍ മുന്നില്‍ വന്നു
ആത്മസഖി നീ പ്രാണസഖി നീ
ആ..ആ...
AUDIO
VIDEO
5. പാടിയതു: കെ.പി. ബ്രഹ്മാനനന്ദൻ & ബി. വസന്ത കോറസ്
തെയ്യാരേ.... തെയ്യാരേ....
തെയ്യാരേ തെയ്യാരേ തെയ്യാരേ
പൗർണ്ണമിതൻ പാലരുവി
പാടിയാടും കരളിനുള്ളിൽ തേനരുവി
(പൗർണ്ണമിതൻ....)
കുളിരുതിരും മഞ്ഞലയിൽ മൂളിവരും കാറ്റ് - 2
കുറുമൊഴിയും ചന്ദനവും കൊണ്ടുവരും കാറ്റ് - 2
കുണുങ്ങിവരും കാറ്റലയെ വേളിചെയ്യും നാള്
പൗർണ്ണമിതൻ പാലരുവി
പാടിയാടും കരളിനുള്ളിൽ തേനരുവി
പോരു പോരു ഈ നീലരാവിൽ പുളകവുമായ് പൂമകളേ നീ - 2
ഈ നിലാവിന്റെ തീരങ്ങളിൽ ഈ വസന്തത്തിൻ പൂപ്പന്തലിൽ
നീ വരൂ പുണരുവാൻ നേരമായ്
മേനിയിൽ പടരുവാൻ ദാഹമായ്
പൗർണ്ണമിതൻ പാലരുവി
പാടിയാടും കരളിനുള്ളിൽ തേനരുവി...
നിന്നെ കാണാൻ കൊതിച്ചു കൊതിച്ചൊരുനാൾ
നിന്റെ മാരാനും വണ്ടായ് ചമഞ്ഞേനെടി
നീ പൂവായ് വിടർന്നതു കാണുവാനായ്
ഞാനീ ലോകം മുഴുവൻ പറന്നേനെടി
ഞാൻ പറന്നേനെടി
നീലത്തേൻവണ്ടായ് നീ പാടിവന്ന നേരം
ഞാൻ താലവനത്തിൽ മറഞ്ഞു നിന്നു
ഞാൻ താലവനത്തിൽ മറഞ്ഞു നിന്നു
(പൗർണ്ണമിതൻ.....)
അകാശം കണ്ടു നിന്നു അരളിപ്പൂ കണ്ണടച്ചു
അഴകേ നാം ഒന്നായലിഞ്ഞു
അഴകേ നാം ഒന്നായലിഞ്ഞു....ഓ ഓ ഓ.....
നീ എനിക്കായി ഞാൻ നിനക്കായി
നീ എനിക്കായി ഞാൻ നിനക്കായി
ഈ സുന്ദരരാത്രി നമുക്കായി
ഈ സുന്ദരരാത്രി നമുക്കായി
(പൗർണ്ണമിതൻ.....)
VIDEO
6. പാടിയതു: എൽ.ആർ. ഈശ്വരി & പി.ബി. ശ്രീനിവാസ്
വേണോ.......വേണോ......
ആനപ്പല്ല് വേണോ ആടലോടകം വേണോ
കസ്തൂരിത്തൈലം വേണോ കലമാൻകൊമ്പ് വേണോ
തേൻ വേണോ നല്ല കാട്ടു പൂന്തേൻ വേണോ
തേൻ വേണോ നല്ല കാട്ടു പൂന്തേൻ വേണോ
അരുമമോന്റെ കയ്യിൽ കെട്ടാൻ ആനവാലു വേണോ
മാലകോർത്തു മാറിലിടാൻ പുലിനഖം വേണോ
ഓഹോഹോ ഓഹോഹോ ഹൊയ്ഹൊയ്ഹൊയ്...
തേൻ വേണോ നല്ല കാട്ടു പൂന്തേൻ വേണോ
തേൻ വേണോ നല്ല കാട്ടു പൂന്തേൻ വേണോ
കിഴക്ക് തെക്ക് തേവാരമലയിലെ കരിങ്കുരങ്ങിന്റെ നെയ്യ്
ങാഹാ നരയും ജരയും കഷണ്ടിയും മാറ്റും
നല്ല ഗുണമുള്ള നെയ്യ്....
കാണാമാണിക്കം നീറ്റിയെടുത്ത്
കാമനു നേദിച്ച ചൂർണ്ണവുമുണ്ട്
ഈ ചൂർണ്ണമിട്ടാൽ മംഗല്യയോഗം
കാണുന്ന കന്യകള്‍ പിന്നാലെപോരും
കാണും പിന്നൊരു സ്വർഗ്ഗം....
വേണോ...ഇത് വേണോ...സാറേ വേണോ...
(തേൻ വേണോ......)
രണ്ടു കെട്ടിയ പുരുഷന് വീട്ടില് തപസ്സിനു ചെമ്പുലിത്തോല്
സന്യാസത്തിനു മേമ്പൊടിചേർക്കും കഞ്ചാവിന്നിലക്കാമ്പ്
ഒന്നു വലിച്ചാൽ വീണുചിരിക്കാം ആഞ്ഞുവലിച്ചാൽ ആടിക്കളിക്കാം
ഈരേഴുലോകം ഒന്നിച്ചു കാണാം
വിലയും തുച്ഛം ഗുണമോ മെച്ചം
വാങ്ങാനെന്താണമാന്തം ?
വേണോ...ഇത് വേണോ...സാറേ വേണോ...
VIDEO
Subscribe to:
Post Comments (Atom)
No comments:
Post a Comment