Thursday, February 16, 2012
ചിത്രം: മിഴി രണ്ടിലും [2003] രഞ്ചിത് [7]
ചിത്രം: മിഴി രണ്ടിലും [2003] രഞ്ചിത്
താരനിര: ഇന്ദ്രജിത്ത്, ദിലെപ്, കാവ്യാ മാധവൻ, ജഗതി, രേവതി, നരേന്ദ്ര പ്രസാദ്, വി.കെ. ശ്രീരാമൻ..
രചന: വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം: രവീന്ദ്രൻ
1. പാടിയതു: സുജാത മോഹൻ & ശ്രീനിവാസൻ
വാര്‍മഴവില്ലേ ഏഴഴകെല്ലാം
നീലാംബരത്തില്‍ മാഞ്ഞുവല്ലേ
നിരാലംബയായ് നീ മാറിയില്ലേ... [വാര്‍മഴവില്ലേ...]
ചൈതന്യമായ് നിന്ന സൂര്യനോ
ദൂരെ ദൂരെ പോകയോ... [വാര്‍മഴവില്ലേ...]
ദേവകരാംഗുലി ലതകള്‍ എഴുതും കവിതേ
വ്യോമസുരാംഗന മുടിയില്‍ ചൂടും മലരേ
നിമിഷമോരോന്നായ് കൊഴിയുന്ന നേരം
നിമിഷമോരോന്നായ് കൊഴിയുന്ന നേരം
വിളറും മുഖമോ അകലേ... [വാര്‍മഴവില്ലേ...]
ശ്യാമള സുന്ദര മിഴികള്‍ നിറയും അഴകേ
ദേവിവസുന്ദര നിനവില്‍ നിനയും കുളിരേ
പകലകലുമ്പോള്‍ അറിയുന്നുവോ നീ
പകലകലുമ്പോള്‍ അറിയുന്നുവോ നീ
വിരഹം വിധിയായ് അരികെ... [വാര്‍മഴവില്ലേ...]
AUDIO
VIDEO
2. പാടിയതു: പി. ജയചന്ദ്രൻ
ആലിലത്താലിയുമായ് വരു നീ
തിങ്കളേ ഇതിലെ ഇതിലെ
ആവണിപ്പൊയ്കയില്‍ നാണമോലും
ആമ്പലോ വധുവായ് അരികെ
മാനത്തായ് മുകില്‍ അകലെ മറയുമൊരു
യാമത്തില്‍ അനുരാഗമലിയുമൊരു [മാനത്തായ്]
മാംഗല്യം രാവിൽ
[ആലിലത്താലിയുമായ്]
മേലെ മാളികയില്‍ നിന്നും
രഥമേറി വന്ന മണിമാരന്‍
മണവാട്ടിയായ വരമഞ്ജുളാംഗിയുടെ
സ്വന്തമായ നിമിഷം [മേലെ]
വരവേല്‍ക്കൂ മൈനേ നിറമംഗളമരുളൂ കോകിലമേ[വരവേല്‍ക്കു]
സുരഭിലമായൊരു മണിയറ മെനയൂ
മധുവന മാനസ്സമേ
[ആലിലത്താലിയുമായ്]
ചന്ദനക്കുറിയണിഞ്ഞും നറുകുങ്കുമത്തിലകമോടെ
കനകാംഗുലീയമണിയുന്ന ദേവസവിധേ വിലോല നീയേ [ചന്ദന]
ഇതളണിയുന്നല്ലോ കുമുദിനിയുടെ
കനവു നിലാവൊളിയില്‍ [ഇതളണിയുന്നല്ലൊ]
പുതിയൊരു ജീവിത വനികയിലുണരൂ
കുറുമൊഴി മുല്ലകളേ
[ആലില താലിയുമായ്]
AUDIO
VIDEO
3. പാടിയതു: ചിത്ര
എന്തിനായ് നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചു
എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു
പഞ്ചബാണന്‍ എഴുന്നെള്ളും നെഞ്ചിലുള്ള കിളി ചൊല്ലി
എല്ലാമെല്ലാം അറിയുന്ന പ്രായമയില്ലെ
ഇനി മിന്നും പൊന്നും അണിയാന്‍ കാലമായില്ലെ
(എന്തിനായ്)
ആരിന്നു നീ സ്വപ്നങ്ങളില്‍ തേന്‍ തുള്ളി തൂകെ
എകാകിയാം പൂര്‍ണേന്ദുവല്ലേ (ആരിന്നു)
താരുണ്യമേ ? പൂത്താലമേ ?
തേടുന്നുവോ? ഗന്ധര്‍വനേ(എന്തിനായ്)
ആരിന്നു നീ വള്ളികുടില്‍ വാതില്‍ തുറന്നു
ഹേമാന്തരാവിന്‍ പൂതെന്നലല്ലെ(ആരിന്നു)
ആനന്ദവും? ആലസ്യവും?
പുല്‍കുന്നുവോ? നിര്‍മാല്യമായ്(എന്തിനായ്)
AUDIO
VIDEO
4. പാടിയതു: യേശുദാസ് & സുജാത
ഉം.......... ഉം..............
ഓമനേ ഉം......തങ്കമേ ഉം...........
അരികില്‍ വരികെന്‍ പ്രണയത്തിന്‍ മുകുളം വിരിയു
ഹൃദയത്തില്‍ മെല്ലേമെല്ലേ പുതുമഴയുടെ സുഖമരുളുകെന്‍ സഖി നീ
കണ്ണനേ ഉം...... കള്ളനായി അ...........
മനസ്സില്‍ ഒഴുകും യമുനയില്‍ അലകള്‍ എഴുകി
നറുവെണ്ണ പയ്യെപയ്യേ കവരുമെങ്കിലും നുണപറയുമെന്‍ വനമാലി
ഓമനേ ഉം...... തങ്കമേ .. അ...........
കടമ്പെണ്ണ പോലേ ഞാന്‍ അടിമുടി പൂത്തുപോയി
കിളിമൊഴിയായി നിന്‍റെ വേണു മൂളവേ
അമ്പലച്ചുവരിലേ ശിലകളില്‍ എന്ന പോല്‍
പുണരുക എന്നേ ദേവലാസ്യമോടേ നീ
ഉടലിന്നുള്ളിലായി ഒളിഞ്ഞിരുന്നോരീ ഉറി തുറന്നീടാന്‍ വന്നൂ നീ
കുടിലിന്നുള്ളിലായി മയങ്ങി നില്‍ക്കുമീ തിരികെടുത്തുവാന്‍ വന്നൂ ഞാന്‍
മധുവിധുമയം മിധുനലഹരി തഴുകി മുഴകി നാം
ഓമനേ ഉം...തങ്കമേ .. ഉം.....
താദൂതും തത്താളി തീദൂതും തോത്തും തത്താളി തത്താളി തത്തേ
തന്തന തന്തന തന്താനോ താദൂളും തത്താളി തത്താളി തത്തേ
തന്തന തന്തന തന്താനോ തീദൂതും തത്താളി തത്താളി തത്തേ
തന്തന തന്തന നോ......തന്തന തന്തന നോ......
തന്തന തന്തന തന്താനോ......
പുതുവയലെന്ന പോല്‍ അലയിളകുന്നുവോ
തുരുതുരെയായി രാഗമാല പെയ്യവേ
അരുവിയിലെന്ന പോല്‍ ചുഴിയിളകുന്നുവോ
മണിമലരമ്പു കൊണ്ട കന്യ നിന്നിലായി
കുളിര്‍ കുരവയില്‍ മുഖരിതമൊരു വെളുവെളുപ്പിനു വന്നൂ നീ
കണിത്തളികയില്‍ തുടിക്കുമീയിളം കനിയെടുക്കുവാന്‍ വന്നൂ ഞാന്‍
മധുരിതമൊരു പ്രണയകഥയില്‍ ഒഴുകി ഒഴുകി നാം
AUDIO
VIDEO
Subscribe to:
Post Comments (Atom)
No comments:
Post a Comment