
ചിത്രം: മാന്ത്രികം { 1995] തമ്പി കണ്ണന്താനം
താരനിര: മോഹൻലാൽ, ജഗദീഷ്, വിനീത്, രഘുവരൻ, മധുപാൽ, രാജൻ പി. ദേവ്,
ശ്രീനാഥ്, രവി മേനോൻ, പ്രിയ രാമൻ, വിനീത, മിത്ര ജോഷി, വൈഷ്നവി...
രചന: ഓ.എൻ. വി.
സംഗീതം: എസ്.പി. വെങ്കിടെഷ്
1. പാടിയതു: യേശുദാസ് & ചിത്ര
മോഹിക്കും നീള്‍മിഴിയോടെ
ദാഹിക്കും ചേതനയോടെ
ആരേ പാടുന്നൂ!
കളിച്ചങ്ങാതി നീ വരുമോ?
കാണാക്കിനാവിന്റെ
കാനനച്‌ഛായാങ്കണം
തിരയുവാന്‍...
(മോഹിക്കും)
ഏഴു തന്തികള്‍ കോര്‍ത്ത കിന്നരം മീട്ടി
തുടുമുന്തിരിവള്ളിപ്പന്തലില്‍ നിന്ന സാന്ധ്യദേവത നീ!
നിന്നോടൊത്തു ഞാന്‍ ഇനി എന്തേ പാടുവാന്‍
കുളുര്‍ത്തെന്നല്‍ തൊട്ട കന്നിപ്പൂവിന്‍ നാണം കണ്ടൂ ഞാന്‍
നാടന്‍ചിന്താണോ - തുടിതാളം തന്നാട്ടേ
വരിവണ്ടിന്‍ പാട്ടുപാടാമിന്നിനി ഓ...
(മോഹിക്കും)
കാട്ടുചമ്പകത്തേനിനൊത്തൊരു മധുരമുണ്ടോ
പ്രിയസുന്ദരി നിന്റെ ചുണ്ടിലെപ്പാട്ടില്‍ തകിടതികിടതോം
കാട്ടുചമ്പകത്തേനിനൊത്തൊരു മധുരമുണ്ടോ
പ്രിയസുന്ദരി നിന്റെ ചുണ്ടിലെപ്പാട്ടില്‍ പ്രണയമധുരമോ
ചിത്രാപൂര്‍ണ്ണിമ വന്നു പൂ തൂകുന്നിതാ
കുടമുല്ലപ്പൂവോ ലില്ലിപ്പൂവോ കൂടെപ്പോരുന്നൂ?
കൂടെപ്പോന്നാലോ - കുടചൂടിപ്പാടാലോ
കുളുര്‍മഞ്ഞിന്‍ വെള്ളിമന്ദാരക്കുട ഓ...
(മോഹിക്കും)
ഇവിടെ
വീഡിയോ
2. പാടിയതു: എം.ജി. ശ്രീകുമാർ & അലക്സ്
ധിം ധിം ധിമി ധിമി ധിം ധിം ധിമി ധിമി
നൃത്തച്ചുവടുകൾ തത്തീയഴകൊടു
തളകൾ തരളമധുര രവമൊടനുപദ
മിളകി കനകഞൊറികളലകളുതിരുകയായീ
ഏതു കേളീ നൃത്തമാടാൻ വന്നു നീ
നീലാകാശം കൂടാരം കെട്ടിത്തന്നു
ആടിപ്പാടാൻ ആലോലം നീയും വന്നു
തണലുകൾ തേടീ തണ്ണീർ തേടി
പുതു കതിർ വയലുകൾ തിരയണ കിളിമകളേ (ധിം ധിം ധിമി ധിമി..)
കളിയാടാൻ കഥ പാടാൻ
ഒരു വഴിയിരുവഴി പല വഴിയോരങ്ങൾ
നിറമായും നിഴലായും
മിഴികളിൽ വിരിയണ മലർ മഴവില്ലായ് വാ
കൊട്ടു വേണമോ ഇനിയൊരു പാട്ടു വേണമോ (2)
പൊരുളുകൾ തേടി പൊന്മണി തേടി
പുതു കതിർ വയലുകൾ തിരയണ കിളിമകളേ (ധിം ധിം ധിമി ധിമി..)
കുടമൂതി കുഴലൂതി
ഒരു മൊഴിയിരുമൊഴി കുരവയൊടെതിരേൽക്കാം
കളിവീടായ് ഉലകാകെ
കതിരവനുലകിനു മുഴുവനുമൊരു ദീപം
മന്ത്രജാലമോ മിഴികളിലിന്ദ്രജാലമോ (2)
തണലുകൾ തേടി തണ്ണീർ തേടി
പുതു കതിർ വയലുകൾ തിരയണ കിളിമകളേ (ധിം ധിം ധിമി ധിമി..)
ഇവിടെ
വീഡിയോ
3. പാടിയതു: ബിജു നാരായൺ. കെ. എസ്. ചിത്ര
കേളീവിപിനം വിജനം
മേലേയിരുളും ഗഗനം
മണ്ണിൽ നിശ തൻ നിറകലികകളോ
കണ്ണിൽ കനവിൻ കതിർമലരുകളോ
വിരിവൂ (കേളീ...)
ഏകതാരയെന്ന പോൽ
പോവതാരെ കാണുവാൻ
പേടിയെന്തു കൺകളിൽ
പേടമാനെ ചൊല്ലൂ നീ
പൂഞ്ചിറകോലും കാഞ്ചനനാഗം
പറന്നു നേരേ വന്നണഞ്ഞുവോ (കേളീവിപിനം..)
നീലരാവിൻ നന്ദിനി
പോലെ വന്ന നാഗിനി
പാടുവാൻ മറന്ന പോൽ
ആടിയാടി നില്പൂ നീ
കൺകളിൽ നിന്നോ
ചെങ്കനൽ പാറീ
കളഞ്ഞുവോ നിറന്ന നിൻ മണി (കേളീവിപിനം..)
ഇവിടെ
No comments:
Post a Comment