Powered By Blogger

Thursday, December 29, 2011

മഹാ നഗരം [1992] റ്റി.കെ. രാജീവ്കുമാർ

ചിത്രം: മഹാ നഗരം [1992] റ്റി.കെ. രാജീവ്കുമാർ

താരനിര: മമ്മൂട്ടി, തിലകൻ, അശോകൻ, സോമൻ, ജഗന്നാഥ് വർമ്മ, ശാന്തികൃഷ്ണ, മീന, സീനത്ത്, കവിയൂർ
പൊന്നമ്മ, ഗണേഷ്, ശ്രീരാമൻ, അഗസ്റ്റിൻ....

രചന: ഓ.എൻ. വി.
സംഗീതം: ജോൺസൺ


1. പാടിയതു: ചിത്ര

എന്നുമൊരു പൗര്‍ണ്ണമിയെ പൊന്‍‌കണിയായ് കണ്ടുണരാന്‍
മോഹിക്കും സാഗരത്തിന്‍ സംഗീതം കേള്‍പ്പൂ ഞാന്‍...
പാടൂ പാല്‍ക്കടലേ... തിരയാടും പാല്‍ക്കടലേ...
ഞാനുമതേ ഗാനമിതാ പാടുകയായ്...

(എന്നുമൊരു)

ആകാശം ഒരു നീലത്താമരയായ് വിരിയെ
ആത്മാവിന്‍ പൂ തേടി, സൗരഭ്യം തേടി
വന്നൂ ഞാനരികില്‍ ഉരിയാടീലൊന്നും
മൗനത്താലറിയും ഹൃദയം നിറയും രാഗമിതാ
നിന്നുയിരില്‍ സാന്ദ്രലയം തേടുകയായ്

(എന്നുമൊരു)

പൂക്കാലം ഋതുശോഭകള്‍ തൂകിടുമീ വഴിയേ
താരുണ്യസ്വപ്നങ്ങള്‍ താലോലം പാടീ
നിന്‍ പാദം പതിയും സ്വരമെന്‍ സംഗീതം
ഒന്നൊന്നും പറയാതറിയും പൊരുളായ് പോരൂ നീ
എന്നുയിരിന്‍ സാന്ത്വനമായ് നീയണയൂ

(എന്നുമൊരു)...

audio



VIDEO




2. പാടിയതു: യേശുദാസ്

(പു) മണ്ണിന്‍റെ പുന്നാരം പോലെയീ പൊന്‍കോലങ്ങള്‍
കണ്ണഞ്ചും ചായങ്ങള്‍ ചാര്‍ത്തും ഈ മണ്‍കോലങ്ങള്‍
പാടത്തെ പതമുള്ള മണ്ണു കൊണ്ടോ
കണ്ണിരിന്‍ നനവുള്ള മണ്ണു കൊണ്ടോ
കോലം വെച്ചു താളം കൊട്ടി കോലങ്ങള്‍ ആടിപ്പാടുന്നേ

മണ്ണിന്‍റെ പുന്നാരം പോലെയീ പൊന്‍കോലങ്ങള്‍
കണ്ണഞ്ചും ചായങ്ങള്‍ ചാര്‍ത്തും ഈ മണ്‍കോലങ്ങള്‍

മണ്‍കോലമാണേലും നെഞ്ചില്‍ പൂന്തേനോ
മധുരിക്കും ഇളം നീരോ തുള്ളിത്തൂവുന്നേ
(മണ്‍കോലമാണേലും)
പൊന്നോണമെത്തിപ്പോയി കല്യാണം കൂടേണം
കല്ലുള്ള പൊന്‍മാലയും ഞാത്തും വേണം

(പു. കോ) കണ്ണുകളെഴുതിയ മീന്‍ പിടിക്കണ പെണ്ണവളാരാണു
പൊന്നും വേണ്ട മിന്നും വേണ്ടിവള്‍ പൊന്നിനു പൊന്നാണു
(സ്ത്രീ. കോ) കണ്ണുകളെഴുതിയ മീന്‍ പിടിക്കണ പെണ്ണവളാരാണു
പൊന്നും വേണ്ട മിന്നും വേണ്ടിവള്‍ പൊന്നിനു പൊന്നാണു

(പു) കുന്നോളം മോഹങ്ങള്‍ നെഞ്ചില്‍ കൂടുന്നേ
കുറുചെണ്ടത്താളത്തില്‍ തുള്ളിപ്പാടുന്നേ
(കുന്നോളം മോഹങ്ങള്‍)
പള്ളിയിലെ പെരുന്നാളില്‍ തിരുരൂപം നേരുന്നേ
തൃക്കോവിലമ്മയ്ക്കു പട്ടും മാലയും

(സ്ത്രീ. കോ) നട്ടു നനച്ചൊരു വാഴകുലച്ചതു നട്ടവനാരാണു്
മൂത്തു പഴുത്തൊരു പൂവന്‍കുലയുടെ വാസനയെവിടാണു്
(പു. കോ) നട്ടു നനച്ചൊരു വാഴകുലച്ചതു നട്ടവനാരാണു്
മൂത്തു പഴുത്തൊരു പൂവന്‍കുലയുടെ വാസനയെവിടാണു്

(പു) മണ്ണിന്‍റെ പുന്നാരം പോലെയീ പൊന്‍കോലങ്ങള്‍
കണ്ണഞ്ചും ചായങ്ങള്‍ ചാര്‍ത്തും ഈ മണ്‍കോലങ്ങള്‍
പാടത്തെ പതമുള്ള മണ്ണു കൊണ്ടോ
കണ്ണിരിന്‍ നനവുള്ള മണ്ണു കൊണ്ടോ
കോലം വെച്ചു താളം കൊട്ടി കോലങ്ങള്‍ ആടിപ്പാടുന്നേ

(ഗ്രൂ. കോ) കണ്ണുകളെഴുതിയ മീന്‍ പിടിക്കണ പെണ്ണവളാരാണു
പൊന്നും വേണ്ട മിന്നും വേണ്ടിവള്‍ പൊന്നിനു പൊന്നാണു
കണ്ണുകളെഴുതിയ മീന്‍ പിടിക്കണ പെണ്ണവളാരാണു
പൊന്നും വേണ്ട മിന്നും വേണ്ടിവള്‍ പൊന്നിനു പൊന്നാണു



3. പാടിയതു: യേശുദാസ്, കൃഷ്ണചന്ദ്രൻ, സി. ഓ. ആന്റൊ, സുജാത.


(കോ) ഓ ഹാപ്പി ന്യൂയീര്‍ ഹാപ്പി ഹാപ്പി ന്യൂയീര്‍ (2)

(പു) മേലേ മേലേ നീലാകാശം
നീളേ നീളേ താരാജാലം
മിന്നും പൊന്നിന്‍ നിലാക്കോലും
ഈ രാവിന്‍ കൂടാരത്തില്‍
സ്വര്‍ണ്ണക്കൂട്ടില്‍ വാഴും മൈനേ
വിണ്ണില്‍ നോക്കി തേങ്ങും മൈനേ
പാടാം നമ്മള്‍ ഒന്നായി പാടാം
ഈ രാവിന്‍ കൂടാരത്തില്‍

(കോ) ഓ ഹാപ്പി ന്യൂയീര്‍ ഹാപ്പി ഹാപ്പി ന്യൂയീര്‍ (2)

(പു) താലോപചാരമായി പാടുവാന്‍ എന്‍ രാപ്പാടി
ഇതിലേ വരൂ മധുമൊഴി നീ
(പു ) ആ...
ക്യാ മേ സബാബ്ചൂമേഭീകദിലാത്തേഹമഛൂമേ
ഹേ ബുല്‍ബുല്‍ ആ ഭീഗീ ധുന്‍ ഗാ
(പു) പാനം ചെയ്താലോലം പുടുന്ന പാട്ടേതോ
(സ്ത്രീ) കൈസീ ധുന്‍ ഗായീ തൂ ഹം കോ ബത്താരേ തൂ
(പു) എതോതിലോതും ഏതോ കാലം പാടിപ്പോയ പാട്ടേതോ
ആദിമമാം മോഹം പൂക്കും താഴ്വരകള്‍ തേടിപ്പോകാം
(പു) വാനം താന്‍ വാസലില്‍ നിര്‍ക്കും വരവര്‍ക്കായി യോഗവും കൊട്ടും
(പു) പൊന്‍പുലരി പുത്തന്‍ വര്‍ഷപ്പൊന്‍പുലരി പോരു പോരൂ

(കോ) ഓ ഹാപ്പി ന്യൂയീര്‍ ഹാപ്പി ഹാപ്പി ന്യൂയീര്‍ (2)

താം ത തകജനു തകധിമി തകജനു
താംകിട തഗജനു (4) ധി
താംകിട തകൃ തരികിട ത തകധിം
താംകിട തക തരികിട തക തരികിട തക
താംകിട തക തരികിട തക (2) താം

(പു) സോനേകാ ഫൂല്‍ ഭായേ ആകിന ആയേ തര്‍ആയേ
ദൗലേത്ത് അബാര്‍ തോട്കേ ആ
(പു) കയ്യെത്താക്കൊമ്പില്‍ നില്‍ക്കും സ്വര്‍ണ്ണ പുഷ്പം കൊണ്ടേ വാ
ഏതു വഴിയേം അതിനണയാം
മന്ത്രത്താല്‍ ഓടുന്ന മന്ദാരക്കാറ്റേ വാ
(സ്ത്രീ) മന്ത്രത്താല്‍ ഓടുന്ന മന്ദാരക്കാറ്റേ വാ
(പു) ഈരേഴു ലോകം ചുറ്റിപ്പോരും നിന്‍റെ പേരേതോ
ഏഴുകടലാഴം കണ്ടോ ആഴത്തില്‍ കൊട്ടാരത്തില്‍
(പു) മൂടിവെച്ച പൊതയരു മങ്കേ
തിര നിറയെ പാര്‍ത്തതുമുണ്ടാ
കണ്‍നിറയെ കണ്ടതെന്തേ കൈനിറയേ കൊണ്ടതെന്തേ

(കോ) ഓ ഹാപ്പി ന്യൂയീര്‍ ഹാപ്പി ഹാപ്പി ന്യൂയീര്‍ (2)

(ഗ്രൂ) മേലേ മേലേ നീലാകാശം
നീളേ നീളേ താരാജാലം
മിന്നും പൊന്നിന്‍ നിലാക്കോലും
ഈ രാവിന്‍ കൂടാരത്തില്‍

(കോ) ഓ ഹാപ്പി ന്യൂയീര്‍ ഹാപ്പി ഹാപ്പി ന്യൂയീര്‍ (2

No comments: