Powered By Blogger

Sunday, November 20, 2011

ഇങ്ങനെ ഒരു നിലാപക്ഷി [2000] അനിൽ ബാബു








ചിത്രം: ഇങ്ങനെ ഒരു നിലാപക്ഷി [2000] അനിൽ ബാബു

താരനിര: കുഞ്ചാക്കൊ ബോബൻ,തിലകൻ, ജഗതി, ജഗദീഷ്, കലാഭവൻ മണി,എം.എസ്, തൃപ്പൂണീത്തുറ.
സുധകേഅ, സ്നേഹ, ശ്രീ വിദ്യ, സുജിത....

രചന: യൂസഫ് ആലി കേചേരി
സംഗീതം: സഞ്ജയ് & അന്തര സലിൽ ചൌധരി




1. പാടിയതു: ചിത്ര

ബ്രൂഹി കൃഷ്ണാ ഘനശ്യാമാ
രേ മന മുരളീഗായകാ
ഗോകുലപാലകാ
മുനിജനവന്ദിത ദേവാ രേ മന......(ബ്രൂഹി)

ചരണം നളിനം ഹൃദയസാന്ത്വനം
പുണ്യകഥാമൃതദാനം
ലാസ്യമോഹനം ദാസ്യമോചനം
നയനം മല്ലീബാണം രേ മന.....(ബ്രൂഹി)

അമലം വദനം അമൃതരഞ്ജനം
ചുംബനലോഭനസൂനം
മോദകാരണം പാപവാരണം
സതതം മായാലീനം രേ മന.......(ബ്രൂഹി)

ബ്രൂഹി --പറയുക
രേ മന --അല്ലയോ മനസ്സേ
ഘനശ്യാമ --മേഘം പോലെ കറുത്തവന്‍
സതതം --എല്ലായ്പോഴും

ഇവിടെ

വിഡിയോ



2. പാടിയതു: എം.ജി. ശ്രീകുമാർ

ദൂരേ പോയ്‌വരാം...
ലോകമേ... ഭൂഗോളമേ...
എന്റെ ചിറകില്‍ അഭയം തരാം
എന്നും അഭയം തരാം...

ചെല്ലക്കാറ്റേ മുല്ലത്തയ്യിന്
മാല ചാര്‍ത്തുന്നതാര്?
ഹേമന്തമാണോ? വാസന്തമാണോ?
ഈ നല്ല മണ്ണിന്റെ പൂജാരിയാണോ?
ഹേയ്... (ചെല്ലക്കാറ്റേ)

പൊന്‍‌കദളിപ്പൂ ഇളം‌പൂങ്കവിളത്ത്
നാലുമണിപ്പൂ മേലേ നീലവാനത്ത്
മണ്ണിടിഞ്ഞു മാഞ്ഞുപോയ നാഴി സ്വപ്നങ്ങള്‍
മൊട്ടിലേ കരിഞ്ഞിടുന്ന നാലു മോഹങ്ങള്‍
പാടൂ നീ പൂങ്കാറ്റേ (ചെല്ലക്കാറ്റേ)

നിലാവിന്റെ മാറത്ത്
പൊന്‍‌പൂവുമായ് വന്നു ഞാന്‍
കിനാപ്പൂക്കള്‍ കോര്‍ക്കുന്ന
പൊന്‍‌കമ്പിയായ് നിന്നു ഞാന്‍
ഹേമന്തമാണോ? വാസന്തമാണോ?
ഈ നല്ല മണ്ണിന്റെ പൂജാരിയാണോ?
(ചെല്ലക്കാറ്റേ)

ഇവിടെ

ഇവിടെ

വിഡിയോ



3. പാടിയതു: യേശുദാസ്

ഉം...........
കണ്മണി രാധേ വരൂ പൂവണിഞ്ഞു വൃന്ദാവനി
വേണുവില്‍ മധുരം പാടി വേദന മാറ്റൂ പ്രിയേ
കാത്തിരിപ്പൂ നിന്‍റെ കൃഷ്ണന്‍ കണ്ണീരിന്‍ പൂവുമായി (2)
മുകിലായി നിന്‍ മെയ്യില്‍ മഴവില്ലു ഞാന്‍ തോഴി
കണ്മണി രാധേ വരൂ പൂവണിഞ്ഞു വൃന്ദാവനി
വേണുവില്‍ മധുരം പാടി വേദന മാറ്റൂ പ്രിയേ

ശ്യാമാങ്കരാഗം തരും പ്രേമാഭിലാഷങ്ങളില്‍
ഗോപികമാര്‍ നിന്മെയ്യില്‍ നിര്‍വൃതിപൂക്കള്‍ ചൂടി
ശ്യാമാങ്കരാഗം തരും പ്രേമാഭിലാഷങ്ങളില്‍
ഗോപികമാര്‍ നിന്മെയ്യില്‍ നിര്‍വൃതിപൂക്കള്‍
ചൂടുന്നു കുളിരായി പ്രാണനില്‍
കണ്മണി രാധേ............

മൗനമായി മൂളും സ്വരം രാഗാര്‍ദ്രസന്ദേശമോ
പല്ലവമാമെന്‍ മേനി നീ മുത്തമേകും വേണു
മൗനമായി മൂളും സ്വരം രാഗാര്‍ദ്രസന്ദേശമോ
പല്ലവമാമെന്‍ മേനി നീ മുത്തമേകി
പാടുന്നു മധുരം ഓ പ്രിയേ
കണ്മണി രാധേ............

ഇവിടെ





4. പാടിയതു: യേശുദാസ്./ & ചിത്ര


ഒരു ചന്തമുള്ള പൈങ്കിളിയെന്‍
നെഞ്ചിനുള്ളില്‍ കൂടുവെച്ച
കഥ പറയാം ഞാന്‍
കുളിരമ്പിളിയും താരകളും
ഭൂമിയിലിറങ്ങിവന്ന കഥ പറയാം ഞാന്‍
മണിവീണ മീട്ടി വാ കൊച്ചുതെന്നലേ
കഥ കേട്ടെനിക്കൊരു സമ്മാനപ്പൂ-
ച്ചെണ്ടുമായി പോരാമോ നീ
വാസമുള്ള തെന്നലേ (ഒരു)

ഗാനസുമങ്ങള്‍ കോര്‍‌ത്തെടുത്തു ഞാന്‍
പ്രാണന്റെ നേരിയ നൂലിഴയില്‍
നോവിന്റെ തേന്മഴയില്‍...
(ഗാന...)

ശ്രുതിലയങ്ങള്‍ ചേര്‍ന്നു പുണരും
മധുനികുഞ്ജമഞ്ജരിയില്‍
മിഴിനീരുപ്പുള്ള ജീവിതഗാഥ
പാടുന്നു ഞാന്‍ സ്വയംപ്രഭേ പ്രഭേ
(ഗാന...)

വിരഹഗാനം പാടിയലയും
ഒരു കിനാവിന്‍ ചാതകി ഞാന്‍
മരണം രുചിക്കാത്ത ജീവിതഗാഥ
പാടുന്നു ഞാന്‍ പ്രിയേ പ്രിയേ പ്രിയേ
(ഗാന...)

ഇവിടെ






5. പാടിയതു: പി. ജയചന്ദ്രൻ


ഒരു ചന്തമുള്ള പൈങ്കിളിയെന്‍
നെഞ്ചിനുള്ളില്‍ കൂടുവെച്ച
കഥ പറയാം ഞാന്‍
കുളിരമ്പിളിയും താരകളും
ഭൂമിയിലിറങ്ങിവന്ന കഥ പറയാം ഞാന്‍
മണിവീണ മീട്ടി വാ കൊച്ചുതെന്നലേ
കഥ കേട്ടെനിക്കൊരു സമ്മാനപ്പൂ-
ച്ചെണ്ടുമായി പോരാമോ നീ
വാസമുള്ള തെന്നലേ (ഒരു)

ഗാനസുമങ്ങള്‍ കോര്‍‌ത്തെടുത്തു ഞാന്‍
പ്രാണന്റെ നേരിയ നൂലിഴയില്‍
നോവിന്റെ തേന്മഴയില്‍...
(ഗാന...)

ശ്രുതിലയങ്ങള്‍ ചേര്‍ന്നു പുണരും
മധുനികുഞ്ജമഞ്ജരിയില്‍
മിഴിനീരുപ്പുള്ള ജീവിതഗാഥ
പാടുന്നു ഞാന്‍ സ്വയംപ്രഭേ പ്രഭേ
(ഗാന...)

വിരഹഗാനം പാടിയലയും
ഒരു കിനാവിന്‍ ചാതകി ഞാന്‍
മരണം രുചിക്കാത്ത ജീവിതഗാഥ
പാടുന്നു ഞാന്‍ പ്രിയേ പ്രിയേ പ്രിയേ
(ഗാന...)

ഇവിടെ





6. പാടിയതു: യേശുദാസ്

പാതിരാവും പൂനിലാവും കണ്ണുപൊത്തിക്കളി
നെഞ്ചിലേതോ പാട്ടു പാടി പഞ്ചവര്‍ണ്ണക്കിളി
ശ്രുതിയുമായ് നീ വരൂ, മധുകണം നീ തരൂ
വിണ്ണിലെ പൊന്‍‌കിനാപ്പക്ഷീ...
നിലാപ്പക്ഷീ... നിലാപ്പക്ഷീ...
(പാതിരാവും)

കഥപറയുമീ നല്ല കരിമിഴികളില്‍
കളഭമഴ പൊഴിയുന്ന മൃദുമൊഴികളില്‍
കനലെരിയുമെന്‍ നെഞ്ചിലെ
കുളിരലകള്‍ തേടുന്നുവോ
പറയൂ സഖീ നീ, ഹൃദയവതി നീ
കവിതയിലെ കാണാക്കിളീ
വിരിയുമൊരു പൂവായി
മലരിതളില്‍ തേനായി
നീ പോരുമോ... നീ പോരുമോ...
(പാതിരാവും)

നിറപറയുമായ് ഭൂമി വരവേല്‌ക്കയായ്
തളിരൊളിയിണങ്ങുന്ന കിരണങ്ങളെ
അഴലകലുമീ ഗാനവും...
അഴകൊഴുകുമാനന്ദവും...
നുകരൂ സഖീ നീ, പ്രണയവതി നീ...
കനവറയിലെ പൈങ്കിളീ...
കടലലകള്‍ തേടുന്ന കുളിരരുവി നോവായി
നീ പോരുമോ... നീ പോരുമോ...
(പാതിരാവും)

ഇവിടെ

വിഡിയോ



7. പാടിയതു: യേശുദാസ് / & ചിത്ര കോറസ്



ശിവരഞ്ജിനീ ഓ പ്രിയസഖീ
ഗിരിനന്ദിനീ ഓ വിധുമുഖി
കൈലാസശൃംഗങ്ങള്‍
കൈകൂപ്പി നില്‌ക്കുന്നു നിന്നെ
ഋതുശോഭയായ് വന്നു പുണരുന്നു
നിന്‍ പ്രേമമെന്നെ!
(ശിവ...)

നടരാജചരണത്തിന്‍ ഒരു ധൂളിയീ ഭൂമി
പ്രണയനിധി നീ... പ്രണവവിധി നീ...
ഭവഭയഹരാ! യമസംഹരാ!
പുരഹരവിഭോ ഓം
(ശിവ...)

നിഗമസാരം പാടിവന്നു നീ
ഉരഗഹാരം ചൂടിനിന്നു നീ
പുണ്യഗംഗാഹംസമോ
പുഷ്‌പസുന്ദരഹാസമോ
വിശ്വാധാരം വേദാകാരം നീ
(ശിവ...)

ഹൈമവതി നിന്‍ മേനി മാലേയം
ചൊടിയിലെന്നും മധുരപാനീയം
എന്റെ മെയ്യില്‍ പാതി നീ
എന്റെ നര്‍ത്തനവേദി നീ
പാരും വാനും തേടും പുണ്യം നീ
(ശിവ...)

ഇവിടെ

വിഡിയോ



8. പാടിയതു: ചിത്ര


ശൃംഗാര കൃഷ്ണാ വരൂ പൂവണിഞ്ഞു വൃന്ദാവനം
വേണുവില്‍ മധുരം പാടി വേദന മാറ്റൂ പ്രിയാ

ശൃംഗാര കൃഷ്ണാ വരൂ പൂവണിഞ്ഞു വൃന്ദാവനം
വേണുവില്‍ മധുരം പാടി വേദന മാറ്റൂ പ്രിയാ
കാത്തിരിപ്പു നിന്റെ രാധ കണ്ണീരിന്‍ പൂവുമായ്.. (2)
മുകിലായ നിന്‍ മെയ്യില്‍ മഴവില്ലു ഞാന്‍ കണ്ണാ......
ശൃംഗാര കൃഷ്ണാ വരൂ പൂവണിഞ്ഞു വൃന്ദാവനം
വേണുവില്‍ മധുരം പാടി വേദന മാറ്റൂ പ്രിയാ....

ശ്യാമാങ്ക രാഗം തരും പ്രേമാഭിലാഷങ്ങളില്‍
ഗോപിക ഞാനെന്‍ മെയ്യില്‍ നിര്‍വൃതി പൂക്കള്‍ ചൂടി
ശ്യാമാങ്ക രാഗം തരും പ്രേമാഭിലാഷങ്ങളില്‍
ഗോപിക ഞാനെന്‍ മെയ്യില്‍ നിര്‍വൃതി പൂക്കള്‍......
ചൂടുന്നു കുളിരായ് പ്രാണനില്‍.....
[ശൃംഗാര കൃഷ്ണാ..........]

മൌനമായ് മൂളും സ്വരം രാഗാര്‍ദ്ര സന്ദേശമോ
വല്ലവി ഞാനെന്‍ കൃഷ്ണാ നീ മുത്തമേകും വേണു
മൌനമായ് മൂളും സ്വരം രാഗാര്‍ദ്ര സന്ദേശമോ
വല്ലവി ഞാനെന്‍ കൃഷ്ണാ നീ മുത്തമേകി.....
പാടുന്ന മധുരം ഓ പ്രിയാ......
[ശൃംഗാര കൃഷ്ണാ..........]

ഇവിടെ


വിഡിയോ

9. പാടിയതു: യേശുദാസ് & ചിത്ര


ഉണരൂ ഹൃദയവന മധുമല്ലികേ
സുധാമയീ, തേടുന്നുവോ സഖീ
നീ വരിവണ്ടിനെ...
ഹൃദയേശനെ പൂവേ...
(ഉണരൂ...)

മധുരമുരളിയിലെ ഹംസധ്വനിയില്‍
രാഗാമൃതലയ കവനകല
ഏതോ ലഹരിയിലൊഴുകുന്നു ഞാന്‍
അഴകിന്‍ കല്ലോലിനിപോലെ
(ഉണരൂ...)

മദനലഹരിയിലെ മന്ദാകിനിയില്‍
തേനായൊഴുകിയ ധ്വനികവിത
എന്നാത്മാവിനെ തഴുകുകയായ്
മരുവില്‍ പൊഴിയും ഹിമംപോലെ
(ഉണരൂ...)


ഇവിടെ

No comments: