Sunday, August 7, 2011
മഴവില്ല് [1999] ദിനേഷ് ബാബു
ചിത്രം: മഴവില്ല് [1999] ദിനേഷ് ബാബു
താരനിര: കുഞ്ചാക്കോ ബോബൻ, വിനീത്, ലാലൂ അലക്സ്, കോട്ടയം നസീർ, ജെ. പള്ളാശേരി, പ്രവീണ,
ചിത്ര, നവ്യ.... പ്രീതി,
രചന: കൈതപ്രം
സംഗീതം: മോഹൻ സിതാര
1. പാടിയതു: ചിത്ര / യേശുദാസ്
കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ..ഒരുങ്ങീ
നൂറായിരം കുളിരോര്‍മ്മകള്‍ അറിയാതുണര്‍ന്നൂ
കളി വെണ്ണിലാ പൊന്‍ പീലികള്‍ തഴുകീ.....
കാറ്റിന്‍ കൈവളകള്‍ മിണ്ടാതായീ
ചൈത്രം കണ്ണെഴുതാനെത്താതായീ
സ്വര്‍ഗ്ഗത്തോ നീയെന്നരികത്തോ
മേലേ മാനത്തോ
എന്നു വരും നീ മഴവില്‍ തേരില്‍
ഉള്ളില്‍ തേങ്ങീ തീരാമോഹങ്ങള്‍ ( കിളീ...)
ഓരോ ചിറകടികള്‍ കേള്‍ക്കുമ്പോഴും
ഓരോ കരിയിലകള്‍ വീഴുമ്പോഴും
അലകടലായ് കാണാനോടി വരും
കാണാതകലും...
മനമിരുളുന്നൂ..മഴ പെയ്യുന്നൂ
ഇവിടെ
വിഡിയോ
2. പാടിയതു: യേശുദാസ്, /ചിത്ര, ശ്രീനിവാസ്
പൊന്നോലത്തുമ്പിൽ പൂവാലിത്തുമ്പീ
ആട് ആട് നീയാടാട്
നക്ഷത്രപ്പൂവേ നവരാത്രിപ്പൂവേ
അഴകിൻ പൂഞ്ചോലാടാട്
നീയില്ലെങ്കിൽ ഇന്നെൻ ജന്മം
വേനൽക്കനവായ് പൊയ്‌പോയേനേ
നീയില്ലെങ്കിൽ സ്വപ്നംപോലും
മിന്നൽക്കതിരുകളായ് പോയേനേ
(പൊന്നോല...)
അന്നൊരു രാവിൽ നിന്നനുരാഗം
പൂ പോലെ എന്നെ തഴുകി
ആ കുളിരിൽ ഞാൻ
ഒരു രാക്കിളിയായ്
അറിയാതെ സ്വപ്നങ്ങൾ കണ്ടൂ
മിഴികൾ പൂവനമായ്
അധരം തേൻ കണമായ്
ശലഭങ്ങളായ് നമ്മൾ പാടീ മന്മഥ ഗാനം
(പൊന്നോല...)
നിൻ പൂവിരലിൽ പൊൻമോതിരമായ്
മെയ്യൊടു ചേർന്നു ഞാൻ നിന്നൂ
ഏതോ പുണ്യം മാംഗല്യവുമായ്
സ്വയംവരപ്പന്തലിൽ വന്നൂ
അസുലഭ രജനികളിൽ മധുവിധു രാവുകളിൽ
വസന്തമാം പൂംകൊമ്പിൽ നമ്മൾ തേന്മലരുകളായ്
(പൊന്നോല...)
ഇവിടെ
വിഡിയോ
3. പാടിയതു: ചിത്ര & ശ്രീനിവാസ്
(M) പുള്ളിമാൻ കിടാവേ സ്വർണ്ണമത്സ്യ കന്യകേ
തിങ്കളേ താരകങ്ങളേ വരൂ
പൂക്കളേ കൂട്ടു ചേരുവാൻ വരൂ (പുള്ളിമാൻ.......)
പുള്ളിമാൻ കിടാവേ......
(M) സ്വർഗ്ഗമായ് ഒരുങ്ങി നില്പൂ തീരം
സ്വപ്ന ലോകമായ് വസന്തയാമം (സ്വർഗ്ഗമായ്...)
സ്നേഹ വർണ്ണമേ പ്രണയഹംസമേ
ഒത്തു ചേരുവാൻ നേരമായിതാ കാലമായിതാ.........
(F) പാവുമുണ്ടു ചുറ്റിക്കൊണ്ടു തോഴിമാരണിഞ്ഞൊരുങ്ങി
കേരളശ്രീ ദേവിയാളേ ചാരെ വന്നാലും
(M) പുള്ളിമാൻ കിടാവേ സ്വർണ്ണമത്സ്യ കന്യകേ
തിങ്കളേ താരകങ്ങളേ വരൂ
പൂക്കളേ കൂട്ടു ചേരുവാൻ വരൂ
പുള്ളിമാൻ കിടാവേ......
(Chorus) സാസസ ഗമപാ ഗമ രിമഗരിസാ രിനി
സാസസ ഗമപാ ഗമ രിമഗരിസാ
(M) പത നുരഞ്ഞു പകൽ മയങ്ങി വീണു
നഗരസന്ധ്യ ദീപജാലമേന്തി (പത നുരഞ്ഞു ...)
നൃത്തലോലമായ് രാജവീഥികൾ
പ്രേമമന്ത്രമായ് രാഗധാരകൾ യാമിനീ വരൂ......
(F) എത്ര കാലമായ് കാത്തിരുന്നു നാം
ആത്മ സൗഹൃദം പങ്കു വെയ്ക്കുവാൻ
(M) പുള്ളിമാൻ കിടാവേ സ്വർണ്ണമത്സ്യ കന്യകേ
തിങ്കളേ താരകങ്ങളേ വരൂ
പൂക്കളേ കൂട്ടു ചേരുവാൻ വരൂ
പുള്ളിമാൻ കിടാവേ സ്വർണ്ണമത്സ്യ കന്യകേ
പുള്ളിമാൻ കിടാവേ......
ഇവിടെ
വിഡിയോ
4. പാടിയതു: ചിത്ര / യേശുദാസ്
രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു
നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു
പള്ളിത്തേരില്‍ നിന്നെക്കാണാന്‍
വന്നെത്തുന്നു വെള്ളിത്തിങ്കള്‍
രജനീ ഗീതങ്ങള്‍ പോലെ
വീണ്ടും കേള്‍പ്പൂ.....
സ്നേഹ വീണാനാദം.....
അഴകിന്‍ പൊൻതൂവലില്‍ നീയും
കവിതയോ പ്രണയമോ
(രാവിന്‍ നിലാക്കായല്‍...)
ഓലത്തുമ്പില്‍ ഓലഞ്ഞാലി
തേങ്ങീ വിരഹാര്‍ദ്രം
ഓടക്കൊമ്പിൽ ഓളം തുള്ളീ
കാറ്റിന്‍ കൊരലാരം
നീയെവിടെ നീയെവിടെ
ചൈത്രരാവിന്‍ ഓമലാളെ പോരു നീ
(രാവിന്‍ നിലാക്കായല്‍..)
പീലിക്കാവില്‍ വര്‍ണം പെയ്തു
എങ്ങും പൂമഴയായി
നിന്നെത്തേടി നീലാകാശം
നിന്നീ പൊന്‍ താരം
ഇനി വരുമോ ഇനി വരുമോ
ശ്യാമസന്ധ്യാരാഗമേ എന്‍ മുന്നില്‍ നീ (രാവിന്‍ നിലാക്കായല്‍...)
ഇവിടെ
വിഡിയോ
5. പാടിയതു: ചിത്ര & യേശുദാസ്
ശിവദം ശിവനാമം...
ശ്രീപാര്‍വ്വതീശ്വരനാമം...
ശുഭദം ശിവചരിതം പാപഹരം
നന്ദിമൃദംഗനിനാദതരംഗിത
കൈലാസേശ്വരനാമം...
(ശിവദം...)
സഫലമീ ജീവിതം പ്രേമപൂര്‍ണ്ണം
പാര്‍വ്വതീലോല! നിന്‍ കരുണയാലേ
സഫലമീ ജീവിതം പ്രേമപൂര്‍ണ്ണം
പാര്‍വ്വതീലോല! നിന്‍ കരുണയാലേ
തിരുജടയ്ക്കുള്ളിലിളകിയുണരുന്നു
ലോകധാത്രിയാം ശിവഗംഗ
ലയമുണര്‍ത്തുന്നു സ്വരമുയര്‍ത്തുന്നു
തുടിയ്ക്കുമുഷസ്സില്‍ നഭസ്സിലുയര്‍ന്നു
മൃഗമദതിലകിത സുരജനമഖിലം
ശിവദമമൃതനടന ധിരന തില്ലാനാ!
(ശിവദം...)
സഫലമാം ജീവിതം രാഗലോലം
ആ..ആ..ആ..
സഫലമാം ജീവിതം രാഗലോലം
കാവ്യകല്ലോലിനീ തീരഭൂവില്‍
ഹൃദയമുന്മാദലഹരി നുകരുന്നു
തരളമുയരുന്നു തില്ലാനാ!
പ്രണയകല്ലോലമിളകി മറയുന്നു
വസന്ത സുഗന്ധ തരംഗ രജനിയില്‍
കവിതകളൊഴുകും മദഭരനിമികളില്‍
ശിവദമമൃതനടന ധിരന തില്ലാനാ!
(ശിവദം...)
ഇവിടെ
വിഡിയോ
Subscribe to:
Post Comments (Atom)
1 comment:
ആശംസകളോടെ
sabukeralam.blogspot.com
Post a Comment