Powered By Blogger

Friday, August 19, 2011

സദയം [1992] സിബി മലയിൽ



ചിത്രം: സദയം [1992] സിബി മലയിൽ
താരനിര: മോഹൻലാൽ, നെടുമുടി വേണു, ശ്രീനിവാസൻ, മുരളി, മാതു, കെ.പി.ഏ.സി. ലളിത...

രചന: കൈതപ്രം
സംഗീതം: ജോൺസൺ


1. പാടിയതു: കെ.ജി. മർക്കോസ്

ആ.....ആ...ആ...ആ.....
അറബിക്കഥയിലെ രാജകുമാരീ...പരിഭവമെന്താണു്
രാഗം പാടാനിനിയും താമസമരുതേ...
മാനസത്തേൻമൊഴിയേ......
നീലനിലാവിന്‍ കിളിയറയില്‍ കണ്ണീര്‍ തൂവും പൂമോളേ
അറബിക്കഥയിലെ രാജകുമാരീ...പരിഭവമെന്താണു്...

പലനാളില്‍ ഞാന്‍ ചാരെ വരുമ്പോള്‍
നിനവില്‍ നീ കളിയൂഞ്ഞാലാടി(പലനാളില്‍ .....)
നാലകക്കിളിയേ........
നാലകക്കിളിയേ........എന്നകതാരില്‍
നാലകക്കിളിയേ........എന്നകതാരില്‍
ഒരുനാള്‍ പാടിവരില്ലേ നീ.....
അറബിക്കഥയിലെ രാജകുമാരീ ...പരിഭവമെന്താണു്
രാഗം പാടാനിനിയും താമസമരുതേ......
മാനസത്തേൻമൊഴിയേ......

നിഴലായ് ഞാന്‍ നിന്‍ മണിയറ പൂകാം
മണമായ് നിന്‍ മലര്‍മെയ്യിലൊതുങ്ങാം
ആ.....ആ...ആ...ആ.....
(നിഴലായ്....)
ചിത്തിരക്കുരുവീ...നിന്റെ കിനാവില്‍ (2)
മധുരം കോരിനിറയ്ക്കാം ഞാന്‍ ....
(അറബിക്കഥയിലെ രാജകുമാരീ......)

ഇവിടെ


2. പാടിയതു: സുജാത


വാസന്തരാവിന്‍ പനിനീര്‍ പൊയ്കയില്‍
ചന്ദനംതൂവി വെണ്ണിലാപെണ്‍മനം
ആതിരത്തെന്നലൂയലാടും വനരാജിയില്‍
കോകിലം ഗാനലോലയായ്
പൂങ്കിനാവിലേതോ മധുമന്ത്രം ശ്രുതിചേരുകയായ്
(വാസന്ത രാവിന്‍ ..)

ചേലണിയും മാമലയും
നീലിമയൂര്‍ന്നുലഞ്ഞ വാനഭംഗിയും
പനിമതിബിംബം ചേര്‍ന്നലയും വാര്‍മുകിലും
സ്വരം കേട്ടുണര്‍ന്ന നേരം
മാനസവീണതന്‍ കോമളതന്ത്രിയില്‍
മോഹനരാഗവീഥികള്‍ വിലോലമായ്
പൂങ്കിനാവിലേതോ മധുമന്ത്രം ശ്രുതിചേരുകയായ്
(വാസന്ത രാവിന്‍ ..)

നീള്‍മിഴിയില്‍ കവിതയുമായ്
പ്രാണമയൂരമേറി വന്ന യാമമേ
സ്നേഹതരംഗം നടമാടി മാലിനിയില്‍
മരതകവര്‍ണ്ണമാര്‍ന്നു തീരം
മഞ്ജുളനാദവും മംഗളമേളവും
അമ്പലമതിലകമാകെ കവിഞ്ഞുപോയ്‌
പൂങ്കിനാവിലേതോ മധുമന്ത്രം ശ്രുതിചേരുകയായ്
(വാസന്ത രാവിന്‍ ..)


ഇവിടെ





No comments: