Powered By Blogger

Sunday, August 14, 2011

റോസി [1965] പി.എൻ. മേനോൻ






ചിത്രം: റോസി [1965] പി.എൻ. മേനോൻ

താരനിര: പ്രേം നസീർ. മുത്തയ്യ, ഡി. കെ. ചെല്ലപ്പൻ, തിക്കുറിശ്ശി,പി.ജെ.ആന്റണി, വിജയ നിർമ്മല.
കവിയൂർ പൊന്നമ്മ....
രചന: പി. ഭാസ്കരൻ

സംഗീതം: ജോബ്




1. പാടിയതു: കെ ജെ യേശുദാസ്

അല്ലിയാമ്പൽ കടവിലന്നരക്കു വെള്ളം - അന്നു
നമ്മളൊന്നായ് തുഴഞ്ഞില്ലെ കൊതുമ്പു വള്ളം..
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം..
അന്നു നെഞ്ചിലാകെ അനുരാഗ കരിക്കിൽ വെള്ളം..

താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു..
അപ്പോൾ താഴെ ഞാൻ നീന്തിച്ചെന്നു പൂവു പൊട്ടിച്ചു..
താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു..
അപ്പോൾ താഴെ ഞാൻ നീന്തിച്ചെന്നു പൂവു പൊട്ടിച്ചു..
പിന്നെ തണ്ടൊടിഞ്ഞ താമര ഞാൻ കൊണ്ടു വന്നപ്പോൾ..
പെണ്ണേ നിൻ കവിളിൽ കണ്ടു മറ്റൊരു താമരക്കാട്..
പെണ്ണേ നിൻ കവിളിൽ കണ്ടു മറ്റൊരു താമരക്കാട്..
അല്ലിയാമ്പൽ കടവീല്ലന്നരക്കുവെള്ളം - അന്നു
നമ്മളൊന്നായ് തുഴഞ്ഞില്ലെ കൊതുമ്പു വള്ളം..
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം..

കാടു പൂത്തല്ലോ ഞാവൽക്കാപ്പഴുത്തല്ലോ..
ഇന്നും കാലമായില്ലെ എന്റെ കൈപിടിച്ചീടാൻ..
കാടു പൂത്തല്ലോ ഞാവൽക്കാപ്പഴുത്തല്ലോ..
ഇന്നും കാലമായില്ലെ എന്റെ കൈപിടിച്ചീടാൻ..
അന്നു മൂളിപ്പാട്ടും പാടി തന്ന മുളം തത്തമ്മേ..
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തു..
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തു..
അല്ലിയാമ്പൽ കടവീല്ലന്നരക്കുവെള്ളം - അന്നു
നമ്മളൊന്നായ് തുഴഞ്ഞില്ലെ കൊതുമ്പു വള്ളം..
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം..
അന്നു നെഞ്ചിലാകെ അനുരാഗ കരിക്കിൽ വെള്ളം..


ഇവിടെ


video




2. പാടിയതു: കെ.പി. ഉദയഭാനു & എൽ.ആർ. ഈശ്വരി

കണ്ണിലെന്താണ് കണ്ണിലെന്താണ്
കനകക്കിനാവിന്റെ മയ്യ്

മയ്യിലെന്താണുള്ളത്?

മയ്യിലെന്താണ് മറ്റാര്‍ക്കും കാണാന്‍
വയ്യാത്ത സ്നേഹത്തിന്‍ തയ്യ്

ഓഹോ അപ്പോള്‍ നിന്റെ കരളിലെന്താണ്?

കരളിലെന്താണ് നെയ്യ്
നെയ്യില്‍ കൈത്തിരിത്തിയ്യ്
നെയ്യായ നെയ്യൊക്കെ നെഞ്ചിലൊഴിച്ചതോ?

ഒഴിച്ചത്?

ഈ ഓമല്‍ത്താമരക്കയ്യ്
കണ്ണിലെന്താണ് കണ്ണിലെന്താണ്
കനകക്കിനാവിന്റെ മയ്യ്
മയ്യിലെന്താണ് മറ്റാര്‍ക്കും കാണാന്‍
വയ്യാത്ത സ്നേഹത്തിന്‍ തയ്യ്

ഈ കവിളിലോ?

കവിളിലെന്താണ് ചോപ്പ്?
കവിളത്തു നുള്ളിയ ചോപ്പ്
മാരന്‍ വരുന്നേരം മനതാരില്‍ വിളയുന്ന
മധുമാസമുന്തിരിത്തോപ്പ്

കണ്ണിലെന്താണ് കണ്ണിലെന്താണ്
കനകക്കിനാവിന്റെ മയ്യ്
മയ്യിലെന്താണ് മറ്റാര്‍ക്കും കാണാന്‍
വയ്യാത്ത സ്നേഹത്തിന്‍ തയ്യ്

ആ.....മ്.....മ്...

ഇവിടെ



3. പാടിയതു: യേശുദാസ്

ഓഹോ..
വെളുക്കുമ്പൊ പുഴയൊരു കളിക്കുട്ടി
നല്ല കളിക്കുട്ടി ഒരു കളിക്കുട്ടി
വെള്ളാരംകല്ലെടുതു വെള്ളമണൽ തിട്ടുകളിൽ
തുള്ളിക്കളിക്കണ കളിക്കുട്ടി
ആഹാ കളിക്കുട്ടി ഒരു കളിക്കുട്ടി

വെയിലത്തു പുഴയൊരു മണവാട്ടി
ആഹാ മണവാട്ടി കൊച്ചു മണവാട്ടി
തങ്കക്കസവണിഞ്ഞു താമര കുണുക്കിട്ടു
നാണിച്ചു നടക്കണ മണവാട്ടി
ആഹാ മണവാട്ടി കൊച്ചു മണവാട്ടി
(വെളുക്കുമ്പൊ..)

കാറ്റത്തു പുഴയൊരു കിറുക്കത്തി
അയ്യോ കിറുക്കത്തി നല്ല കിറുക്കത്തി
കരിമുടിയഴിച്ചിട്ടു തിരപ്പല്ലു കടിച്ചിട്ടു
കൈകൊട്ടി തുള്ളണ കിറുക്കത്തി
അയ്യോ കിറുക്കത്തി നല്ല കിറുക്കത്തി (കരി..)

അന്തിക്കിവളൊരു മുതുമുത്തി ഒരു മുതുമുത്തി
ആരോടും മിണ്ടാത്ത മുതുമുത്തി ഒരു മുതുമുത്തി
പല്ലില്ലാ വായകൊണ്ടു പയ്യാരം പറഞ്ഞിട്ടു തണുത്തിട്ടു വിറയ്ക്കണ മുതുമുത്തി ഒരു മുതുമുത്തി (അന്തിക്കിവളൊരു...)


4. പാടിയതു: പി. ലീല

എങ്കിലോ പണ്ടൊരു കാലം
മംഗലാംഗൻ രാമദേവൻ
പതിനാലാണ്ടു കാട്ടിൽ പാർക്കാൻ
വ്രതമെടുത്തു പോകും നേരം
ഗുണവതിയാം സീതാദേവി
കണവൻ തന്റെ കൂടെ ചെന്നാൻ
പോരേണ്ടാ നീ ചാരു ശീലേ
ഘോരാരണ്യ വാസം ചെയ്യാൻ

മുള്ളും കല്ലും മൂർഖൻ പാമ്പും
കൊല്ലാൻ നോക്കും മൃഗരാശിയും
പ്രാണനാഥേ കാട്ടിലുണ്ടേ
പാർക്കുക നീ നാട്ടിൽത്തന്നേ
എന്നു രാമൻ ചൊന്നനേരം
കണ്ണീരോടേ ചൊല്ലി സീത

നാടെനിയ്ക്കു നരകമല്ലോ
നാഥനെന്നെ വിട്ടു പോയാൽ
കാടെനിയ്ക്കു സ്വർഗ്ഗലോകം
കാന്തനെന്നെ കൊണ്ടു പൊയാൽ
(എങ്കിലോ)

5. പാടിയതു: എൽ. ആർ. ഈശ്വരി

ചാലക്കുടിപ്പുഴയും വെയിലില്‍ ചന്ദനച്ചോലയെടി(2)
ചന്ദനച്ചോലയിങ്കല്‍ ഇന്നൊരു ചാഞ്ചക്കം വഞ്ചിയെത്തും

ചാഞ്ചക്കം വഞ്ചിയേറി എന്നെക്കാണാന്‍
മൊഞ്ചുള്ള മാരനെത്തും
ചോലക്കടവിലപ്പോള്‍ പുത്തിലഞ്ഞി
നീലക്കുടപിടിക്കും
ചാലക്കുടിപ്പുഴയും വെയിലില്‍ ചന്ദനച്ചോലയെടി(2)


കാലത്തെപോയ്ക്കുളിച്ച് കഴുത്തില്‍ ഞാന്‍
ഓലക്കം മാലയയിട്ട്
എള്ളെണ്ണമാറ്റിവെച്ച് മുടിക്ക് ഞാന്‍
മുല്ലപ്പൂ എണ്ണ തേച്ച്
നോമ്പിറക്കാന്‍ വരുമ്പോള്‍ കൊടുക്കുവാന്‍
മാമ്പഴം വേറെ വെച്ച്
പണ്ടത്തെ കെസ്സുപാട്ടു പഠിച്ചെന്റെ ചുണ്ടത്തൊരുക്കിവെച്ച്


ചാലക്കുടിപ്പുഴയും വെയിലില്‍ ചന്ദനച്ചോലയെടി(2)
ചന്ദനച്ചോലയിങ്കല്‍ ഇന്നൊരു ചാഞ്ചക്കം വഞ്ചിയെത്തും

ഇവിടെ






No comments: