Friday, July 8, 2011
സമ്മര്‍ ഇന്‍ ബേത്‌ലഹേം [1998] സിബി മലയിൽ
ചിത്രം: സമ്മര്‍ ഇന്‍ ബേത്‌ലഹേം [1998] സിബി മലയിൽ
താരനിര: സുരേഷ് ഗോപി, ജയറാം,സ്രീരമൻ, മോഹൻലാൽ, മഞ്ജു വാര്യർ,സംഗീത, ധന്യ, മയൂരി,
മഞ്ജുള, നിവേദ്യ മേനോൻ,രീന, സുകുമാരി, ജനാർദ്ദനൻ....
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗര്‍
1. പാടിയതു: ശ്രീനിവാസ്,സുജാത
എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു
ഉം.. ഉം..
അത്രമേലിഷ്ടമായ് നിന്നെയെന്‍ പുണ്യമേ
ഉം.. ഉം..
ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികള്‍
ഉം... (എത്രയോ ജന്മമായ് ..
കാറ്റോടു മേഘം മെല്ലെ ചൊല്ലി
സ്നേഹാര്‍ദ്രമേതോ സ്വകാര്യം
മായുന്ന സന്ധ്യേ നിന്നെ തേടി
ഈറന്‍ നിലാവിന്‍ പരാഗം
എന്നെന്നും ഈ മടിയിലെ പൈതലായ്
നീ മൂളും പാട്ടിലെ പ്രണയമായ്
നിന്നെയും കാത്തു ഞാന്‍ നില്‍ക്കവേ (എത്രയോ ജന്മമായ്
പൂവിന്റെ നെഞ്ചില്‍ തെന്നല്‍ മെയ്യും
പൂര്‍ണേന്ദു പെയ്യും വസന്തം
മെയ് മാസ രാവില്‍ പൂക്കും മുല്ലേ
നീ തന്നു തീരാ സുഗന്ധം
ഈ മഞ്ഞും എന്‍ മിഴിയിലെ മൌനവും
എന്‍ മാറില്‍ നിറയുമീ മോഹവും
നിത്യമാം സ്നേഹമായ് തന്നു ഞാന്‍ (എത്രയോ ജന്മ...
ഇവിടെ
വിഡിയോ
2. പാടിയതു: ചിത്ര കോറസ്
ചൂളമടിച്ച് കറങ്ങി നടക്കും
ചോലക്കുയിലിനു കല്യാണം ഓ..ഓ
ആലിൻ കൊമ്പത്തന്തിയുറങ്ങണൊരോലേ-
ഞ്ഞാലിയ്ക്കു പൂത്താലി ഓ...ഓ..
ആറ്റിലൊളിച്ചു കളിക്കണ മീനേ
കാട്ടിൽ കുറുകുഴലൂതണ കാറ്റേ
കാൽത്തള കെട്ടി കൈവള ചാർത്തി
കല്യാണത്തിനു കൂടേണ്ടേ ഓ...ഓ..
(ചൂളമടിച്ചു...)
മയിലാഞ്ചിക്കുന്നും മേലേ വെയിൽ കായും മാടത്തത്തേ
മാറ്റേറും മയ്യുണ്ടോ കണ്ണെഴുതാൻ
ആമാടപ്പെട്ടി തുറക്കും മലർമാസ ചിങ്ങനിലാവേ
നിൻ കൈയ്യിൽ മിന്നുണ്ടോ പൊന്നുരുക്കാൻ
നിഴലോലത്തുമ്പിൽ താണാടുമ്പോൾ
സിന്ദൂരം വാരിത്തൂവി സായംകാലം (2)
ശ്രുതി കൂട്ടി പാടി ദൂരേ രാക്കിളിക്കൂട്ടം
തുടിതാളം കൊട്ടി കുഞ്ഞു പൂമ്പാറ്റകൾ ഓ...ഓ..
(ചൂളമടിച്ചു...)
പൂവാക ചില്ലയുലയ്ക്കും തൈമാസ തെന്നൽ പെണ്ണേ
നീയുണ്ടോ നീരാടാൻ നീർപ്പുഴയിൽ
ചെമ്മാനച്ചെപ്പിലൊളിക്കും ചിങ്കാരതാരപ്പൊന്നേ
താലോലം താരാട്ടാം ചായുറക്കാം
നറുമഞ്ഞിൻ മുത്തേ നാണിക്കല്ലേ
നാടോടിക്കാറ്റിൻ കൈയ്യോ നിന്നെ പുൽകീ(2)
നിറമേഴും ചാർത്തി നിന്റെ പൂങ്കവിൾ ചെണ്ടിൽ
നറുതിങ്കൾ പൂക്കും നിന്റെ വാർകൂന്തലിൽ ഓ...ഓ..
(ചൂളമടിച്ചു...)
ഇവിടെ
വിഡിയോ
3. പാടിയതു: എം.ജി. ശ്രീകുമാർ കോറസ്
പച്ചക്കിളിപ്പവിഴപാല്‍വര്‍ണ്ണമൊത്ത
പല കൊച്ചുങ്ങളഞ്ചെണ്ണം നില്‌പാണു ശംഭോ
അതിലൊന്നിലടിയന്റെ വധുവുണ്ടതേത്
ഈ നരകത്തില്‍നിന്നൊന്ന് കരകേറ്റ് ശംഭോ
ശംഭോ... ശംഭോ... ശംഭോ... ശംഭോ...
കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ
എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ
തുംഗജഡാധര ചന്ദ്രകലാധര ശങ്കരഭഗവാനേ
സങ്കടമീവിധമെന്തിനു തന്നതു സാംബസദാശിവനേ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
(കണ്‍ഫ്യൂഷന്‍)
ഫാമില്‍ പൈക്കളില്ല ലോണില്‍ ബാക്കിയില്ല
ബാങ്കില്‍ ക്യാഷടച്ചില്ല
മേലേ നീലമേഘം താഴെ കുന്നുകുഴി
മുന്നില്‍ മൂകം നരകം
കലികാലം തീരാന്‍ കല്യാണം വേണം
അലിവോടെ കനിയേണം നീയെന്‍ ശംഭോ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
(കണ്‍ഫ്യൂഷന്‍)
എല്ലാം മായതന്നെ മായാലീലതന്നെ
അന്നദാനപ്രഭുവേ
സര്‍പ്പംപോലെ നിന്റെ മെയ്യില്‍ ചുറ്റിയെന്നെ
കാത്തിടേണം വിഭുവേ
നീയൊന്നു വന്നാല്‍ വരമൊന്നു തന്നാല്‍
തീരാത്ത ദുരിതങ്ങള്‍ തീരും ശംഭോ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
(കണ്‍ഫ്യൂഷന്‍)
ഇവിടെ
വിഡിയോ
4. പാടിയതു: എം.ജി. ശ്രീകുമാർ & ചിത്ര
കുന്നിമണിക്കൂട്ടില്‍ കുറുകിക്കൊണ്ടാടും കുറുമ്പുള്ളൊരരിപ്രാവേ
മണിത്തിങ്കള്‍ത്തേരില്‍ വരണുണ്ട് മാരന്‍ കുണുങ്ങിക്കൊണ്ടണിഞ്ഞൊരുങ്ങ്
നനവുള്ള നാണം മുളയ്ക്കുന്ന കണ്ണില്‍ മഴമുകില്‍ മഷിയെഴുത്
കുനുകുനെ വേര്‍ക്കും കുളുര്‍നെറ്റിത്തടത്തില്‍ കുങ്കുമക്കുറിയെഴുത് ഹോ
(കുന്നിമണിക്കൂട്ടില്‍)
കാണാപ്പൊന്നും മിന്നും കെട്ടി കളനൂപുരതാളം കൊട്ടി
കാതില്‍ പൂവല്‍ക്കമ്മല്‍ ചാര്‍ത്തി കളവേണി വന്നാട്ടേ
കൊന്നപ്പൂവാല്‍ കന്നിക്കോടി ആലിലയാല്‍ പീലിത്താലി
കന്നിപ്പെണ്ണേ നിന്നെ ചാര്‍ത്താന്‍ കാറ്റിന്റെ കസ്തൂരി
മൈലാഞ്ചിക്കയ്യില്‍ പൂവിതള്‍വളയുമായ്
അലിവോലും നെഞ്ചില്‍ തൂനിലാക്കുളിരുമായ്
ഇതുവഴി വരവേ നിനക്കു നേരാം മംഗലസൗഭാഗ്യം
(കുന്നിമണിക്കൂട്ടില്‍)
മായക്കണ്ണന്‍ മഞ്ജുളവര്‍ണ്ണന്‍ മണിമുരളീഗാനവിലോലന്‍
പീലിത്തുമ്പാല്‍ മെയ്യില്‍ തൊട്ടാല്‍ വിറകൊണ്ടു വാടരുതേ
ആരും കാണാ നേരം നോക്കി അരിമുല്ലച്ചൊടിയില്‍ മുത്തി
അന്നം പിന്നം പുന്നാരിച്ചാല്‍ പിടയാതെ പിടയരുതേ
കിളി പാടും കൊമ്പില്‍ മാരിവില്ലൂയലില്‍
വിളയാടും നേരം മഞ്ഞുപോലുരുകണം
ഒരു ഞൊടിയലിവാല്‍ കിടന്നുറങ്ങാന്‍ മാറില്‍ച്ചായേണം
(കുന്നിമണിക്കൂട്ടില്‍)
ഇവിടെ
വിഡിയോ
5. പാടിയതു: ബിജു നാരായൺ & ശ്രീനിവാസൻ
മാരിവില്ലിന്‍ ... ഗോപുരങ്ങള്‍ ...
വെണ്ണിലാവാല്‍ ... മച്ചകങ്ങള്‍
മോടികൂട്ടാന്‍ ... മേടസൂര്യന്‍ ...
കാവലാളായ് ... നീലരാത്രി
കുന്നിന് മീതെ കുറുകി നടക്കും മാടപ്രാവുകളേ
കൂട്ടിന് വന്നീ കൊട്ടാരത്തിന് ചന്തം കൂട്ടാന്‍ വാ
തുമ്പപ്പൂക്കള്‍ തൂണാണേ കാക്കപ്പൊന്ന് പൊന്‍പാത
വെള്ളിത്തിങ്കളാണല്ലോ ചില്ലിന്‍ ജാലകം
രാവില്‍ പൂത്ത നക്ഷത്രം മേലേ മേഞ്ഞ മേലാപ്പായ്
ചായം പൂശിയെങ്ങെങ്ങും സന്ധ്യാ കുങ്കുമം
പനിനീര്‍ നിറയും പൈമ്പാല്‍ക്കുളവും
ആമ്പല്‍ത്തളിരും അഴകായി
മിന്നിത്തെന്നി മിനുങ്ങി നടക്കും മിന്നാമിന്നികളേ
കൊട്ടാരത്തിനകത്തു കുരുന്നുവിളക്ക് കൊളുത്താന്‍ വാ
പൂമുറ്റത്ത് പൂപ്പന്തല്‍ പന്തല്‍ മേഞ്ഞു മൂവന്തി
മുത്തും കോര്‍ത്ത് നില്‍പ്പുണ്ടോ പൂന്തേന്‍ തുമ്പികള്‍
വേണം നല്ലൊരാനന്തം കേള്‍ക്കാം നല്ല കച്ചേരി
പാടാന്‍ വന്നതാരാരോ പൂവാന്‍പ്പൂങ്കുയില്‍
ആടാന്‍ വരുമോ അണിവാന്‍മയിലേ
തകിലും കുഴലും തരുമോ നീ
തുള്ളിത്തുള്ളിപ്പാറി നടക്കും കുഞ്ഞിക്കുരുവികളേ
വെള്ളിപ്പറവകളിന്നീ പാറിപ്പാറി വരുന്നുണ്ടേ
ഇവിടെ
വിഡിയോ
6. പാടിയതു: യേശുദാസ് / & / ചിത്ര
ഒരു രാത്രികൂടി വിടവാങ്ങവേ
ഒരു പാട്ടുമൂളി വെയിൽ വീഴവേ
പതിയേ പറന്നെന്നരികിൽ വരും
അഴകിന്റെ തൂവലാണു നീ..
(ഒരു രാത്രി...)
പലനാളലഞ്ഞ മരുയാത്രയിൽ
ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ
മിഴികൾക്കു മുമ്പിലിതളാർന്നു നീ
വിരിയാനൊരുങ്ങി നിൽക്കയോ..
വിരിയാനൊരുങ്ങി നിൽക്കയോ...
പുലരാൻ തുടങ്ങുമൊരു രാത്രിയിൽ
തനിയേകിടന്നു മിഴിവാർക്കവേ
ഒരു നേർത്ത തെന്നലലിവോടെ വന്നു
നെറുകിൽ തലോടി മാഞ്ഞുവോ..
നെറുകിൽ തലോടി മാഞ്ഞുവോ...
(ഒരു രാത്രി)
മലർമഞ്ഞു വീണ വനവീഥിയിൽ
ഇടയന്റെ പാട്ടു കാതോർക്കവേ..
ഒരു പാഴ്ക്കിനാവിലുരുകുന്നൊരെൻ
മനസ്സിന്റെ പാട്ടു കേട്ടുവോ..
മനസ്സിന്റെ പാട്ടു കേട്ടുവോ...
നിഴൽ വീഴുമെന്റെ ഇടനാഴിയിൽ
കനിവോടെ പൂത്ത മണിദീപമേ..
ഒരു കുഞ്ഞുകാറ്റിലണയാതെ നിൻ
തിരിനാളമെന്നും കാത്തിടാം..
തിരിനാളമെന്നും കാത്തിടാം...
(ഒരു രാത്രി)
ഇവിടെ
വിഡിയോ
വിഡിയോ
7. പാടിയതു: ചിത്ര
പൂഞ്ചില്ലമേൽ ഊഞ്ഞാലിടും പുലർകാലമേ സുഖമല്ലയോ
പൂപ്പാലയിൽ പാടാൻ വരും ഗന്ധർവനും സുഖമല്ലയോ
മലർച്ചിറകിൽ പറന്നുയരാം ആഘോഷമീ ഒഴിവുകാലം
(പൂഞ്ചില്ലമേൽ...)
നീലമല തൻ പാദസരമായ് മഞ്ഞുപുഴയിൽ നീന്തി നോക്കാം
തങ്കമുരുകും പോക്കുവെയിലായ് വർണ്ണമുകിലിൻ കോടി ചൂടാം
പീലിക്കാവടിയാടും കുളിർമേഘത്താഴ്വര താണ്ടാം
കാറ്റേ കോലക്കുഴലും കൊണ്ടു വാ (2)
മലർച്ചിറകിൽ പറന്നുയരാം ആഘോഷമീ ഒഴിവുകാലം
(പൂഞ്ചില്ലമേൽ...)
മിന്നി മറയും മിന്നലഴകായ് രാത്രിമഴ തൻ മുത്തു ചാർത്താം
കൂട്ടിലുണരും കാട്ടുകുയിലായ് രാവു പുലരേ പാട്ടു പടാം
ചെല്ലച്ചെപ്പിലടയ്ക്കാൻ ചെറുനക്ഷത്രങ്ങളടർത്താം
തങ്കത്തിങ്കൾ കിണ്ണം കൊണ്ടു വാ (2)
മലർച്ചിറകിൽ പറന്നുയരാം ആഘോഷമീ ഒഴിവുകാലം
(പൂഞ്ചില്ലമേൽ...)
ഇവിടെ
ബോണസ്: മോഹൻലാൽ & മഞ്ജു
വിഡിയോ
Subscribe to:
Post Comments (Atom)
No comments:
Post a Comment