Powered By Blogger

Wednesday, June 8, 2011

ആകാശഗംഗ [1999] വിനയൻ




ചിത്രം: ആകാശഗംഗ [1999] വിനയൻ
താരനിര: മുകേഷ്,ജഗദീഷ്, ജഗതി, ദിവ്യാ ഉണ്ണി, മയൂരി, ഇന്നസന്റ്, രാജൻ പി. ദേവ്,റിയാസ് ഖാൻ,
കലാഭവൻ മണി....

രചന: രമേശൻ നായർ
സംഗീതം: ബേർണീ ഇഗ്നേഷ്യസ്





1. പാടിയതു: യേശുദാസ് & സുജാത

കൈനിറയേ സ്നേഹവുമായി നിന്നെത്തേടി വന്നു

ഈ ജന്മം ഞാന്‍ തന്നു മോഹപ്പൂക്കള്‍ തന്നു ചൂടുവാന്‍



കണ്‍നിറയും വെട്ടവുമായ് കണ്ടല്ലോ ഞാനന്നേ

നാം ഒന്നായിപ്പിന്നെ ഈ മണ്ണിന്‍ ദാഹമല്ലോ ജീവിതം

ആത്മാവില്‍ ഒന്നായിത്തീരും വേളയില്‍

ആശിച്ചതെന്തേ ഇന്നു മൂകമായി

കിളിവാതില്‍ ചാരല്ലേ നീ തേന്‍നിലാവേ

ഒരു നാളീമോഹം താനേ പൂവിടും

നിന്‍ കൈക്കൂമ്പിളില്‍ ഈ സ്വപ്നം നല്‍കാം ഞാന്‍

എന്തിനായി ഹുഹൂം.. എന്തിനായി



(താം ത തകധിമി താം ത തകജനു താം ത തജം ത തധിം ത ധിം

തകുതധിം തഝണുത ധിം ത തരികിട താം

തകിട തധിമി ത ഝണുത തകിടതാം

താംത തകിട തധിമി തകത തഝണു തകിട താം

തക തകിട ധിമി തകിട ഝണു തകിട താം

തകിട താം തഝണു താം തധിമി താം തകിട താം

തകിട തകിട താം തധിമി തകിട താം തജണു താം)



ദൂരങ്ങള്‍ താണ്ടാന്‍ ഈ കുഞ്ഞിക്കിളിതന്‍ ചിറകില്ലേ

പാതിമെയ്യു നല്‍കുമ്പോള്‍ പൗര്‍ണ്ണമിയല്ലേ

വിറതുള്ളിപ്പൂവു നുള്ളി കാവു തീണ്ടണ കാറ്റേ വാ

മഴമിന്നല്‍ താലി ചാര്‍ത്തിയ പാലപൂത്തതു കാണാന്‍ വാ

പൊന്നല ചുറ്റിവരുന്നൊരു കന്നിനിലാവിനു കണ്ണെഴുതാന്‍

ഇന്നലെ നമ്മുടെ വില്ലിനു വള്ളികള്‍ നല്‍കിയൊരഞ്ജനമെവിടെപ്പോയി

കൈക്കുമ്പിളില്‍ ഈ സ്വപ്നം നല്‍കാം ഞാന്‍ എന്തിനായി

ഊഊം.. എന്തിനായി

കൈനിറയേ സ്നേഹവുമായി നിന്നെത്തേടി വന്നു

ഈ ജന്മം ഞാന്‍ തന്നു മോഹപ്പൂക്കള്‍ തന്നു ചൂടുവാന്‍



പൂവിന്മേല്‍ പെണ്ണാളേ തമ്പ്രാട്ടി പെണ്ണാളേ

പൂവിന്‍റെ പൂവേ ഞാനേ.....

ഈ നാടും നീ വാഴ്...........



ആരാരും കാണാതേ അറിയാതറിയാന്‍ കൊതിയില്ലേ

താഴ്ത്തി വെച്ച ദീപം പോല്‍ താമരയില്ലേ

മഴ തോര്‍ന്നാല്‍ പിന്നെയും കുളിര്‍ പെയ്തു നില്‍ക്കണ മനമില്ലേ

മിഴിയോരം പേടമാനുകള്‍ കാടിറങ്ങണ മനസ്സില്ലേ

ഇന്നലെ ഇന്നലെയെന്നു പറഞ്ഞു മറന്ന നിലാവൊളിയെവിടെപ്പോയി

നിന്നെയും എന്നെയുംഒരു കുടനീട്ടി വിളിച്ച വസന്തമതെവിടെപ്പോയി

കൈക്കുമ്പിളില്‍ ഈ സ്വപ്നം നല്‍കാം ഞാന്‍ (f) എന്തിനായി

ഊഊം.. എന്തിനായി

ഇവിടെ


വിഡിയോ



2. പാ‍ടിയതു: ചിത്ര

കോവലനും കണ്ണകിയും പ്രേമമോടെ തമ്മിൽ

ചോളനാട്ടിൽ യൗവനത്തിൻ തേൻ നുകർന്നേ വാണു

മാധവിയിൽ കോവലനു സ്നേഹമുണ്ടായ് തീർന്നു

ജായയെയും വേർപിരിഞ്ഞു പാവമായ് ദേവി

ധൂർത്തു മൂലം കോവലന്റെ കീർത്തിയെല്ലാം പോയൊഴിഞ്ഞു

മാപ്പു ചൊല്ലി വീടണഞ്ഞു മാധവിയു വേർപിരിഞ്ഞു

തിന്തിമിത്താരോ തക തിമി തിന്തിമിത്താരോ തക തിമി

തിത്തേയ് തക തിത്തെയ് തക തിത്തെയ് തക

തിത്തെയ് തക തിത്തെയ് തക തിന്തിമിത്തോം



പോയതെല്ലാം വീണ്ടെടുക്കാൻ മാമധുര തന്നിൽ

പോയിതല്ലോ കണ്ണകിയും കോവലനും പിന്നെ

സങ്കടമിങ്ങനെ വന്നു പിണഞ്ഞത് തൻ വിധിയെന്നു നിനച്ചാൾ ദേവി

തന്റെ ചിലമ്പിലൊരെണ്ണം വിൽക്കാൻ ശങ്കയെഴാതെ കൊടുത്തയച്ചാൾ

ദുഷ്ടനാമൊരു പൊന്നും തട്ടാൻ ഇഷ്ടമോടെ വന്നാൻ

കോവലന്റെ കൈയ്യിൽ നിന്നാ കാൽച്ചിലമ്പും കൊണ്ടാൻ



പാണ്ഡ്യറാണിതൻ ചിലമ്പ് കണ്ടു പണ്ടീ പൊൻതട്ടാൻ

പാപചിന്ത തീണ്ടിടാതെ മോഷണവും ചെയ്താൻ

നിരപരാധിയാം കോവലനുടെ ചിലമ്പെടുത്തവൻ കാട്ടീ

പലതുമേഷണി പറഞ്ഞു മന്നവൻ

ഉടനെ കല്പിച്ചതേവം

കള്ളനെ കൊല്ല്

ചിലമ്പെന്റെ പെണ്ണിനു നൽക്

അവളുടെ കണ്ണിലും വില്ല്

വിരിയണം കാരിയം ചൊല്ല്

ഭടരുടന്‍ കോവലനെ കൊന്നവിടെ ,

കേതിനയും തീർത്തത് ഞാൻ



ചൊല്ലുന്ന നേരം

മധുരയിൽ ചെല്ലുന്നു ദേവി

വഴക്കിട്ടു തല്ലുന്നു മാറിൽ

തെളിയുന്നു നെല്ലും പതിരും

ഒരു മുല താൻ പറിക്കുന്നു

മിഴികളിൽ തീ പറക്കുന്നു

എരിയുന്നു പാണ്ഡ്യഭൂമി

പ്രതികാരം ചെയ്യുന്നു ദേവി

മുടിയുന്നു സർവവും മണ്ണിൽ

മുടിയഴിച്ചാളും മിഴിയോടെയവൾ നിൽക്കുന്ന

നില്പെന്റെ തോഴീയൊതുങ്ങില്ല



വാക്കുകളിൽ ദേവി പോരുന്നു തെക്കുള്ള ദിക്കുകളിൽ

കാത്തു രക്ഷിച്ചു കൊള്ളുന്നു ദുഃഖങ്ങളിൽ

(കോവലനും..)

ഇവിടെ


വിഡിയോ



3. പാടിയതു: സുദീപ് കുമാർ

മണിമഞ്ചലേറിയെൻ അരികത്തു വന്ന നിൻ

മുഖകാന്തിയാണീ നിലാവ് (2)

അധരത്തിരശീല നീക്കിയാലനുപമ മധു തൂകും അരിമുല്ല പൂങ്കാവ്

എന്റെ മനതാരിൽ നീയെന്നും ശലഭപൂവ് (2)

(മണിമഞ്ചലേറിയെൻ..)



മിഴികളാൽ ഞാൻ നിന്നെ തഴുകുമ്പോളെന്തേ

മുൻപെങ്ങും കാണാത്തൊരീ നാണം

താഴമ്പൂ വിശറിയാൽ താലോലം വീശുമ്പോൾ

തരളിതമായോ നിൻ പ്രണയാങ്കുരം

തളിർമാവിൻ കൊമ്പത്തെ രാക്കുയിൽ പാടുന്നു

ഇതുവരെ കേൾക്കാത്ത വസന്തഗീതം

(മണിമഞ്ചലേറിയെൻ..)



കുങ്കുമക്കവിളത്തു മണിമുത്തം നൽകുമ്പോൾ

കവിതേ നീ മാനസമോഹിനി (2)

മുജ്ജന്മ പുണ്യമാണീ ലയ സംഗമം

ഓമലേ നീ മൃതസജ്ഞീവനി

മന്ദാരക്കൊമ്പത്തു കാത്തിരുന്ന തെന്നലെൻ

കാതോരം മൊഴിയുന്നു മൃദുഗീതകം

(മണിമഞ്ചലേറിയെൻ..)

ഇവിടെ




4. പാടിയതു: യേശുദാസ്


ഒരു മ‍ഞ്ഞുതുള്ളിയില്‍ സുവര്‍ണ്ണ മാരിവില്ല് വീണലിഞ്ഞുവോ

ഒരു കുഞ്ഞുപൂവില്‍ വര്‍ഷമേഘം ഉമ്മ വെച്ചു പെയ്തൊഴിഞ്ഞുവോ

ജഢയിറങ്ങി മലയിറങ്ങി മരമിറങ്ങി മണ്ണിറങ്ങി

അമരഗംഗ ഒഴുകിയെത്തും പ്രളയം - ആകാശഗംഗ വന്നു മൂടും പുളകം

സുന്ദരം - സുഖകരം - ഈ മധുര നിമിഷമല്ലേ ജീവിതം

ഒരു മ‍ഞ്ഞുതുള്ളിയില്‍ സുവര്‍ണ്ണ മാരിവില്ലു വീണലിഞ്ഞുവോ

ആ............................................................

കാടറിഞ്ഞു - പുഴയറിഞ്ഞു - കടലറിഞ്ഞു തിര നിറഞ്ഞു വാ

കാറ്ററിഞ്ഞു മഴയറിഞ്ഞു മന്ത്രകോടി നന നനഞ്ഞു കാത്തിരുന്ന കന്നിമണ്ണില്‍ വാ

ചിപ്പി കണ്ടു മുത്തു കണ്ടു മുങ്ങിനീര്‍ന്നു വാ

സ്വര്‍ഗ്ഗവാതില്‍ നീ തുറന്നു സ്വര്‍ണ്ണ വീണ താ

സുന്ദരം - സുഖകരം - ഈ സുകൃതനിമിഷമല്ലേ ജീവിതം

ഒരു മ‍ഞ്ഞുതുള്ളിയില്‍ സുവര്‍ണ്ണ മാരിവില്ലു വീണലിഞ്ഞുവോ

ഒരു കുഞ്ഞുപൂവില്‍ വര്‍ഷമേഘം ഉമ്മ വെച്ചു പെയ്തൊഴിഞ്ഞുവോ



ഒന്നിലൊന്നായി - ചേര്‍ന്നലിഞ്ഞു - മിഴിനിറഞ്ഞു തുഴതുഴഞ്ഞു വാ

മണ്ണില്‍ വീണ മിന്നെടുത്തു മടിയിലിട്ടു മുടിയഴിച്ചു മന്ത്രവാത സന്ധ്യയായി വാ

ദേവദാരുവില്‍ പടര്‍ന്നു പൂത്തിറങ്ങി വാ

ദേവതേ എനിക്കു നിന്‍റെ ദാഹ വീണ താ

സുന്ദരം - സുഖകരം - ഈ പ്രളയ ലഹരിയല്ലേ ജീവിതം

ഒരു മ‍ഞ്ഞുതുള്ളിയില്‍

ഇവിടെ


വിഡിയോ


5. പാടിയതു: ചിത്ര / യേശുദാസ്

പുതുമഴയായി വന്നൂ നീ...പുളകം കൊണ്ടു പൊതിഞ്ഞൂ നീ ...

ഒരേ മനസ്സായി നാം...ഉടലറിയാതെ ഉയിരറിയാതെ ..

അണയൂ നീയെന്‍ ജീവനായ്‌ വരൂ നിശാഗീതമായ്‌ ...

പുതുമഴയായി വന്നൂ നീ...പുളകം കൊണ്ടു പൊതിഞ്ഞൂ നീ ...



കളം മായ്ക്കാതെ കഥയറിയാതെ മിഴികള്‍ പറന്നു പോയ്‌..

കൊതി തീരാത്ത വേഴാമ്പലായ്.. (കളം മായ്ക്കാതെ....)

കുറുമൊഴിയെങ്ങോ..തരിവളയെങ്ങോ...കുഴല്‍വിളി നീ കേള്‍ക്കുമോ ..

തരുമോ(?) ..ഈ മണ്ണില്‍ ഒരു ജന്മം കൂടി നീ ...

പുതുമഴയായി വന്നൂ നീ...പുളകം കൊണ്ടു പൊതിഞ്ഞൂ നീ ...

ഒരേ മനസ്സായി നാം...ഉടലറിയാതെ ഉയിരറിയാതെ ..

അണയൂ നീയെന്‍ ജീവനായ്‌ വരൂ നിശാഗീതമായ്‌ ...


കടം തീരാതെ വിട പറയാതെ വെറുതെ പിരിഞ്ഞു പോയ്‌

ശ്രുതി ചേരാത്ത ദാഹങ്ങളില്‍ ..(കടം തീരാതെ.....)

പിറവികള്‍ തേടും..മറവിയില്‍ നീയെന്‍ ..

ഉയിരിന്റെ വാര്‍തിങ്കളായ്‌

തരുമോ(?)....ഈ മണ്ണിന്‍ തോരാത്ത പാല്‍മണം ...

പുതുമഴയായി വന്നൂ നീ...പുളകം കൊണ്ടു പൊതിഞ്ഞൂ നീ ...

ഒരേ മനസ്സായി നാം...ഉടലറിയാതെ ഉയിരറിയാതെ ..

അണയൂ നീയെന്‍ ജീവനായ്‌ വരൂ നിശാഗീതമായ്‌ ...

അ ഹാ ആ ഹാ ഹ ഹാ വരൂ നിശാഗീതമായ്‌

ഇവിടെ



വിഡിയോ



6. പാടിയതു: യേശുദാസ് / & ചിത്ര



വൈകാശിത്തിങ്കളിറങ്ങും വൈഡൂര്യക്കടവില്‍

കുളിച്ചെത്തിയില്ലേ ഇനി ഈറന്‍ മാറി കൂടേ പോരൂ

മുഴുക്കാപ്പ് ചാര്‍ത്തി നിന്നെ ദേവി ശില്‍പ്പമായൊരുക്കാം ഞാന്‍

വൈകാശിത്തിങ്കള്‍ ................



മണ്ണും വിണ്ണും മാറില്‍ തിങ്ങും മണിച്ചിപ്പിയില്‍
മഴത്തുള്ളി മുത്താവില്ലേ മറക്കാത്ത കണ്ണീരല്ലേ

കണ്ണും ചിമ്മി കാവല്‍ നില്‍ക്കും കളിത്താരകള്‍
വിളിക്കുന്നു കോലോത്തമ്മേ വിളക്കായ് വരൂ

നിനക്കെന്‍ ചന്ദന ലേപം പുതയ്ക്കാന്‍ കുങ്കുമ രാഗം
ഉറങ്ങാന്‍ സംഗമ ഗീതം ഉഷസ്സോ മംഗള ദീപം

മൂന്നും കൂട്ടാന്‍ താരം എന്തീ താമ്പാളം ഓ..... താമ്പാളം

വൈകാശിത്തിങ്കള്‍ ................



സ്വര്‍ണ്ണത്തേരില്‍ സ്വപ്നം വില്‍ക്കും വഴിത്താരയില്‍
തനിച്ചിന്നു വന്നില്ലേ നീ തളിര്‍ക്കൂട തന്നില്ലേ നീ

കയ്യും മെയ്യും തമ്മില്‍ ചേര്‍ന്നാല്‍ കടല്‍ത്താളമായ്
കണിക്കൊന്ന നാണം പൂണ്ടാല്‍ വിഷുക്കാലമായ്

നിനക്കെന്‍ കണ്ണിലെ മേഘം പൊഴിക്കും വര്‍ണ്ണ പരാഗം
തുടിക്കും യൗവ്വന ദാഹം നിറയ്ക്കു മൃണ്മയ പാത്രം

താനേ ആടാന്‍ താഴമ്പൂവില്‍ ഊഞ്ഞാല് ഓ...... ഊഞ്ഞാല്

വൈകാശിത്തിങ്കള്‍ ................

ഇവിടെ


ഇവിടെ



വിഡിയോ

No comments: