
ചിത്രം: രാഗം, താനം, പല്ലവി [1980] ഏ.റ്റി. അബു
താരനിര: സോമൻ, ശ്രീ വിദ്യ,ജനാർദ്ദനൻ, ശങ്കരാടി, മീനാ, പപ്പു....
രചന: ഏ.പി. ഗോപാലൻ
സംഗീതം: എം.കെ. അർജ്ജുനനൻ
1. പാടിയതു: ജെൻസി [ കോറസ്}
അത്തപ്പൂ ചിത്തിരപ്പൂ തൃത്താപ്പൂ ചൂടിവായോ
അന്നലിട്ട പൊന്നൂഞ്ഞാലിലാടിപ്പാടാം തോഴിമാരേ
ആടിപ്പാടാം തോഴിമാരേ
അത്തപ്പൂ ചിത്തിരപ്പൂ തൃത്താപ്പൂ ചൂടിവായോ
പന്തീരടിപ്പൂജകഴിഞ്ഞു പകലിന്‍ സിന്ദൂരപ്പൂവിരിഞ്ഞു
പൂവിട്ട കൂന്തലും കെട്ടിവെച്ചു പൂവിളം കന്നിയൊരുങ്ങിവന്നു
അംബുജാക്ഷന്റെ തിരുനടയില്‍ അത്താഴശ്ശീവേലി തുടങ്ങി
പൂവില്ലെടുത്തെന്റെ കാമദേവന്‍ പള്ളിയമ്പെയ്തു പുണര്‍ന്നു
തെക്കേമനയ്ക്കലെ തമ്പുരാട്ടി
തത്തക്കിളിക്കന്നിത്തമ്പുരാട്ടി
മുലക്കച്ചമുറുകിയ തമ്പുരാട്ടി
മുത്തുക്കുടക്കീഴെ വരുന്നുണ്ട്
പള്ളിപ്പല്ലക്കൊന്നു മൂളുന്നുണ്ട്
പൊന്നിട്ട തമ്പുരാന്‍ വരുന്നുണ്ട്
തിരുവേളിക്കൊട്ടൊണ്ട് ഘോഷമുണ്ട്
തങ്കപ്പവന്‍ കോര്‍ത്ത താലിയുണ്ട്
അത്തപ്പൂ ചിത്തിരപ്പൂ തൃത്താപ്പൂ ചൂടിവായോ
അന്നലിട്ട പൊന്നൂഞ്ഞാലിലാടാം തോഴിമാരേ
ആടിപ്പാടാം തോഴിമാരേ
അത്തപ്പൂ ചിത്തിരപ്പൂ തൃത്താപ്പൂ ചൂടിവാ
വിഡിയോ
2. പാടിയതു: യേശുദാസ്
കണ്ണുണ്ടെങ്കിലും കാണാതെ പോകും
മണ്ണിൽ മനുഷ്യന്റെ വ്യാജ മുഖങ്ങൾ
കാതുണ്ടെങ്കിലും കേൾക്കാതെ പോകും
കാലത്തിൻ കളി വേഷങ്ങൾ
പൂർണ്ണത എന്നൊരു മിഥ്യയും തേടി
പാതി വഴി പോലും പോകാത്തവരേ
സ്വന്തം മനസ്സിന്റെ മുഖം ഒന്നു നോക്കൂ
സ്വന്തം ഹൃദയത്തിൻ വതിൽ തുറക്കൂ
എന്തു വിരൂപം എത്ര ഭീകരം
എല്ലാം എല്ലാം വിചിത്രം (കണ്ണുണ്ടെങ്കിലും)
മന്വന്തരങ്ങൾക്കു മുൻപെ പിൻപെ
മനുഷ്യൻ എന്നൊരു സത്യം തേടി
കൃഷ്ണനും ക്രിസ്തുവും നബിയും വന്നു
മർത്ത്യന്റെ പൊയ് രൂപം കണ്ടു മടങ്ങി
എന്തു വിരൂപം എത്ര ഭീകരം
എല്ലാം എല്ലാം വിചിത്രം (കണ്ണുണ്ടെങ്കിലും)
ഇവിടെ
3. പാടിയതു:യേശുദാസ് & വാണി ജയറാം
നുകരാത്ത പൂവോ മാമ്പൂവോ?
ലലല്ലാലലാ...........
നുള്ളാത്ത തളിരോ തേന്‍ കുളിരോ
ലലല്ലാലലാ...........
പുണരാത്ത മേനിയോ പൂമേനിയോ
അണിയാത്ത മുത്തോ പൊന്മുത്തോ
ഈ പൂ ഞാന്‍ നുകരും മ്....
ഈതളിര്‍ ഞാന്‍ നുള്ളും മ്...
ലലലല....
സ്നേഹത്തിന്‍ പാലാഴി കടഞ്ഞെടുത്ത
സൌന്ദര്യലക്ഷ്മിയോ ചന്ദനക്കൊടിയോ?
മുകുന്ദന്റെ മുരളീ ഗാനരസത്തിലെ
ഗോകുലകന്യയോ മന്മഥ ലേഖയോ
ഈ മേനിഞാന്‍ പുണരും മ്..
ഈ മുത്തു ഞാനണിയും മ്...
ലലല്ലലല്ലല.....
ശങ്കരമൌലിയില്‍ ചൂടിയ ഗംഗയോ
മംഗളവതിയോ മൃദുമൊഴിയോ
ലഹരീ ലാവണ്യലഹരി പകരും
സോമവല്ലിയോ സ്വപ്നവതിയോ
ഈ മേനി ഞാന്‍ പുണരും
ഈ മുത്തു ഞാനണിയും
4. പാടിയതു: യേശുദാസ്
പാര്‍വതി സ്വയം വരം കഴിഞ്ഞ രാവില്‍
പുഷ്പമഴ തൂകും വസന്ത നിലാവില്‍
ഒരു ദേവതപസ്വിനി ധന്യയായ് നില്‍ക്കും
കുമാരസംഭവ കാവ്യമുണര്‍ന്നു
കുമാരസംഭവ കാവ്യമുണര്‍ന്നു
സൂര്യപടത്തിന്‍ ഞൊറികളഴിച്ചു
സ്വര്‍ണ്ണമാന്‍ തോലും തറ്റുടുത്ത്
ശിവപഞ്ചാക്ഷരി മന്ത്രവും ചൊല്ലി
സൂര്യപഞ്ചാഗ്നിയില്‍ തപസ്സില്‍ നിന്നു
നീ തപസ്സില്‍ നിന്നു
മഞ്ഞിലും മഴയിലും തൊഴുതു നിന്നൂ നീ
പൊന്‍ താമരപ്പൂമുകുളം പോലെ
വാര്‍ത്തിങ്കള്‍ കലയേന്തും പ്രിയമാനസനേ
വരമഞ്ഞള്‍ കുറിയിട്ടു കാത്തുനിന്നൂ
കാളിദാസന്റെ പ്രിയനന്ദിനിമാരില്‍ ആ....
കമനീയ സംഗീത നൃത്തശില്പം
അനുരാഗഹൃദയ ദേവനു വേണ്ടി
അനശ്വരയായൊരു കാമുകി നീ
ഇവിടെ
വിഡിയോ
No comments:
Post a Comment