Tuesday, October 26, 2010
മനു അങ്കിൾ [1988] ചിത്ര, എം.ജി. ശ്രീകുമാർ
ചിത്രം: മനുഅങ്കിൾ [ 1988] ഡെന്നിസ് ജോസഫ്
താരനിര: മമ്മൂട്ടി, സോമൻ, ത്യാഗരാജൻ, ലിസ്സി, കെ.പി.എ.സി. ലളിത...
രചന: ഷിബു ചക്രവർത്തി
സംഗീതം: ശ്യാം
1, പാടിയതു: ചിത്ര
മേലേവീട്ടിലെ വെണ്ണിലാവ്
രാവില്‍ തോണി കളിച്ചൊരു നേരം
കഴുത്തിലിട്ടൊരു പതക്കമൊന്ന്
കൊളുത്തുവിട്ട് നിലത്തുപോയ്
താഴെ വീണിന്നുടഞ്ഞുപോയ്
(മേലേ വീട്ടിലെ....)
താഴത്തുവീണൊരു മുത്തെല്ലാം വാരുവാന്‍
ഞാനോടി ഓരത്തൊന്നു ചെന്നപ്പോള്‍
താമരനൂലിലാ മുത്തെല്ലാം കോര്‍ത്തവള്‍
മാറിലണിഞ്ഞു പെരിയാറും
കഴുത്തിലിട്ടൊരു പതക്കമൊന്ന്
കൊളുത്തുവിട്ട് നിലത്തുപോയ്
താഴെ വീണിന്നുടഞ്ഞുപോയ്
(മേലേ വീട്ടിലെ....)
മാണിക്യമുത്തുള്ള മാലയും തേടിയാ
പൂനിലാമാനത്തിന്നും എത്തുമ്പോള്‍
വാനിലെ മേഘത്തിന്‍ വാടിയില്‍ പൂക്കുന്ന
താരകള്‍ കണ്ടു ചിരിക്കുന്നൂ
കഴുത്തിലിട്ടൊരു പതക്കമൊന്ന്
കൊളുത്തുവിട്ട് നിലത്തുപോയ്
താഴെ വീണിന്നുടഞ്ഞുപോയ്
(മേലേ വീട്ടിലെ....)
ഇവിടെ
വിഡിയോ
2. പാടിയതു: എം.ജി ശ്രീകുമാർ & ചിത്ര
ഒരു കിളി ഇരു കിളി മുക്കിളി നാക്കിളി ഓലത്തുമ്പത്താടാന്‍ വാ
ഓലത്തുമ്പത്താടിയിരുന്നൊരു നാടന്‍ പാട്ടും പാടി താ
പൊള്ളുന്ന വെയിലല്ലേ വെയിലേറ്റു വാടല്ലേ
വന്നീ തണലിലിരുന്നാട്ടേ
(പൊള്ളുന്ന വെയിലല്ലേ.....)
ഒരു കിളി ഇരു കിളി മുക്കിളി നാക്കിളി
ഓലത്തുമ്പത്താടാന്‍ വാ
ഓലത്തുമ്പത്താടിയുരുന്നൊരു നാടന്‍ പാട്ടും പാടി താ
തെക്കന്‍പ്പുങ്കാറ്റിന്റെ തേരേറി വാസര സ്വപ്‌നങ്ങള്‍
വന്നെന്നെ പുല്‍കുന്ന നേരത്തു
സന്ധ്യയാം മോഹത്തിന്‍ മോതിരക്കൈവിരല്‍
ചേലയില്‍ ഞാനിന്നു മൂടിവെച്ചു
പൊള്ളുന്ന വെയിലല്ലേ വെയിലേറ്റു വാടല്ലേ
വന്നീ തണലിലിരുന്നാട്ടേ
(പൊള്ളുന്ന വെയിലല്ലേ.....)
ഒരു കിളി ഇരു കിളി മുക്കിളി നാക്കിളി ഓലത്തുമ്പത്താടാന്‍ വാ
ഓലത്തുമ്പത്താടിയുരുന്നൊരു നാടന്‍ പാട്ടും പാടി താ
പിച്ചകപ്പൂവള്ളിയാടുന്ന മാവിന്റെ പച്ചപുല്‍നാമ്പുകള്‍ പൂക്കുന്ന ചോലയില്‍
പൊയ്‌പ്പോയ ബാല്യത്തിന്‍ തേനുമായ് വന്നൊരു പാട്ടൊന്നു പാടുക നിങ്ങള്‍
പൊള്ളുന്ന വെയിലല്ലേ വെയിലേറ്റു വാടല്ലേ
വന്നീ തണലിലിരുന്നാട്ടേ
(പൊള്ളുന്ന വെയിലല്ലേ.....)
ഒരു കിളി ഇരു കിളി മുക്കിളി നാക്കിളി ഓലത്തുമ്പത്താടാന്‍ വാ
ഓലത്തുമ്പത്താടിയുരുന്നൊരു നാടന്‍ പാട്ടും പാടി താ
പൊള്ളുന്ന വെയിലല്ലേ വെയിലേറ്റു വാടല്ലേ
വന്നീ തണലിലിരുന്നാട്ടേ
ലാലാലലാ...ലലലലാലല...ലലലലാ....
ഇവിടെ
വിഡിയോ
Subscribe to:
Post Comments (Atom)
No comments:
Post a Comment