Powered By Blogger

Thursday, August 19, 2010

വിസ്മയത്തുമ്പത്തു [ 2002] യേശുദാസ്, സുജാതം ഗംഗ, അഫ്സൽ, വിജയ് യേശുദാസ്




ചിത്രം: വിസ്മയതുമ്പത്തു [ 2004] ഫാസില്‍

താരങ്ങൾ: മോഹൻലാൽ,നയൻതാര മുകേഷ്, ഹരിശ്രീ അശോകൻ, നെടുമുടി വേണു, ഗണേഷ് കുമാർ, സുകുമാരി
കൊച്ചിൻ ഹനീഫ,കവിയൂർ പൊന്നമ്മ, കല്പന...



രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചന്‍


1. പാടിയതു: സുജാത & യേശുദാസ്



പ്രിയനെ നീ എന്നെ അറിയാതിരുന്നാല്‍
എന്തിനാണിന്നെന്റെ ജന്മം
പ്രിയനെ നിന്‍ വിരല്‍നീട്ടി ഉണരാന്‍
വെറുതേ മോഹിക്കയാണോ ഞാനാ
തന്ത്രികള്‍ പോയൊരു വീണ‍... [ പ്രിയനെ...

ഒരു വര്‍ണ്ണ സ്വപ്നത്തില്‍ ചിറകടിച്ചുയരുമ്പോള്‍
കണ്മണി നിന്നെ ഞാന്‍ അറിയുന്നു.
കലപന ജാലകം തുറന്നു വച്ചപ്പോള്‍‍
കണികണ്ട കാഴ്ചയില്‍ നിന്‍ രൂപം
പൊന്മുളം തണ്ടില്‍ നിന്‍ ഗാന രഹസ്യം
പാല്‍ നിലാ പാലയില്‍ നിന്‍ വസന്തം
നിന്‍ മിഴിയും മൊഴീയും ഞാനല്ലെ... [ പ്രിയനെ...

താളിലത്തുമ്പിലെ മഞ്ഞിളം തുള്ളികള്‍
മരതക മുത്തായ് പൊഴിയുമ്പോള്‍
നക്ഷത്ര വാടിയില്‍ പൌര്‍ണിമ കന്യക
താരക മുല്ലപ്പൂ കോര്‍ക്കുമ്പോള്‍


തെന്നലില്‍ നിന്‍ മൃദു നിശ്വാസ ഗന്ധം
മിന്നലില്‍ കൈവള ചന്തം
നിന്‍ അഴകും കവിതയും ഒന്നാകുന്നു. [ പ്രിയനേ...


ഇവിടെ

വിഡിയോ

2. പാടിയതു: യേശുദാസ്


അഴകേ നീയെന്നെ അറിയാതിരുന്നാല്‍
എന്തിനാണിനിയെന്റെ ജന്മം
അഴകേ എന്‍ വിരല്‍ മീട്ടിയുണര്‍ത്തും
പാടാന്‍ കൊതിക്കുന്ന വീണ
നിന്നിലെ മോഹന സങ്കല്‍പവീണ
അഴകേ നീയെന്നെ ...

ഒരു വര്‍ണ്ണ സ്വപ്നത്തിന്‍ ചിറകടിച്ചുയരുമ്പോള്‍
കണ്മണി നിന്നെ ഞാനറിയുഞ്ഞു
കല്‍പ്പനാ ജാലകം തുറന്നു വെച്ചപ്പോള്‍
കണികണ്ട കാഴ്ചയില്‍ നിന്‍ രൂപം
പൊന്മുളംതണ്ടില്‍നിന്‍ ഗാനരഹസ്യം
പാല്‍നിലാപാലയില്‍ നീ വസന്തം
നിന്മൊഴിയും മിഴിയും ഞാനല്ലേയോ
അഴകേ നീയെന്നെ....

താളിലത്തുമ്പിലേ മഞ്ഞിളംതുള്ളികള്‍
മരതക മുത്തായിപ്പൊഴിയുമ്പോള്‍
നക്ഷത്രവാടിയില്‍ പൗര്‍ണ്ണമിക്കന്യക
താരകമുല്ലപ്പൂ കോര്‍ക്കുമ്പോള്‍
തെന്നലില്‍ നിന്മൃദുനിശ്വാസ ഗന്ധം
മിന്നലില്‍ കൈവളച്ചന്തം
നിന്നഴകും കവിതയും ഒന്നാകുന്നു
അഴകേ നീയെന്നെ.......


ഇവിടെ


വിഡിയോ






3. പാടിയതു: യേശുദാസ്


കൊഞ്ചിക്കൊഞ്ചിവിളിക്കുന്ന കാറ്റിനെ മറക്കാന്‍ പൂവാംകുരുന്നിലയ്ക്കാകുമോ..
തൊട്ടുതോട്ടു കരയുന്ന കരയെപിരിയാന്‍
കടലിന്റെ കരളിനിന്നാകുമോ..
നിന്നിലെന്നും നിറയും എന്നെയിനി മറക്കാന്‍
നിന്റെ കനവുകള്‍ക്കാകുമോ..
എന്തിനാണിന്നു നിന് ‍ലോലമനസ്സില്‍
അകലാനുള്ളൊരു ഭാവം..
എന്നെ പിരിയാനുള്ള വിചാരം...

കടലല പോലും ആയിരം വെണ്‍നുര
കൈകളാല്‍ കരയേ തേടുമ്പോള്‍..
നിന്നെയും തേടി നിന്‍ വഴിത്താരയില്‍
നീറും മനമോടെ ഞാന്‍ നില്‍പ്പൂ..
ചിറകടിച്ചുയരുമെന്‍ ചിത്രപ്രതീക്ഷകള്‍
കനലായ് എരിഞ്ഞടങ്ങുന്നൂ...
നീയില്ലെങ്കില്‍ നിന്നോര്‍മകളില്ലെങ്കില്‍
സ്വപ്നങ്ങളില്ലാതെയാകും..
ഞാനോ പാഴ്മരുഭൂമിയാകും...

കാറ്റിന്‍ ഊഞ്ഞാലില്ലെങ്കിലെങ്ങനെ
പൂവുകള്‍ തുള്ളിതുള്ളി ചാഞ്ചാടൂം..
നീയാം നിഴല്‍ത്തണലില്ലെങ്കില്‍ എന്നിലെ സ്വപ്നങ്ങളെങ്ങനെ വിരിഞ്ഞാടും..
വിടപറഞ്ഞകലുമെന്‍ നെഞ്ചിലെ മോഹങ്ങള്‍
യെന്‍ അരികിലില്ലെങ്കില്‍..
വിടപറയാന്‍ നിനക്കെങ്ങനെ കഴിയും നാമിരുപേരരുതല്ലോ..
നമ്മള്‍ ഇരുപേരല്ലല്ലോ...

ഇവിടെ


വിഡിയോ

4. പാടിയതു: ഗംഗ

ഏതോ കളിയരങ്ങിൻ നായികയല്ലോ നീ
സ്നേഹം തേടും മായാമോഹ മരീചികയിൽ

നീയറിയാതെ നിൻ ചലനങ്ങളിൽ
ആയിരം അഴലിൻ തിരനോട്ടം
മോഹവാടികയിൽ വീണ പൂവിന്റെ
നോവുകൾ നിറയും നിഴലാട്ടം (ഏതോ...)


ഇവിടെ




5. പാടിയതു: വിജയ് യേശുദാസ് & സുജാത


മിഴികൾക്കിന്നെന്തു വെളിച്ചം
മൊഴികൾക്കിന്നെന്തു തെളിച്ചം കാണാമോ....


മിഴികൾക്കിന്നെന്തു വെളിച്ചം
മൊഴികൾക്കിന്നെന്തു തെളിച്ചം കാണാമോ..
ഒരു മായാജാലപ്പെൺകൊടിയായ്
അറിയാതെന്നാത്മാവിൽ തൊട്ടു തൊട്ടിവൾ നിൽക്കുമ്പോൾ
കാണാമോ... കാണാമോ...(മിഴികൾക്കിന്നെന്തു...)

എത്ര കൊതിച്ചിട്ടും കാണാൻ വയ്യല്ലോ
കണ്ടില്ലെന്നാലും കാണാമറത്തവളില്ലേ
എത്ര വിളിച്ചിട്ടും മറുവിളി കേട്ടില്ലാ
കേട്ടില്ലെന്നാലും കാതോരത്തവളില്ലേ
ഒരു തീരാത്ത നൊമ്പരമായ് ഞാൻ എന്നെത്തന്നെ തേടുന്നേരം
ആത്മാവിൻ സാന്ത്വനമായ് വന്നവനേ
പറയൂ ഞാനെവിടെ ഞാനെവിടെ ....(മിഴികൾക്കിന്നെന്തു...)


മൂകരഹസ്യങ്ങൾ ഒരു നാൾ വെളിവാകും
മായിക മൗനങ്ങൾ രാഗാലാപ സ്വരമാകും
ഇഷ്ട വസന്തങ്ങൾ ഇനിയും വരവാകും
വിടരും പൂവുകളിൽ ദേവീ നിൻ രൂപം
ഒരു സ്നേഹത്തിന്നാഴവുമായെന്നരികത്തു നിൽക്കും നിങ്ങടെ
നിന്നുടെയുള്ളിന്നുള്ളിലൊരിടമുണ്ടെങ്കിൽ ഞാനവിടെ
അറിയൂ ഞാനവിടെ ഞാനവിടെ (മിഴികൾക്കിന്നെന്തു...)

ഇവിടെ



വിഡിയോ


6. പാടിയതു: അഫ്സൽ& ഗംഗ

ഏതോ കളിയരങ്ങിൻ നായികയല്ലോ നീ
സ്നേഹം തേടും മായാമോഹമരീചിക നീ


നായിക നീ മായിക വേദികയിൽ
മാനസമാം പൊൻ പൂവാടികയിൽ (2)
വിതുമ്പും പൂവാണു നീ തുളുമ്പും തേനാണു നീ
തുമ്പിയും പൂക്കളും തുമ്പപ്പൂ മക്കളും കൂടെ വരും (നായിക...)


എഴുതിയാരു നിൻ താമരമിഴികളിൽ
രാവിൻ മഷി കൊണ്ടൊരു തേൻ കവിത
എഴുതിയാരു നിൻ പുസ്തകത്താളുകളിൽ
മഴവിൽ ചിറകുള്ളൊരു പൊൻ കവിത
ആരുടെ തഴുകലായ് ആ മിഴിയിണയിലെ
കാർമഷിക്കൂട്ടിന്നു പടർന്നു പോയ്
ആരു തലോടി നിൻ കണ്ണാടിക്കവിളിലെ
സിന്ദൂരവർണ്ണമിന്നു പടർന്നു പോയി (നായിക...)


വിരഹമാനസരാജസദസ്സിൻ ദേവനർത്തകിയായി നെ
കദനകഥയിലും ഇന്ദ്രധനുസ്സായ് ദൂരെ വിണ്ണിലുയർന്നു നീ
ആനേ തനിയേ നീ
സ്വപ്നം സാർഥകമാക്കി (നായിക...)

ഇവിടെ


വിഡിയോ

No comments: