Powered By Blogger

Thursday, July 22, 2010

നിങ്ങൾ കേൾക്കാൻ കൊതിച്ച ചില പാട്ടുകൾ..








ചിത്രം: രസതന്ത്രം [ 2005 ] സത്യന്‍ അന്തിക്കാട്
താരങ്ങൾ: മോഹൻ ലാൽ, മീരാ ജാസ്മിൻ, ഇന്നൊസന്റ്, ഭരത് ഗോപി, സിദ്ദിക്ക്.
ഒടുവിൽ, ജഗതി, ബിന്ദു പണിക്കർ, മുകേഷ്...

രചന:: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ഇളയരാജ


പാടിയതു: മഞ്ജരി

നാ..നാനാനാ..

ആറ്റിന്‍ കരയോരത്തെ ചാറ്റല്‍ മഴ ചോദിച്ചു കാറ്റേ കാറ്റേ വരുമോ
മാരിവില്ലു മേഞ്ഞൊരു മണ്‍കുടിലിന്‍ ജാലകം മെല്ലെ മെല്ലെ തുറന്നോ
കാണാതെ കാണാനെന്തു മോഹം
കാണുമ്പോള്‍ ഉള്ളിന്നുള്ളീല്‍ നാണം
മിണ്ടാത്ത ചുണ്ടില്‍ നിന്റെ പാട്ടിന്‍ ഈണം ( ആറ്റിന്‍..)

പാല്‍ പതഞ്ഞു തുളുമ്പുന്ന പാലമരത്തണലത്ത്
പട്ടുമഞ്ചലൊരുക്കുന്നു മാനം ഹേയ്
നീ വരുമ്പോളഴകിന്റെ പീലി മയില്‍ തൂവലാലേ
വീശി വീശി തണുപ്പിക്കും തെന്നല്‍
മുത്തു മൊഴി തത്തേ കുക്കു കുയിലേ
കുപ്പിവള തട്ടി പാട്ടു മൂളേണ്ടേ
ആവാരം പൂ കൊരുത്തു മെനയേണ്ടേ
ആരാരും കാണാന്‍ നാളേ കഴിയേണ്ടെ
കല്യാണ പന്തല്‍ കെട്ടും കാണാം പ്രാവേ ( ആറ്റിന്‍...)

പൂ മെടഞ്ഞ പുല്ലു പായില്‍ വന്നിരുന്നു മുടിയിലേ
മുല്ല മൊട്ടിലുമ്മ വെക്കും മാരന്‍
ഏഴു തിരി വിളക്കിന്റെ കണ്ണു പൊത്തി
മനസ്സിന്റെ ഏലസ്സിലെ മുത്തു കക്കും കള്ളന്‍
മിന്നല്‍ മുകിലിന്റെ പൊന്നിന്‍ വളയായ്
കണ്ണില്‍ മിന്നി തെന്നും കന്നി നിലവായ്
ആമാട പണ്ടം ചാര്‍ത്തും അഴകാലേ
ആനന്ദ കുമ്മിയാടും കനവാലേ
അമ്മാനത്തുമ്പീ കൂടെ പോരൂ പോരൂ ( ആറ്റിന്‍ ...)




ഇവിടെ


വിഡിയോ



2.


ചിത്രം: ക്രോണിക്ക് ബാച്ചിലർ [ 2003 ] സിദ്ദിക്ക്
താരങ്ങൾ: മമ്മൂട്ടി, മുകേഷ്, ഇന്നസന്റ്, ലാലൂ അലക്സ്, മോഹൻ, ബിജു മേനോൻ,
ഹരിശ്രീ അശോകൻ, ജനാർദ്ദനൻ, ഭാവന, ഇന്ദ്രജ, രംഭ, സബിത
ആനന്ദ്, കേ.പി. ഏ.സി. ലളിത


രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: ദീപക് ദേവ്

പാടിയതു: യേശുദാസ് & ഗംഗ

ചിരി ചിരിയോ നിൻ നൊമ്പരച്ചിരിയിൽ പിറന്നാൾ പിറയോ
തുടി തുടിയോ നീ തുടു തുടെ തുടുക്കണ തിരുവാതിരയോ
പെണ്ണിൻ കുനുകുനെ ചിന്നുന്നൊരു കുറുനിര തഴുകെന്റെ
മുത്താരമുത്തായ മുത്തുമലർക്കാറ്റേ ഓ.... (ചിരി...)


പറയാതെ അറിയാതെ നിൻ തണലായ് നില്പൂ ഞാൻ
പാടി നിൻ പാൽക്കനവിൻ താലോലം (2)
ഒരു നേരം കാണാതെ ഉണ്ണില്ലുറങ്ങില്ല
അറിയും ഞാൻ എന്നും നിൻ വാത്സല്യം (2)
നീ എന്തുപറഞ്ഞെന്തു പറഞ്ഞെന്തുപറഞ്ഞലയുന്നു
അന്നാരം പുന്നാരം അല്ലിമലർക്കാറ്റേ ഓ...(ചിരി...)


അഴകോടെ അലിവോടെ നിൻ നിഴലായ് നില്പൂ ഞാൻ
കേൾക്കാതെ കേൾപ്പൂ നിൻ താരാട്ട് (2)
കണ്ണെത്തും ദൂരത്ത് കണ്മണീ നീ വാഴേണം
എന്നും നീ എന്നരികിൽ വളരേണം(2)
നീ എന്തുപറഞ്ഞെന്തു പറഞ്ഞെന്തുപറഞ്ഞലയുന്നു
അന്നാരം പുന്നാരം അല്ലിമലർക്കാറ്റേ ഓ...(ചിരി...)

ഇവിടെ

വിഡിയോ





3.

ചിത്രം: കളേർസ് [2009] രാജ് ബാബു
താരങ്ങൾ: ദിലീപ്, വിനു മോഹൻ, ഹരിശ്രീ അശോകൻ,ഇന്നസന്റ്, കൊച്ചിൻ ഹനീഫ,
ഭാമ, റോമ,ശരണ്യ...

രചന: ഗിരീഷ് പുത്തൻ
സംഗീതം: സുരേഷ് പീറ്റേർസ്



പാടിയതു: ഗായത്രി സംഗീത പ്രഭു

കൊഞ്ചി കൊഞ്ചി കൂവടി പഞ്ചാരപ്പനങ്കിളി
കൊലുസിട്ടു കിലുങ്ങുന്ന കാറ്റ്
തങ്കക്കൊലുസിട്ടു പറക്കുന്ന പാട്ട്
നിന്റെ കിന്നാരച്ചിരി കണ്ടു കണ്ണാടി വരയ്ക്കുന്ന
ചിലമ്പിട്ടു തുളുമ്പുന്ന പ്രായം
രണ്ട് കുറിഞ്ഞികൾ തുടി തുള്ളും പ്രായം
പൂക്കാലം പൂക്കാലം കണ്മുന്നിൽ പൂത്താലം (2)
അമ്പിളീ തുമ്പി പോരാമോ കുമ്പിളിൽ തേനോ സമ്മാനം
എന്റെ കുഞ്ഞമ്മക്കിളി മിണ്ടൂല്ലല്ലോ മഞ്ചാടി മണിക്കുടമേ
പൊന്നൂഞ്ഞാലമേൽ മഞ്ഞാടവേ നൂപുരങ്ങൾ
ചേർന്നുണർന്ന നറുമൊഴി
മംഗളപക്ഷി പാടാമോ ചന്ദനത്താലം നീട്ടാമോ
എന്റെ കുഞ്ഞാറ്റകിളി കൂടേറിയോ
പൊന്നാമ്പലിലക്കുരുന്നിൽ പൂ പൊന്നല്ലയോ മേഘങ്ങളിൽ
മിന്നൽ നൂലു പോലെ നെയ്ത മഴമൊഴി (കൊഞ്ചി..



ഇവിടെ



വിഡിയോ


4.

ചിത്രം: ഗോൾ [2007] കമൽ
താരങ്ങൾ: റഞ്ജിത്ത് മേനോൻ, അക്ഷ പർദേശി,ഭാനു, മുകേഷ്, രഹ്മാൻ, സലിം കുമാർ

രചന: ശരത് വയലാർ
സംഗീതം: വിദ്യാ സാഗർ


പാടിയത്: ദേവാനന്ദ് & ശ്വേതാ മോഹൻ

എന്താണെന്നെന്നോടൊന്നും
ചോദിക്കല്ലേ ചോദിക്കല്ലേ..
മറ്റാരും കാണാതെന്നോടെന്തോ
മെല്ലെ ചൊല്ലാനില്ലേ...
നിന്നെ കാണും നേരത്തേതോ
മോഹം താനേ ചൂളം മൂളുന്നോ...
പറയൂ അതിലുള്ള രസം...
അറിയില്ല പറഞ്ഞുതരാന്‍...
ഇടനെഞ്ചിലിതെന്തു സുഖം...
ഇളമഞ്ഞു പൊതിഞ്ഞതു പോല്‍..

എന്‍ കനവിലുണരും അലസമലസം
നിന്‍ കളമൊഴിയോ...
നിന്‍ കരളിലൊഴുകും കളിചിരികളില്‍
എന്‍ നറുമൊഴിയോ...
മൊഴി മൊട്ടുകളേ മലരാവുകയോ...
മലരല്ലികളേ മധു ചൂടുകയോ...
ഈ നേരം വന്നാല്‍ ഉള്ളിന്നുള്ളില്‍
ഞാനാണോ.......

നിന്‍ മിഴിമുനകളോ ഒഴുകുമലയായ്
എന്‍ തളിരു‍ടലില്‍..
എന്‍ പ്രണയമധുരം തഴുകി മഴയായ്
നിന്‍ ചൊടിയിണയില്‍...
മൃദുചുംബനമോ കുളിരാവുകയോ..
പകരം തരുവാന്‍ കൊതികൂടുകയോ..
ഈ നാളില്‍ നീയും ഞാനും
ചേരും ചേലാണോ....


ഇവിടെ


വിഡിയോ




5.



ചിത്രം: ഭാഗ്യ ദേവത [ 2009 ] സത്യന്‍ അന്തിക്കാട്
താരങ്ങൾ:



രചന: വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ
സംഗീതം: ഇളയരാജാ

പാടിയതു: ചിത്ര & രാഹുല്‍ നമ്പ്യാര്‍

സ്വപ്നങ്ങള്‍ കണ്ണെഴുതിയ മത്സ്യ കന്യകേ
സ്വര്‍ണ നൂലെറിഞ്ഞൊരാള്‍‍ വല വീശിയോ
കാലമേറെയായ് നിന്നെ കാത്തിരുന്നുവോ..
കായലോളമായ് നിന്നെ തേടി വന്നുവോ..
സഖി നീയോ ഇണയാകാന്‍ കണി കണ്ടിരുന്നുവോ...[ സ്വപ്നങ്ങള്‍...

മാടത്തെ, തത്തമ്മെ,മാട പ്രാവെ..
നാളത്തെ സദ്യക്കു പോരുന്നില്ലേ
താളത്തില്‍ ചാഞ്ചാടും ഓണപ്പൂവേ
താലിപ്പൂ മാലക്കു നീ ആളല്ലേ..


പൊന്നും മിന്നും മൂടാനില്ലെങ്കിലും
കൊന്നപ്പൂവല്ലേ നീഎന്‍ മുന്നില്‍ നീ
കൊന്നപ്പൂവല്ലേ നീ എന്റെ മുന്നില്‍...
കതിരുലഞ്ഞ പോലെ പുതു പാടമായി നീ
കശവണിഞ്ഞ പോലെ നിറ ശോഭയേന്തി നീ
കല്യാണപ്പെണ്ണായ് നീ മാറും നാളോ‍
ഇല്ലോളം തീരത്തായെത്തുമ്പോഴോ
നെഞ്ചിനുള്ളിലാരൊ ഉള്ളിലാരാരോ
മഞ്ചാടിമഞ്ചാടി കൊഞ്ചുന്നില്ലെ... [ സ്വപ്നങ്ങള്‍...

പാലും തേനും ചുണ്ടില്‍‍ ചാലിച്ചില്ലേ
പുന്നാരം നീ പെയ്യും നേരത്തെല്ലാം [2]
കളകളങ്ങളോടെ കളിയോടമേറിയോ
കനവിലൊന്നു കൂടാൻ കൊതി കൂടിയെന്തിനൊ
ആഹാ ആഴത്തിലാടുന്നു മോഹം താനെ
ആറാടി കൂടുന്നു ദാഹം മെല്ലെ

ചൊല്ലുന്നില്ലെ ആരോ ചൊല്ലുന്നാരാരോ
നെയല്ലെ നീയല്ലെ പെണ്ണിൻ മാരൻ...
സ്വപ്നങ്ങള്‍...



ഇവിടെ


വിഡിയോ



6.

ചിത്രം: മുല്ലവള്ളിയും തേന്മാവും [2003] വി.കെ. പ്രകാശ്
താരങ്ങൾ: കുഞ്ചാക്കൊ ബോബൻ, ചായാ സിംഗ്, ഇന്ദ്രജിത്ത്, ലാലൂ അലക്സ്, ശ്രീ വിദ്യ
അശോകൻ, മാള, മമ്മുക്കോയ, കല്യാണി...

രചന: ഗിരീഷ് പുത്റ്റൻ
സംഗീതം: ഔസേപ്പച്ചൻ



പാടിയതു: വേണുഗോപാൽ & ഗായത്രി

താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ
താഴിട്ട് പൂട്ടുമെൻ നെഞ്ചിലെ വാതിലിൽ മുട്ടിവിളിക്കൂ
എന്റെ മാറോടു ചേർന്നൊരു പാട്ടു മൂളൂ
മണിവിരലിനാൽ താളമിടൂ
മെല്ലെ മെല്ലെ എന്നെ നീയുറക്കൂ
താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ

വെയിലേറ്റ് വാടുന്ന പൂവ് പോലെ
പൂങ്കാറ്റിലാടും കടമ്പ് പോലെ
ഒരു കടൽ പോലെ നിൻ കാലടിയിൽ
തിര നുര കൈകളും നീട്ടി നിൽ‌പ്പൂ
എന്നിട്ടും എന്നിട്ടും എന്തേ നീയിന്നെന്തേ
നെറുകയിലൊരു മുത്തം തന്നീലാ..ആ‍ാ.ആ‍ാ..
ആരിരരാരിരാരോ ആരിരാരോ..ഉം...
താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ
താഴിട്ട് പൂട്ടുമെൻ നെഞ്ചിലെ വാതിലിൽ മുട്ടിവിളിക്കൂ

തിരമേലെ ആടുന്ന തിങ്കൾ പോലെ
തീരത്തുലാവും നിലാവ് പോലേ
നറുമഴ പോലെ നിൻ പൂഞ്ചിമിഴിൽ
ഒരു ചെറുമുത്തുമായ് കാത്തു നില്പൂ
എന്നിട്ടും എന്നിട്ടും എന്തേ നീയിന്നെന്റെ
പുലർവെയിലിനു പൂക്കൾ തന്നീലാ (താമരനൂ..

ഇവിടെ

വിഡിയോ




7.


ചിത്രം: ഡോക്ടര്‍.പേഷ്യന്റ്. [ 2009 ] വിശ്വനാഥന്‍
രചന: ബെന്നെറ്റ് വിട്രാഗ്


സംഗീതം: ജോഫ്ഫി തരകന്‍

പാടിയതു: സ്വേത

ഈറന്‍ നിലാവില്‍ ഈ മൌനം എന്തേ
എന്നാത്മ ഭാവം അറിയുന്നുവൊ നീ[2]

അറിയുന്നതെല്ലാം അനുരാഗമല്ലേ
പറയാതിരുന്നാല്‍ പ്രിയമേറുകില്ലേ[2] [ ഈറന്‍ നിലാവില്‍

കൊഞ്ചി വന്ന തെന്നലേ
നനവാര്‍ന്ന വാക്കുകള്‍
കുടമുല്ല പോല്‍ ‍കാതിലെന്നും
മധുര നൊമ്പരം..

നീല മണി മുകിലിനും മഞ്ഞണിഞ്ഞ സാനുവും
പുലരും വരെ ചേര്‍ന്നുറങ്ങാന്‍‍ മോഹമില്ലേ [2]
ഈ സ്വപ്ന വീധികള്‍[2]
നമ്മിലെന്നും എത്ര കൌതുകം..[ ഈറന്‍ നിലാവില്‍..

ഈ വഴി നീ എനിക്കായ് നിന്‍ ജന്മമെന്നും
കുളിരേകിടും കരയായ് മാറുകില്ലേ
മനമറിഞ്ഞ സൂര്യനും ശലീന‍ സന്ധ്യയും
പ്രണയാര്‍ദ്രമാം സ്വര്‍ണ്ണരാഗം ചാര്‍ത്തുകില്ലേ
ഈ സ്നേഹ സുദിനം[2]
നമ്മിലെന്നും എത്ര സുന്ദരം... [ ഈറന്‍ നിലാവില്‍...


ഇവിടെ


വിഡിയോ




8.

ചിത്രം: പുതിയ മുഖം [ 2009 ] ദിഫന്‍
താരങ്ങൾ: പൃത്വിരാജ്, മീരാ നന്ദൻ, പ്രിയാമണി,ബാല, ജഗതി, നെടുമുടി വേണു
രചന: കൈതപ്രം
സംഗീതം: ദീപക് ദേവ്

പാടിയതു: ശങ്കര്‍ മഹാ ദേവന്‍ & സുനിത


പിച്ച വച്ച നാള്‍ മുതല്‍ക്കു നീ
എന്റെ സ്വന്തം എന്റെ സ്വന്തമായ്‌
ആശകൊണ്ട്‌ കൂടു കൂട്ടിനാം
ഇഷ്ടം കൂടി എന്നുമെന്നും (പിച്ച വയ്ച്ച..)

വീടൊരുങ്ങി നാടൊരുങ്ങി കല്‍പ്പാത്തി തേരൊരുങ്ങീ
പൊങ്കലുമായ്‌ വന്നു പൗര്‍ണ്ണമീ (വീടൊരുങ്ങീ..)

കണ്ണില്‍ കുപ്പിവളയുടെ മേളം
കാതില്‍ പാദസ്വരത്തിന്റെ താളം
അഴകായ്‌ നീ തുളുമ്പുന്നു
അരികില്‍ ഹൃദയം കുളിരുന്നു (പിച്ച വയ്ച്ച..)

ന ന നാ നാ നാ
നാ നാനാ നാനാ നാ,,,നാ
ധി ര നാ ധി ര നാ നി ധ പ മ
രി മ രി മാ നി ധ സ നി ധ മ പാ

കോലമിട്ടു, പൊന്‍പുലരി കോടമഞ്ഞിന്‍ താഴ്‌വരയില്‍
മഞ്ഞലയില്‍ മാഞ്ഞു പൊയ്‌ നാം (കോലമിട്ടു)
ചുണ്ടില്‍ ചോരുന്നോ ചെന്തമിഴ് ചിന്ത്
മാറിൽ ചേരുന്നു മുത്തമിഴ് ചന്തം
മൃദു മൗനം മയങ്ങുന്നു അമൃതും തേനും കലരുന്നു (പിച്ച വയ്ച്ച..)


ഇവിടെ

വിഡിയോ



9.


ചിത്രം: സൂഫി പറഞ്ഞ കഥ [ 2009] പ്രിയ നന്ദൻ
താരങ്ങൾ: പ്രകാശ് ഭരെ, തമ്പി ആന്റണി, ഷർബാനി മുഖർജി, റെഞ്ജുഷ, റിയ....



രചന: റഫീക്ക് അഹമ്മദ്
സംഗീതം: മോഹൻ സിത്താര


പാടിയതു: ചിത്ര & സുനിൽ


തെക്കിനിക്കോലായച്ചുമരില്‍ ഞാനെന്റെ
പൊട്ടിയ കൈവളത്തുണ്ടിനാലെ
കോറിയൊരവ്യക്ത ചിത്രമിന്നാരുടെ
കോമളരൂപമായ് മാറീ

അന്തിയ്‌ക്കു നെയ്ത്തിരി നാളത്തിലാളുന്ന
ഗന്ധര്‍വ്വ വിഗ്രഹമായ് മാറി
ഗന്ധര്‍വ്വ വിഗ്രഹമായ് മാറി മാറി

പൂമുഖം കണ്ടാനന്ദക്കടലില്‍ വീണ് നിന്റെ
പൂമൊഴിത്തേന്‍ തിരതല്ലി കരകവിഞ്ഞ്
ആറ്റനീലക്കുരുവി നിന്‍ വാക്ക് നോക്ക് പിണഞ്ഞൊരു
വാഴനാരു കൊണ്ടു ഖല്‍ബ് വരിഞ്ഞു കെട്ടി
പൂതികൊണ്ടു പൊരിഞ്ഞൊരു മരുമണല്‍ക്കാട്ടിലൂടെ
ആരു കെട്ടി വലിക്കുന്നീ എരിവെയ്‌ലത്ത് നിന്റെ
താമരത്തേന്‍ നുകരാതെ തകര്‍ന്നെന്‍ നെഞ്ച്..
താനതന്തിന്ന തന്തിന്നോ താനാ തന്തിന്നോ
താന തന്തിന തനന തന്തിന്നോ
താനാ ത്നതിന്നോ


നെറ്റിയിലെ നറുചന്ദനം മായാതെ
മുറ്റത്തു മുക്കുറ്റി നില്‍ക്കവേ
പച്ച പുതച്ച കുളപ്പടവിന്മേല്‍ ഞാന്‍
ഒറ്റയ്‌ക്കു മിണ്ടാതിരിയ്‌ക്കവേ
ഉച്ചയ്‌ക്കു ചാറിയ വേനല്‍ മഴത്തുള്ളി
ഉന്മത്തഗന്ധം തുളിക്കവേ
ചിത്രാംഗദാ നിന്റെ ഗന്ധര്‍വ ലോകത്തില്‍
കര്‍പ്പൂര ധൂപമായ് ഞാനലിഞ്ഞു..

വിരലുകോര്‍ത്തിതിലെ കല്‍പ്പക-
മലരുതിര്‍ന്നതിലെ
പലപല വഴികള്‍ പിന്നിട്ടരുമയായ് നീ
കൂട്ടു പോരാമോ
തൊടികള്‍ കുന്നുകള്‍ പുഴ കടന്നൊരു
പുതിയലോകത്തില്‍ പനിമതി
കുളിരുമായി വരും, പുതുമണവാട്ടിയായ് വരുമോ...

ഇവിടെ



വിഡിയോ

No comments: