Powered By Blogger

Sunday, July 18, 2010

പരീക്ഷ [ 1967]യേശുദാസ്, ജാനകി










ചിത്രം: പരീക്ഷ (1967) പി. ഭാസ്കരന്‍
താരങ്ങൾ: പ്രേംനസ്സീർ,തിക്കുറിശ്ശി സുകുമാരൻ നായർ, അടൂർ ഭാസി,പി.ജെ. ആന്റണി,
ശാരദ, റ്റി.ആർ, ഓമന, ഖദീജ, ശോഭ...



രചന: പി. ഭാസ്കരന്‍
സംഗീതം: ബാബുരാജ്



1. പാടിയതു: യേശുദാസ്

പ്രാണ സഖീ.... പ്രാണ സഖീ....
പ്രാണ സഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
ഗാന ലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ
പ്രാണ സഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
പ്രാണ സഖീ ഞാൻ....

എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ
എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ
തങ്കക്കിനാക്കൾ കൊണ്ടൊരു താജ് മഹാൾ ഞാനുയർത്താം
മായാത്ത മധുര ഗാന മാലിനിയുടെ കൽ‌പ്പടവിൽ
മായാത്ത മധുര ഗാന മാലിനിയുടെ കൽ‌പ്പടവിൽ
കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം
കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം
പ്രാണ സഖീ ഞാൻ വെറുമൊരു പാമരനാം പാട്ടു കാരൻ
പ്രാണ സഖീ ഞാൻ...

പൊന്തിവരും സങ്കല്പത്തിൻ പൊന്നശോക മലർ വനിയിൽ
പൊന്തിവരും സങ്കല്പത്തിൻ പൊന്നശോക മലർ വനിയിൽ
ചന്തമെഴും ചന്ദ്രിക തൻ ചന്ദന മണി മന്ദിരത്തിൽ
സുന്ദര വസന്ത രാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ
സുന്ദര വസന്ത രാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ
എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ
എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ
പ്രാണ സഖീ ഞാൻ വെറുമൊരു പാമരനാം പാട്ടു കാരൻ
ഗാനലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ
പ്രാണ സഖീ ഞാൻ....

ഇവിടെ


വിഡിയോ



2. പാടിയതു: എസ്. ജാനകി

എന്‍ പ്രാണനായകനെ എന്‍ നായകനെ
എന്തു വിളിക്കും
എങ്ങിനെ ഞാന്‍...എങ്ങിനെ ഞാന്‍ നാവെടുത്തു പേരു വിളിക്കും
സഖീ.. എന്‍ പ്രാണനായകനെ എന്തു വിളിക്കും

മധുരപ്പേരായിരം മനസ്സിലുണ്ടെങ്കിലും
മറ്റുള്ളോര്‍ കേള്‍ക്കെ ഞാനെന്തു വിളിക്കും
സഖീ എന്‍ പ്രാണനായകനെ എന്തു വിളിക്കും
ഓരോ മിടിപ്പിലും എന്റെയീ മാനസമാ പേരു ജപിക്കുന്നുണ്ടെങ്കിലും
തങ്കക്കിനാവിന്റെ സദനത്തില്‍ ദേവന്റെ സങ്കല്പ ചിത്രമുണ്ടെങ്കിലും
സഖീ...എന്‍ പ്രാണ...

കളിയാക്കാന്‍ മറ്റാരുമില്ലെങ്കില്‍ കാതില്‍ ഞാന്‍
കവിത തുളുംബുമൊരു പേരു വിളിക്കും
കൈകൊട്ടിച്ചിരിക്കുവാന്‍ കാണികളില്ലെങ്കില്‍
കഥകളി മുദ്ര കാട്ടി ഞാന്‍ വിളിക്കും
സഖീ എന്‍ പ്രാണ...

ഇവിടെ

വിഡിയോ

3. പാടിയതു: യേശുദാസ്

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
ഒരു ഗാനം മാത്രമെൻ‍.. ഒരു ഗാനം മാത്രമെന്‍
ഹൃദയത്തില്‍ സൂക്ഷിക്കാം
ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍ (ഒരു പുഷ്പം..)

ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാന്‍
അതിഗൂഢം എന്നുടെ, യാരാമത്തില്‍
സ്വപ്നങ്ങള്‍ കണ്ടൂ.. സ്വപ്നങ്ങള്‍ കണ്ടൂ
നിനക്കുറങ്ങീടുവാന്‍ പുഷ്പത്തിന്‍
തല്‍പമങ്ങു, ഞാന്‍ വിരിക്കാം

മലര്‍മണം മാഞ്ഞല്ലൊ മറ്റുള്ളോര്‍പോയല്ലോ,
മമസഖീ, നീയെന്നു വന്നു ചേരും?
മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ,
മമസഖീ, നീയെന്നു വന്നുചേരും? (ഒരു പുഷ്പം...)

ഇവിടെ

വിഡിയോ

4. പാടിയതു: യേശുദാസ്

അന്നുനിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല
അന്നു നിന്റെ കവിളിത്ര ചുമന്നിട്ടില്ല
പൊട്ടുകുത്താനറിയില്ല കണ്ണെഴുതാനറിയില്ല
എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി
ഒരു തൊട്ടാല്‍വാടിക്കരളുള്ള പാവാടക്കാരീ
(അന്നുനിന്റെ നുണക്കുഴി ...)

അന്നുനിന്റെ മിഴിയാകും മലര്‍പ്പൊയ്കയില്‍
പൊന്‍ കിനാവിന്നരയന്നമിറങ്ങാറില്ല(അന്നുനിന്റെ..)
പാട്ടുപാടിത്തന്നില്ലെങ്കില്‍ പൂപറിക്കാന്‍ വന്നില്ലെങ്കില്‍
പാലൊളിപ്പുഞ്ചിരിമായും പാവാടക്കാരി പിന്നെ
നീലക്കണ്ണില്‍ നീരുതുളുമ്പും പാവാടക്കാരി
(അന്നുനിന്റെ നുണക്കുഴി ...)

അന്നുനിന്റെ മനസ്സിലീ മലരമ്പില്ല
കണ്മുനയിലിന്നുകാണും കവിതയില്ല
പള്ളിക്കൂടമുറ്റത്തുള്ള മല്ലികപ്പൂമരം ചാരി
പാഠം നോക്കിപ്പഠിക്കുന്ന പാവാടക്കാരി കണ്ടാല്‍
പാറിപ്പാറിപ്പറന്നുപോകും പാവാടക്കാരി
(അന്നുനിന്റെ നുണക്കുഴി ...)

ഇവിടെ

വിഡിയോ

5. പാടിയതു: എസ്. ജാനകി

അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍
ചെവിയോര്‍ത്തിട്ടരുകിലിരിക്കേ
സ്വരരാഗ സുന്ദരിമാര്‍ക്കോ ?
വെളിയില്‍ വരാനെന്തൊരു നാണം (2)
(അവിടുന്നെന്‍)
ഏതു കവിത പാടണം നിന്‍
ചേതനയില്‍ മധുരം പകരാന്‍
എങ്ങിനേ ഞാന്‍ തുടങ്ങണം നിന്‍
സങ്കല്‍പം പീലി വിടര്‍ത്താന്‍ (അവിടുന്നെന്‍..)

അനുരാഗ ഗാനമായാല്‍
അവിവേകി പെണ്ണാകും ഞാന്‍
കദന ഗാനമായാല്‍ നിന്റെ
ഹൃദയത്തില്‍ മുറിവേറ്റാലോ?
അവിടുന്നെന്‍ ഗാ..നം കേള്‍ക്കാന്‍ (അവിടുന്നെന്‍..)

വിരുന്നുകാര്‍ പോകും മുന്‍പേ
വിരഹ ഗാനമെങ്ങിനെ പാടും
കളി ചിരിയുടെ പാട്ടായാലോ?
കളിമാറാപ്പെണ്ണാകും ഞാന്‍ (അവിടുന്നെന്‍..)


ഇവിടെ

വിഡിയോ



6. പാടിയതു: എസ്. ജാനകി

ചേലില്‍ താമര പൂത്തു പരന്നൊരു
നീല ജലാശയ നികടത്തില്‍
കല്‍പ്പടവിങ്കല്‍ ഇരുന്നു കാമിനി
സ്വപ്ന വിഹാര വിലാസിനിയായ്
സ്വപ്ന വിഹാര വിലാസിനിയായ്....

No comments: