
ചിത്രം: കൂടും തേടി [1985] പോൾ ബാബു
അഭിനേതാക്കൾ: മോഹൻ ലാൽ, എം.ജി. സോമൻ, റഹ് മാൻ, നാദിയാ മൊയ്തു,രാധിക
രചന: എം ഡി രാജേന്ദ്രൻ
സംഗീതം: ജെറി അമൽദേവ്
1. പാടിയതു: കെ ജെ യേശുദാസ്
വാചാലം എൻ മൌനവും...നിൻ മൌനവും…
തേനൂറും പുഷ്പങ്ങളും…സ്വപ്നങ്ങളും…
വാചാലം…വാചാലം..(2)
ഒരുവയൽ പക്ഷിയായ്…പൂഞ്ചിറകിന്മേൽ…
ഉയരുന്നൂ..ഞാൻ ഉയരുന്നൂ..
ഒരു മണിത്തെന്നലായ്..താഴ്വരയാകെ
തഴുകുന്നൂ…നീ തഴുകുന്നൂ…
മണിമുഴം കുഴഴിലായ് കാടാകവേ...സംഗീതം…
കുളിരിളം തളിരിലായ് കാടാകവേ രോമാഞ്ചം… (വാചാലം..)
ഒരുമുളം തത്തയായ്…ഇളവേൽക്കുന്നൂ…
ഓരിലയീരിലനുകരുന്നൂ…
ഋതുമതിപ്പൂവുകൾ താളമിടുന്നൂ…
ഹൃദയം താനെ..പാടുന്നൂ…
മണിമുഴം കുഴഴിലായ് നാടാകവേ...സംഗീതം…
കുളിരിളം തളിരിലായ് കാടാകവേ രോമാഞ്ചം… (വാചാലം..)
ഇവിടെ
വിഡിയോ

രാധിക
2. പാടിയതു: കൃഷ്ണ ചന്രൻ & വാണി ജയറാം
സംഗമം ഈ പൂങ്കാവനം
ഋതുമന്ദിരം വൃന്ദാവനം (2)
മന്ത്രമോ ഇതു മായമോ
മംഗല്യം കോർക്കും ജാലമോ (സംഗമം...)
കാടായ കാടൊക്കെ പൂത്തു പിന്നെ
മേടായ മേടൊക്കെ പൂത്തു (2)
എന്നിലെ എന്നിലും നിന്നിലെ നിന്നിലും(2)
പൊന്മഴ പൊന്മഴ കന്നിപ്പുതുമഴ (സംഗമം...)
കാറ്റിന്റെ ചുണ്ടത്തൊരീണം വീണ
മീട്ടുന്ന തുമ്പിക്കു നാണം (2)
മണ്ണിലും വിണ്ണിലും കണ്ണിലും കാതിലും (2)
പൊന്നല പൊന്നല കന്നിക്കുളിരല (സംഗമം...)
ഇവിടെ
വിഡിയോ
ബോണസ്:
“കാറ്റു താരാട്ടും തണൽ മരച്ചോലയിൽ....കന്നിയിളം
വിഡിയോ
No comments:
Post a Comment