Powered By Blogger

Sunday, March 14, 2010

കന്മദം [1998] യേശുദാസ്, എം.ജി.ശ്രീകുമാർ, രാധിക തിലക്



ചിത്രം: കന്മദം [1998] ലോഹിതദാസ്

അഭിനേതാക്കൾ: മൊഹൻലാൽ, മഞു വാര്യ്ര്, മാല അരവിന്ദൻ. സിദ്ധിക്ക്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: രവീന്ദ്രൻ
പാടിയതു: കെ ജെ യേശുദാസ്


1. “മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടു...


മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളിൽ മാരിക്കാവടിയാടും ചിന്തുണ്ടേ (2)
തിരിയഞ്ചും തെളിയുന്ന മിഴികളുണ്ടേ
ചിരിക്കുമ്പോൾ ചിലമ്പുന്ന ചിലങ്കയുണ്ടേ
വലം കൈയ്യിൽ കുസൃതിയ്ക്ക് വളകളുണ്ടേ
( മഞ്ഞ..)
വരമഞ്ഞൾ തേച്ചു കുളിക്കും പുലർകാല സന്ധ്യേ നിന്നെ
തിരുതാലി ചാർത്തും കുഞ്ഞു മുകിലോ തെന്നലോ
മഞ്ഞാട മാറ്റിയുടുക്കും മഴവിൽ തിടമ്പേ നിന്റെ
മണിമാറിൽ മുത്തും രാത്രി നിഴലോ തിങ്കളോ
കുട നീർത്തും ആകാശം കുടിലായ് നില്പൂ ദൂരേ
പൊഴിയാക്കിനാവെല്ലാം മഴയായ് തുളുമ്പും ചാരെ
ഒരു പാടു സ്നേഹം തേടും മനസ്സിൻ പുണ്യമായ്
(മഞ്ഞ..)

ഒരു കുഞ്ഞു കാറ്റു തൊടുമ്പോൾ കുളിരുന്ന കായല്പെണ്ണിൻ
കൊലുസിന്റെ കൊഞ്ചൽ നെഞ്ചിൽ ഉണരും രാത്രിയിൽ
ഒരു തോണിപ്പാട്ടിലലിഞ്ഞെൻ മനസ്സിന്റെ മാമ്പൂ മേട്ടിൽ
കുറുകുന്നു മെല്ലെ കുഞ്ഞു കുരുവാൽ മൈനകൾ
മയിൽപീലി നീർത്തുന്നു മധുമന്ദഹാസം ചുണ്ടിൽ
മൃദുവായ് മൂളുന്നു മുളവേണുനാദം നെഞ്ചിൽ
ഒരു പാടു സ്വപ്നം കാണും മനസ്സിൻ പുണ്യമായ്
(മഞ്ഞ..)

ഇവിടെ


വിഡിയോ


2. പാടിയതു:

മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
ആരാരിരം..

ഇരുളുമീ ഏകാന്തരാവിൽ
തിരിയിടും വാർത്തിങ്കളാക്കാം..
മനസ്സിലെ മൺകൂടിനുള്ളിൽ
മയങ്ങുന്ന പൊൻ‌വീണയാക്കാം..
ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
ഈണങ്ങൾ ഞാനേറ്റു വാങ്ങാം
ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...

കവിളിലെ കാണാനിലാവിൽ
കനവിന്റെ കസ്തൂരി ചാർത്താം...
മിഴിയിലെ ശോകാർദ്രഭാവം
മധുരിയ്ക്കും ശ്രീരാഗമാക്കാം..
എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം..
കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്
മംഗല്യത്താലിയും ചാർത്താം...


ഇവിടെ


വിഡിയോ

3. പാടിയതു:എ.ജി. ശ്രീകുമാർ & രാധികാ തിലക്

തിരുവാതിര തിരനോക്കിയ മിഴിവാർന്നൊരു ഗ്രാമം
കസവാടകൾ ഞൊറി ചാർത്തിയ പുഴയുള്ളൊരു ഗ്രാമം
പകൽ വെയിൽ പാണന്റെ തുടിയിൽ...
പതിരില്ലാപ്പഴമൊഴിച്ചിമിഴിൽ...
നാടോടിക്കഥ പാടും നന്തുണിയിൽ തുയിലുണരുന്നൂ

(തിരുവാതിര)

മാലേയക്കാവിലെ പൂരം കാണാം
പഞ്ചാരിക്കൂറിൽ കൊട്ടും താളം കേൾക്കാം
കുടകപ്പൂപ്പാലങ്കൊമ്പിൽ കുംഭനിലാവിൽ
കുടിവെയ്‌ക്കും ഗന്ധർവ്വനെ നേരിൽക്കാണാം
തിങ്കൾപ്രാവിനു തീറ്റ കൊടുക്കാൻ
താരപ്പൊന്മണി നെൻമണി കൊയ്യാം
മഴവിൽക്കൈവള ചാർത്തിയ പെണ്ണിനെ
വേളി കഴിച്ച നിലാവിനെ വരവേൽക്കാം
പഴമയെഴുതിയ പാട്ടുകളാൽ

(തിരുവാതിര)

നീരാടും നേരം പാടും കടവിൽ നീന്താം
കൂമ്പാളത്തോണിയിൽ ഇതിലേ പോകാം
അല്ലിപ്പൂന്തേനുണ്ണും അണ്ണാനോടും
കാറ്റോടും കഥ ചൊല്ലും കിളിയായ് മാറാം
വെള്ളിവിളക്കിൽ അണഞ്ഞ കരിന്തിരി
മിന്നിമിനുങ്ങാൽ എണ്ണയൊഴിയ്‌ക്കാം
പത്തരമാറ്റിലുരുക്കിയെടുത്തൊരു
ചിത്തിരമുത്തിനെയിങ്ങനെ വരവേൽക്കാം
കുരവയിടുമൊരു കുയിൽമൊഴിയായ്

(തിരുവാതിര)


ഇവിടെ


4. പാടിയതു: യേശുദാസ് “ ദൂരെ കരളുരുകുമൊരു...

ഇവിടെ

No comments: