
“ഓരോ കനവും വിടരുന്നോ...
ചിത്രം: ആഗതന്‍ [2010] കമല്‍
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം: ഔസേപ്പച്ചന്‍
പാടിയതു: വിജയ് യേശുദാസ് & ശ്വേത
ഓരോ കനവും വിടരുന്നോ
ഒരു കോടി വര്‍ണ്ണമുണരുന്നോ
ഓരോ നിനവും പുണരുന്നോ
ഒരു കോടി രാഗമുയരുന്നോ
സുഗന്ധങ്ങള്‍ നിറയുന്നോ
പനിമഴ മണ്ണില്‍ പൊഴിയുന്നോ
പ്രണയസരോവരത്തില്‍ ഹംസങ്ങള്‍ നീന്തുന്നോ
( ഓരോ കനവും,.....)
ശ്യാമസുന്ദര സന്ധ്യയിലെ നിറമേഘമായ് ഞാന്‍ അലിയുന്നോ
പാര്‍വണങ്ങള്‍ നിറയുമ്പോള്‍ അനുരാഗമായ് നാം ഒഴുകുന്നോ
ചന്ദ്രിക പൊഴിയും ചന്ദനനന്ദിയില്‍
അടിമുടി നനയും അഴകുകളാകുന്നോ
അത്രമേല്‍ അത്രമേല്‍ ഇഷ്ടമായ്
ഒന്നായ് നമ്മള്‍ മാറുന്നോ
( ഓരോ കനവും,.....)
ആഹാ മാരിവില്ലിന്‍ തൂലികയില്‍ ഈ പ്രേമഭാവന വിരിയുന്നോ
മന്ദഹാസമാധുരിയില്‍ നറുതേന്‍ വസന്തങ്ങള്‍ വളരുന്നോ
നീയൊരു തരുവായ് ഞാനതില്‍ പടരും
മലര്‍വല്ലരി തന്‍ മാനസമാകുന്നോ
അത്രമേല്‍ അത്രമേല്‍ ഇഷ്ടമായ്
ഒന്നായ് നമ്മള്‍ മാറുന്നോ
( ഓരോ കനവും,.....)
ഇവിടെ
ഇനിയും: >>>>>>>>>>>>>>
പാടിയതു: ശ്രേയ ഘോഷല്‍ / കാര്‍ത്തിക്ക് “മഞ്ഞുമഴക്കാട്ടില്‍ കുഞ്ഞുമുളം കൂട്ടില്‍...
മഞ്ഞുമഴക്കാട്ടില്‍ കുഞ്ഞുമുളം കൂട്ടില്‍
രണ്ടിളം പൈങ്കിളീകള്‍ ഓ..
മുത്തുമണിതൂവല്‍ കുളിരണിഞ്ഞു മെല്ലെ
അവരെന്നും പറന്നിറങ്ങും
ചെമ്മരിയാടുള്ള മലഞ്ചെരിവില്‍
നല്ല ചന്ദനം മണക്കുന്ന താഴ്വരയില്‍
അമ്മമനമൊഴുകും ചെല്ലമനമുറങ്ങും
താലിപീലി താരാട്ടില്‍
(മഞ്ഞുമഴ...)
കുഞ്ഞേച്ചീ മനസ്സൊന്നും നോവാതെ
കൂട്ടിനു നടന്നു കുഞ്ഞനിയന്‍
ചിറകിന്റെ ചെറു നിഴലേകി
അനിയനു തുണയായ് പെണ്‍ കിളി
കുറുകുഴല്‍; കുറുമ്പായ് കളിക്കുറുമ്പന്‍
അഴകിന്നുമഴകായ് കിളിക്കുരുവീ
(മഞ്ഞുമഴ...)
മാനത്തെ വാര്‍മുകില്‍ കുടയാക്കീ
ഇളവെയില്‍ കമ്പിളി ഉടുപ്പു തുന്നി
ആരെന്നു മുള്ളലിവോടെ ഒരുമയില്‍ വളര്‍ന്നു സ്നേഹമായ്
കുടുകുടെ ചിരിച്ചു വാര്‍തെന്നല്‍
ഏഴുനിറമണിഞ്ഞു മഴവില്ല്
(മഞ്ഞുമഴ...)
ഇവിടെ
വിഡിയോ
ഇനിയും: >>>>>>>>>>>>>>>
പാടിയതു:രഞ്ജിത്ത് / ശ്വേത : “ഞാന്‍ കനവില്‍ കണ്ടൊരു കണ്മണിയാള്‍...
ഞാന്‍ കനവില്‍ കണ്ടൊരു കണ്മണിയാള്‍ ഇവളാണല്ലോ
എന്നുള്ളു തുടിച്ചതുമിവളെ കാണാനല്ലോ
ചെറു പൂങ്കുല പോലിവളാടുമ്പോള്‍ മോഹം
മൃദുമൗനം പോലും സംഗീതം
പേരെന്താണെന്നറിവീല ഊരേതാണെന്നറിവീല
ഇവളെന്റേതാണെന്നുള്ളം പാടുന്നു
ഓ മുകില്‍ കിനാവില്‍ നിന്നും ഇവളീ മണ്ണിലിറങ്ങിയ തൂമിന്നല്‍
മഴ തേരേറി വരും മിന്നല്‍
(ഞാന്‍ കനവില്‍,....)
ചൈത്രം സ്വപ്നം ചാലിച്ചെഴുതിയതാണെന്നോ
ഉഷസ്സാം പെണ്‍ കിടാവേ നിന്റെ ചിത്രം (2)
ഇതുവരെ എന്തേ കണ്ടില്ല ഞാന്‍
കവിളത്തെ സിന്ദൂരത്തിന്‍ രാഗപരാഗങ്ങള്‍
നിന്നിലെ നീഹാര ബിന്ദുവില്‍ ഞാന്‍
സൂര്യനായ് വന്നൊളിച്ചിരുന്നേനെന്നും
(ഞാന്‍ കനവില്‍,....)
ശ്രുതിയില്‍ ചേരും ഇവളുടെ മൂകസല്ലാപം
തെന്നലിന്‍ തഴുകലെന്നോര്‍ത്തു പോയ് ഞാന്‍ (2)
മനസ്സിന്റെ കോണില്‍ തുളുമ്പിയല്ലോ
ഈ തത്തമ്മച്ചുണ്ടില്‍ കത്തിയൊരീണ തേന്‍ തുള്ളി
ഈ വിരല്‍ തുമ്പിലെ താളം പോലും
എന്റെ നെഞ്ചില്‍ ഉള്‍ത്തുടിയായല്ലോ
(ഞാന്‍ കനവില്‍,....)
ഇവിടെ
വിഡിയോ
No comments:
Post a Comment